കേരള സ്കൂൾ കലോത്സവം :- സ്കൂൾ പത്രം എഡിറ്റർ മൊയ്തീൻ ഷാ മാഷും ട്രോഫി വിതരണത്തിൽ പങ്കാളിയായി

January 04, 2024 - By School Pathram Academy

കേരള സ്കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുകയാണ്.

സംസ്ഥാനത്തിന്റെ 14 ജില്ലകളിൽ നിന്നും 15,000 ഓളം വരുന്ന വിദ്യാർഥികളാണ്  കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി മാറ്റിവയ്ക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മെമെന്റോ നൽകുന്നുണ്ട് എന്ന കാര്യം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഉണ്ട് എന്നുള്ളത് പ്രത്യേകം പറയേണ്ടതുണ്ട്.

പ്രോഗ്രാം കഴിഞ്ഞ് റിസൾട്ട് അറിയുന്ന മുറയ്ക്ക് ട്രോഫി കമ്മിറ്റിയിൽ നേരിട്ടുവന്നാണ് കുട്ടികൾ രക്ഷിതാക്കളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങുന്നത്. സ്കൂൾ പത്രം എഡിറ്റർ മൊയ്തീൻ ഷാ മാഷും ട്രോഫി വിതരണത്തിൽ പങ്കാളിയായി

Category: News