കേരള സംസ്ഥാന ശിശു ക്ഷേമസമിതി സെപ്റ്റംബർ 17ന് ചിത്രരചന മത്സരം നടത്തുന്നു

September 06, 2022 - By School Pathram Academy

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ആഹ്വാനപ്രകാരം കേരള സംസ്ഥാന ശിശു ക്ഷേമസമിതി സെപ്റ്റംബർ 17ന് ചിത്രരചന മത്സരം നടത്തുന്നു.

ജില്ലാതല മത്സരം രാവിലെ 10 മുതൽ 12 വരെ എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ അറിയിച്ചു.

5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 5-10, 11-18 പ്രായപരിധി തിരിച്ചാണ് മത്സരം.

ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ എന്നിവ മീഡിയമായി ഉപയോഗിക്കാൻ മത്സരാർത്ഥികൾ കരുതണം. നിശ്ചിത അളവിലുള്ള പേപ്പർ സംഘാടകർ ഒരുക്കുന്നതാണ്.

സംസ്ഥാന തല വിജയികളെ ദേശീയതല മത്സരത്തിന് പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ്സ് പൂർത്തിയാകുന്നത് വരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് ലഭിക്കും. ജില്ലാതല വിജയികൾക്ക് പിന്നീട് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846017450.

Category: News