കേരള സ്കൂൾ കലോത്സവ മാന്വൽ 2018 ഭേദഗതി വരുത്തി ഉത്തരവായി

June 25, 2023 - By School Pathram Academy
  • ഉത്തരവ്

 

കേരള സ്കൂൾ കലോത്സവ മാന്വൽ പരാമർശം (1). (2) പ്രകാരം പരിഷ്കരിക്കുകയുണ്ടായി. എന്നാൽ ടി മാന്വലിൽ ചില ന്യൂനതകൾ കണ്ടെത്തിയെന്നും ആയത് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം (3) ആവശ്യപ്പെടുകയുണ്ടായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ന്യൂനതകൾ പരിഹരിച്ചുകൊണ്ട് അനുബന്ധമായി ചേർത്തിരിക്കുന്ന പ്രകാരം പരിഷ്കരിച്ച കേരള സ്കൂൾ കലോത്സവ മാന്വൽ 2018 ഭേദഗതി വരുത്തി ഉത്തരവാകുന്നു.

(ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം) പി. എസ്. കൃഷ്ണകുമാർ

അഡീഷണൽ സെക്രട്ടറി

 

  • കേരള സ്കൂൾ കലോത്സവ മാന്വൽ

 

കഥകളി സിംഗിൾ ആൺ പെൺ വിഭാഗത്തിൽ പ്രത്യേകം മത്സരം

തുളളൽ (ഓട്ടൻ തുള്ളൽ, പറയങ്കൻ തുള്ളൽ, ശീതങ്കൻ തുള്ളൽ) ആൺ-പെൺ

വിഭാഗത്തിന് പ്രത്യേകം മത്സരം നാടോടി നൃത്തം ആൺ -പെൺ വിഭാഗത്തിൽ പ്രത്യേകം മത്സരം

മിമിക്രി ആൺ -പെൺ വിഭാഗത്തിൽ പ്രത്യേകം മത്സരം

കഥകളി സംഗീതത്തിന് ചേങ്ങലയും, ശ്രുതിപ്പെട്ടിയും ഉപയോഗിക്കാവുന്നതാണ് ഭരതനാട്യത്തിന് വയലിൻ/വീണ മൃദംഗം, ഓടക്കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. സ്പെഷ്യൽ ഇഫക്ട്സ് പാടില്ല

മോഹിനിയാട്ടത്തിന് വയലിൻ/വീണ, ഓടക്കുഴൽ, മൃദംഗം, ഇടയ്ക്ക എന്നീ

ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്പെഷ്യൽ ഇഫക്ട്സ് പാടില്ല കുച്ചിപ്പുടിയിൽ വാചികാഭിനയത്തോടൊപ്പം നർത്തകി ഡയലോഗ് പറയാൻ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കുകയേ ആകാവൂ.

ചിത്രരചന (പെൻസിൽ). ജലച്ചായം, എണ്ണച്ചായം എന്നീ ഇനങ്ങളിൽ ‘ബി’ ഭാഗത്ത് ‘കോമ്പോസിഷൻ എന്ന പ്രയോഗം മാറ്റി ‘രൂപവിതാനം എന്നാക്കുന്നു. (മാന്വൽ പേജ് 64 ക്രമനമ്പർ 28, 29, 30)

വൃന്ദവാദ്യത്തിൽ ‘ഉപകരണങ്ങൾ തമ്മിലുളള ബന്ധം ‘ എന്ന് മാറ്റി ‘ഉപകരണങ്ങൾ തമ്മിലുളള ശ്രുതി ചേർച്ച’ എന്നാക്കി മാറ്റുന്നു. മാന്വൽ അധ്യായം 15 പേജ് 65 ക്രമമ്പർ 32

കേരള നടനത്തിൽ ഇലത്താളം, കുഴിത്താളം, ഇടയ്ക്കു മദ്ദളം, മൃദംഗം, ഓടക്കുഴൽ, വയലിൻ/വീണ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കാം, കഥാ സന്ദർഭത്തിന് അനുസരിച്ചു മാത്രമേ ചെണ്ട ഉപയോഗിക്കാവൂ.

മാന്വൽ അധ്യായം 15 പേജ് 66 ക്രമനമ്പർ 37 ൽ പരിചമുട്ടിന്റെ മൂല്യ നിർണ്ണയോപാധികളിൽ വേഷത്തിന്റെ അനുയോജ്യത, ഭക്തി, താളം, ചുവട് രൗദ്രം എന്നിവയ്ക്ക് 20 മാർക്ക് വീതം നൽകാം.

പരിചമുട്ടിൽ സ്റ്റീലിൽ നിർമ്മിച്ച വാൾ ഉപയോഗിക്കുന്നത്. കുട്ടികൾക്ക് അപകടം ഉണ്ടാക്കുവാൻ സാധ്യത കൂടുന്നതിനാൽ പരിചമുട്ടി കളിയ്ക്കുന്നതിന് തകിടിന്റെയോ, ഇരുമ്പിന്റെയോ വാൾ ഉപയോഗിക്കാവുന്നതാണ്.

  • വിധികർത്താക്കൾ/അപ്പീൽ കമ്മിറ്റി അംഗങ്ങൾക്കുളള സത്യപ്രസ്താവന

എന്റെ മക്കളോ, ബന്ധുക്കളോ, ശിഷ്യരോ ആരും തന്നെ ഞാൻ വിധി നിർണ്ണയം നടത്തുന്ന/അപ്പീലിന് വിധേയമായ മത്സര ഇനത്തിൽ പങ്കെടുക്കുന്നില്ല എന്നും, ഞാൻ ഈ വർഷം ഉപജില്ല/റവന്യൂ ജില്ല സ്കൂൾ കലോത്സവ മത്സരങ്ങളിൽ വിധികർത്താവായിരുന്നില്ല എന്നും സാക്ഷ്യപ്പെടുത്തുന്നു. സ്വാധീനങ്ങൾക്കോ, പ്രേരണകൾക്കോ ബാഹ്യ വശപ്പെടാതെ നീതി നിഷ്ഠമായ മനസ്സോടെ വിധി നിർണ്ണയം നടത്തുകയാണ് എന്നിൽ അർപ്പിതമായിരിയ്ക്കുന്ന കർത്തവ്യം എന്ന് എനിക്ക് ബോധ്യമുള്ളതാകുന്നു. മേൽ വസ്തുതകൾ സംബന്ധിച്ച് ബോധപൂർവ്വം തെറ്റായ സത്യപ്രസ്താവന നടത്തിയാൽ നിയമ നടപടിയ്ക്ക് ഞാൻ ബോധ്യമുളളതാണ്. വിധേയനാവും/വിധേയയാവും എന്ന് എനിക്ക്

വിവിധ മാർഗ്ഗം നിയമപരമായി അപ്പീൽ അനുവദിച്ച് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് അതേ ജില്ലയിലെ അതേ ഇനത്തിൽ പങ്കെടുത്ത യഥാർത്ഥ മത്സരാർത്ഥിയേക്കാളും കോർ മെച്ചപ്പെടുത്തുകയാണെങ്കിൽ ഗ്രേഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുമെങ്കിലും ടി കുട്ടിയ്ക്ക് ലഭിക്കുന്ന പോയിന്റ് വിദ്യാലയമോ, ജില്ലയോ നേടിയ പോയിന്റായി കണക്കാക്കുന്നതല്ല.

സംഘനൃത്തത്തിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾ ആദ്യാവസാനം നൃത്തത്തിൽ പങ്കാളികളായിരിക്കണം. സംഘനൃത്തത്തിന് ആഡംബരം ഒഴിവാക്കണം.

വിധികർത്താക്കൾ മത്സരം നടക്കുമ്പോൾ എല്ലാ മത്സരാർത്ഥിയുടേയും കോഡ് നമ്പറിന് നേരെ വ്യക്തമായ അഭിപ്രായ കുറിപ്പ് എഴുതുകയും, സ്റ്റേജ് മാനേജർക്ക് കൈമാറുകയും ചെയ്യേണ്ടതാണ്.