കേരള സംസ്ഥാന സ്കൂൾ കലോത്സവം അറബി ഭാഷാ സെമിനാർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യ അതിഥിയായി പങ്കെടുക്കും

62 മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ അറബി കലോത്സവത്തോടനുബന്ധിച്ച് അറബിക് സെമിനാറും ഭാഷാ പണ്ഡിതന്മാരെ ആദരിക്കലും സംഘടിപ്പിക്കും.
ജനുവരി 6 ശനിയാഴ്ച രാവിലെ 9.30ന് സംഘടിപ്പിക്കുന്ന പരിപാടി കടപ്പാക്കട സ്പോഴ്സ് ക്ലബിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഇരവിപുരം എംഎൽഎ എം . നൗഷാദ് മുഖ്യപ്രഭാഷണം നടത്തുംമുഖ്യപ്രഭാഷണം നടത്തും .എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അറബി ഭാഷ പണ്ഡിതർ തുടങ്ങിയവർ അറബി ഭാഷാ സെമിനാറിന്റെ ഭാഗമാകുംഅറബി ഭാഷാ സെമിനാറിന്റെ ഭാഗമാകും.