കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബറിൽ നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
തളിര് സ്കോളർഷിപ്പ് 2022 രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബറിൽ നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആഗസ്റ്റ് 31വരെ രജിസ്റ്റർ ചെയ്യാം. 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. *ഓൺലൈൻ* *വഴിയാണ് ജില്ലാതല പരീക്ഷ* . തുടർന്ന് സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000രൂപയുടെ സ്കോളർഷിപ്പും 100 കുട്ടികൾക്ക് 500രൂപയുടെ സ്കോളർഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും നൽകും.
.കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790.
പള്ളിയറ ശ്രീധരൻ
ഡയറക്ടർ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്