കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു) വനിതാ വിംഗ് സംസ്ഥാന ദ്വിദിന നേതൃ ക്യാമ്പ് വയനാട് ലക്കിടി ഓക്ഡൺ റിസോർട്ടിൽ സംഘടിപ്പിച്ചു

സാമൂഹിക പ്രശ്നങ്ങളിൽ അധ്യാപികമാരുടെ സ്വതന്ത്ര പ്രതികരണം ഉണ്ടാകണം.: കെ.എം.ഷാജി.
കൽപ്പറ്റ: വിദ്യാഭ്യാസ മേഖലയിലേത് ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ അധ്യാപികമാരുടെ സ്വതന്ത്ര പ്രതികരണം വളരെ പ്രധാനമാണെന്നും അത് സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യമാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി അഭിപ്രായപ്പെട്ടു.
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(കെ എസ് ടി യു) വനിതാ വിംഗ് സംസ്ഥാന ദ്വിദിന നേതൃ ക്യാമ്പ് വയനാട് ലക്കിടി ഓക്ഡൺ റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷ വ്യത്യാസം ജനിതകപരമാണെന്നും ലിംഗ സമത്വം എന്നത് പ്രായോഗികമല്ലെന്നും ലിംഗ നീതിയാണ് യഥാർഥത്തിൽ വേണ്ടതെന്നും അതിനായുള്ള ഇടപെടലുകൾക്കാണ് വനിതാ സംഘടനകൾ നേതൃത്വം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ചെയർപേഴ്സൺ എം പി ശരീഫ അധ്യക്ഷത വഹിച്ചു.
കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി, ട്രഷറർ സിദ്ദിഖ് പാറോക്കോട് സംസ്ഥാന ഭാരവാഹികളായ കെ.ഫസൽ ഹഖ്, പി ടി എം ഷറഫുന്നിസ, എൻ കെ ഷാഹിന, കെ എസ് ടി യു വനിതാ വിംഗ് മുൻ സംസ്ഥാന ചെയർ പേഴ്സൺ സി ഇ റഹീന,കെ എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി നിസാർ കമ്പ, വൈത്തിരി സബ് ജില്ലാ പ്രസിഡന്റ് ഷാനവാസ് ടി കെ എന്നിവർ പ്രസംഗിച്ചു.
വനിതാ വിംഗ് സംസ്ഥാന കൺവീനർ കെ എം സാലിഹ സ്വാഗതവും ട്രഷറർ പി സാജിദ നന്ദിയും പറഞ്ഞു. പഠന സെഷനിൽ
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി കോ ഓർഡിനേറ്റർ ടി സലീം ‘നേതാവ് നേതൃത്വം’ എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രതിനിധികൾ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
എസ് ശോഫിദ, ഷാനിബ എം വി, സീന മോൾ, സി ആമിന, പി സജീന എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.