കേരള സർക്കാർ ജീവനക്കാരുടെ അവധി ചട്ടങ്ങൾ – KSRLEAVE RULES

March 28, 2023 - By School Pathram Academy
  • KSR
  • LEAVE RULES
  • കേരള സർക്കാർ ജീവനക്കാരുടെ അവധി ചട്ടങ്ങൾ

കേരള സർവീസ് ചട്ടങ്ങളിലെ ഒന്നാം ഭാഗം 61 മുതൽ 124 വരെയുള്ള ചട്ടങ്ങളിലാണ് വിവിധ തരത്തിലുള്ള അവധികളെ സംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്.കേരള സർവീസ് ചട്ടങ്ങൾ അനുസരിച്ചു അവധികളെ പ്രധാനമായും സാധാരണ അവധി എന്നും,പ്രത്യക അവധി എന്നും രണ്ടായി തരം തിരിക്കാവുന്നതാണ്.

 

സാധാരണ അവധി (Ordinary Leave )(ചട്ടം 77 (i) )

1 .ആർജിതാവധി (Earned Leave)

2 .അർദ്ധ വേതനാവധി (Half Pay Leave)

3 .പരിവർത്തിതാവധി (Commuted Leave)

4 .മുൻ‌കൂർ അവധി (Leave not due)

5 .ശൂന്യവേതനവധി (Leave without allowance)

 

പ്രത്യേക അവധികൾ (സ്പെഷ്യൽ ലീവ്) ചട്ടം 77 (ii )

1 .അവശതാവധി (Disability Leave)

2 .പ്രസവാവധി (Maternity Leave)

3 .പിതൃത്വവധി (Paternity Leave)GO(P)no.27/2013/fin dt.15.1.2.13

4 .കുട്ടികളെ ദത്തു എടുക്കുന്നതിനുള്ള അവധി (Child Adoption Leave ) GO(P)no.76/2010/fin dt.16-02-2010

5 .ആശുപത്രി അവധി (Hospital Leave )

 

അവധി ഒരു അവകാശമല്ല

ഏതൊരു അവധിയും ആവശ്യപ്പെടുന്ന പക്ഷം അത് നിരസിക്കുന്നതിനോ,റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട അധികാര കേന്ദത്തിനുണ്ട്.(ചട്ടം 65 )അവകാശപെട്ടതോ അപേഷിച്ചിട്ടുള്ളതോ ആയ അവധി നിരസിക്കുന്നതിനോ അതിൽ മാറ്റം വരുത്തുന്നതിനോ നിർദിഷ്‌ടധികാരിക്ക് സാധിക്കുമെങ്കിലും അവധിയുടെ സ്വാഭാവത്തിൽ ഏകപക്ഷിയമായി മാറ്റം വരുത്താൻ ആ അധികാരിക്ക് അവകാശം ഉണ്ടായിരിക്കില്ല.അവധിയ്ക് അപേക്ഷിച്ച ജീവനക്കാരന് മാത്രമേ അവധിയുടെ സ്വഭാവം ഭേദഗതി ചെയ്യാനുള്ള അവാകാശമുള്ളു.(ചട്ടം 65 ന്റെ നോട്ട് )

 

അവധിയിൽ ഉള്ള ഒരു ജീവനക്കാരനെ നിർബന്ധമായും സേവനത്തിലേക്കായി തിരിച്ചു വിളിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി അയാൾക്ക് യാത്ര ബത്തക്കുള്ള അവകാശം ഉണ്ടായിരിക്കുന്നതും,യാത്രക്ക് എടുത്ത ദിവസം കൃത്യനിർവ്വഹണ ദിവസമായി കണക്കാക്കുന്നതുമാണ് (ചട്ടം70 )

 

 

മെഡിക്കൽ സർട്ടിഫിക്കറ്റിനുമേൽ അവധിയിൽ പ്രവേശിച്ച ഒരു ജീവനക്കാരൻ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പു മെഡിക്കൽ ഫിറ്റ്നസ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജർ ആക്കേണ്ടതാണ്.ഗസറ്റഡ് ജീവനക്കാരെ സംബന്ധിച്ചടത്തോളം ഈ സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് സർജന്റെ പദവിക്ക് താഴെ അല്ലാത്ത ഒരു മെഡിക്കൽ ഓഫീസർ നിന്നും ആയിരിക്കേണ്ടതാണ്.(ചട്ടം71 ഉം നോട്ടും )

എന്നാൽ നോൺ ഗസറ്റഡ് ഓഫീസറുടെ കാര്യത്തിൽ ഏതെങ്കിലും രെജിസ്റ്റഡ് പ്രാക്റ്റീഷനറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്.

 

താഴെ പറയുന്ന അവധികൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ നല്കാൻ പാടുള്ളു

 

1 .പ്രത്യേക അവശതാവധി ( Special Disability Leave)

2 .ആശുപത്രി അവധി (Hospital Leave )

3 .പ്രസവാവധിയെ തുടർന്നുവരുന്ന 60 ദിവസത്തിൽ കൂടുതൽ ആയുള്ള എതെകിലും അവധി

4 .Medical Leave for miscarriage or abortion

5 .ക്ഷയം ,കുഷ്‌ഠം ,ക്യാൻസർ ,മാനസിക രോഗം തുടെങ്ങിയ ചികിത്സക്കുള്ള അവധി

6 .മുൻ‌കൂർ അവധി ഒറ്റത്തവണ 90 ദിവസത്തിൽ കവിയാതെ ഉള്ളതിനും,അകെ 180 ദിവസത്തേക്കും

7 .അർദ്ധവേതനാവധി സ്വാകാര്യആവശ്യത്തിനു അല്ലാതെ

 

 

ഒരു ഓഫീസർക്ക് ശൂന്യവേതനവധി അനുവദിച്ചിട്ടുള്ള കാര്യം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആണോ എന്നുള്ള കാര്യം സർവീസ് ബുക്കിന്റെ നിർദിഷ്ട സ്ഥലത്തു രേഖപ്പെടുത്തേണ്ടതും,അതിന്റെ തെളിവായി മെഡിക്കൽ സർട്ടിഫിക്കറ്റ് സർവീസ് ബുക്കിൽ ഒട്ടിച്ചു വെക്കേണ്ടതുമാണ്.Circular no.55/2001/fin dtd.20-09-2001

 

 

ശരിയായ വിധത്തിൽ ലീവിന് അപേക്ഷ സമർപ്പിക്കാതെ ഏതെങ്കിലും ഓഫീസർ ജോലിക്ക് ഹാജർ ആകാതെ ഇരുന്നാൽ അയാൾക്ക് ആ സമയത്തു മറ്റേതെങ്കിലും ലീവിന് അർഹത ഉണ്ടെങ്കിൽ കൂടിയും അങ്ങനെ ഹാജരാകാതെതിരുന്ന കാലാവളവ് ശമ്പള രഹിത അവധിയായി കണക്കാവുന്നതാണ്.

 

 

പണിമുടക്കിൽ പങ്കെടുക്കുക വഴി അനധികൃതമായി ജോലിക്ക് ഹാജർ ആകാതെ ഇരിക്കുന്ന കാലയളവ് ഡൈസ്നോൺ ആയി ഗണിക്കേണ്ടതാണ്.ഡൈസ്നോൺ കാലയളവിൽ അയാൾക്ക് ശമ്പളത്തിന് അർഹത ഇല്ലാത്തതും,ബത്തകൾക്ക് അർഹത ഇല്ലാത്തതും

 

യാദൃശ്ചികാവധി (Casual leave)

കാഷ്വൽ ലീവ് ഒരു അംഗീകൃതവധിയല്ല. അതുകൊണ്ടുതന്നെ കാഷൽ അവധിയിലുള്ള രാൾ ചുമതലയിൽ നിന്നും വിട്ടുനിന്നതായി കണക്കാക്കുന്നില്ല. അയാളുടെ വേതനത്തെയും ബത്തകളെയും ഇത് ബാധിക്കുന്നില്ല. ഇങ്ങനെയുള്ള അവധി അനുവദിക്കുമ്പോൾ അത് ആഡിറ്റ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അവധിയിൽ പ്രവേശിക്കുമ്പോഴും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുമ്പോഴും ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ആർജിതാവധി, പ്രൊബേഷൻ, ഇൻക്രിമെന്റ് എന്നിവയുടെ ആവശ്യങ്ങൾക്ക് ഈ അവധിയിലായിരുന്ന കാലം ഡ്യൂട്ടിയായി കണക്കാവുന്നതാണ്.

 

ഒരു കലണ്ടർ വർഷത്തിൽ 20 ദിവസം ഈ അവധി അനുവദിക്കാവുന്ന താണ്. എന്നാൽ അദ്ധ്യാപക ജീവനക്കാരുടെയും വിദ്യാഭ്യാസസ്ഥാപന ങ്ങളുടെയും സംഗതിയിൽ ഇത് 15 ദിവസമാണ്. ഇത്തരം ലീവിൽ ഓഫീസർ പ്രവേശിക്കുമ്പോൾകാഷ്വൽ ലീവ് രജിസ്റ്ററിൽ ജീവനക്കാരന്റെ പേരിന് താഴെ അവധി വിവരം രേഖപ്പെടുത്തേണ്ടതാണ്.

 

 

ഞായറാഴ്ച ഉൾപ്പെടെയുള്ള അധിക പൊതു ഒഴിവു ദിനങ്ങളോട് ചേർത്ത് കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. മറ്റു സാധാരണ അവധികൾ, വെക്കേഷൻ, പ്രവേശനകാലം എന്നിവയോട് ചേർത്ത മാത്രമേ ഈ ലീവ് എടുക്കാൻ പാടുള്ളൂ. കാഷ്വൽ ലീവ് പൊതു ഒഴിവും ചേർത്ത് ഒറ്റ പ്രാവശ്യം ആകെ 15 ദിവസത്തിൽ 1 കൂടുതൽ ലീവ് എടുക്കാൻ പാടില്ല. എന്നാൽ ഡൽഹിയിൽ ജോലി ചെയ്യുന്ന സ്റ്റേറ്റ് ഗവൺമെന്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇത് 20 ദിവസം വരെയാകാവുന്നതാണ്. പാർട് ടൈം കണ്ടിൻസിക്കാർ ഉൾപ്പെടെയു ജീവനക്കാർക്ക് ഓരോ കലണ്ടർ വർഷത്തിലും പരമാവധി ഇരുപതു ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കാം, പാർട്ട് ടൈം കണ്ടജന്റ് ജീവനക്കാർക്കായുള്ള സ്പെഷ്യൽ റൂൾസ് ചട്ടം 14 (പൊതുഭരണ വകുപ്പിന്റെ 22-12-79-ലെ 670/79 നമ്പർ വിജ്ഞാപനം )എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാർക്ക് ഒരു സൗരവർഷത്തിൽ പരമാവധി പതിനഞ്ചു ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കാവൂ.കാഷ്വൽ ലീവ് ഒഴിവുദിവസങ്ങളോടു ചേർന്നുവന്നാൽ രണ്ടും കൂടി ആകെ 15 ദിവസത്തിൽ കവിയാൻ പാടില്ല. പാർട്ട് ടൈം അദ്ധ്യാപകർക്കും ഒരു പഞ്ചാംഗ വർഷത്തിൽ 15 ദിവസംവരെ കാഷ്വൽ ലീവ് അനുവദിക്കാവു ന്നതാണ്. ഈ ആനുകൂല്യം 1-12-11 മുതലാണ് അവർക്കനുവദിച്ചത്. 1. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി 180 ദിവസത്തേക്ക് നിയമിതരാ കുന്ന സോപാധിക ജീവനക്കാർക്ക് ഒരു മാസത്തിൽ ഒന്ന് എന്ന നിരക്കിൽ പരമാവധി 6 ദിവസത്തെ കാഷ്വൽ ലീവനുവദിക്കാം. പൊതു ഒഴിവുകൾ ഉൾപ്പെടെ പരമാവധി 4 ദിവസത്തിൽക്കൂടുതൽ ജോലിയിൽ നിന്ന് വിട്ടു നിന്നു കൂടാ. (ധന(ചട്ടങ്ങൾ-ബി) വകുപ്പിന്റെ 1-12-10-ലെ (പി) 651/10 ഉത്തരവ്. (ധന(റൂൾസ്-ബി) വകുപ്പിന്റെ 13.8.2014-ലെ (പി) 333/2014-ാം നമ്പർ ഉത്തരവ്

 

 

ഒരു വർഷത്തിന് താഴെമാത്രം സർവ്വീസുള്ള ജീവനക്കാർക്ക് അവരുടെ സേവനകാലം പരിഗണിക്കാതെതന്നെ ഒരു വർഷത്തേക്ക് 20 ദിവസം എന്ന കണക്കിൽ ഈ അവധി ലഭിക്കുന്നതാണ്. അതായത്

 

(1) ഒരു വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു ഓഫീസർക്ക് മുഴുവൻ കാഷ്വൽ ലീവും എടുക്കാവുന്നതാണ്.

 

(ii) ഡിസംബർ ആദ്യം സർവ്വീസിൽ ചേർന്ന ഒരു ഓഫീസർക്കും മുഴുവൻ കാഷ്വൽ ലീവും അനുവദിക്കാവുന്നതാണ്.

 

മേൽപ്രസ്താവിച്ച രണ്ടു സംഗതികളിലും അന്തിമതീരുമാനമെടുക്കേണ്ടത് ലീവ് അനുവദിക്കേണ്ട അധികാരകേന്ദ്രത്തിന്റെ വിവേചനാധികാരത്തിന് വിധേയമാണ്. എന്നാൽ ഇതിൽനിന്നും ഒരു ഓഫീസർക്ക് 20 കാഷ്വൽ ലീവും എടുക്കാനുള്ള അവകാശമുണ്ടെന്ന് അർത്ഥമില്ല. കാഷ്വൽ ലീവ് ആവശ്യമുള്ള ഓഫീസർ തന്റെ മേലധികാരിയിൽ നിന്നും ഉത്തരവ് നേടിയിരിക്കേണ്ടതാണ്. ഓഫീസ് മേലധികാരിക്കാണ് അവധി ആവശ്യമെങ്കിൽ അയാൾ തനിക്ക് തൊട്ടുമുകളിലുള്ള ഓഫീസർക്ക് ആ വിവരം റിപ്പോർട്ട് ചെയ്തുകൊണ്ട് ലീവ് എടുക്കാവുന്നതാണ്.

 

കാഷ്വൽ അവധിയിൽ പ്രവേശിക്കുന്ന വകുപ്പ് തലവന്മാർ ആ വിവരം ഗവൺമെന്റിലെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കേണ്ടതാണ്.

കാഷ്വൽ അവധിയിൽ തന്റെ അധികാരപരിധിക്ക് പുറത്തുപോകുന്ന ഓഫീസർ ആ വിവരം ബന്ധപ്പെട്ട അധികാരിയെ അറിയിച്ച് മുൻകൂർ അനു നേടിയിരിക്കേണ്ടതാണ്. ഒരു ഓഫീസർ ആവശ്യപ്പെടുന്നപക്ഷം അയാൾക്ക് അർദ്ധദിവസത്തെ കാഷ്വൽ അവധി അനുവദിക്കാവുന്നതാണ്. കാഷ്വൽ അവധി യാതൊരു കാരണവശാലും മറ്റു അവധികളോടൊപ്പം പൂർവ്വകാല പ്രാബല്യത്തോടെ കമ്മ്യൂട്ട് ചെയ്യാൻ പാടില്ല. എന്നാൽ ഈ അവധിയിൽ പ്രവേശിച്ച ഓഫീസർ അവധിയിൽ തുടരവെ അതിന്റെ തുടർച്ചയായി മറ്റേതെങ്കിലും അവധിയിൽ പ്രവേശിക്കുകയാണെങ്കിൽ അയാൾ കാഷ്വൽ അവധിയിൽ പ്രവേശിച്ച തീയതി മുതൽ മറ്റേ അവധി ആരംഭിച്ചതായി കണക്കാക്കാവുന്നതാണ്.

 

എന്നാൽ പ്രത്യേക സംഗതികളിൽ വകുപ്പു മേധാവിയുടെ കാഷ്വൽ ലീവ ലീവിനോടൊപ്പം കൂട്ടിച്ചേർക്കാവുന്നതുമാണ്.

 

ഒരു ഓഫീസിലെ ഏതെങ്കിലും ഒരംഗം ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാതിരുന്നാൽ അയാളുടെ പേരിനു നേരെയുള്ള കോളത്തിൽ വൈകിയെത്തി എന്ന് രേഖപ്പെടുത്താവുന്നതാണ്. എന്നാൽ വൈകി അയാൾ എത്തുകയാണെങ്കിൽ അയാൾക്കു തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ അയാൾ എത്തിയ സമയം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. അനുമതി കൂടാതെ മൂന്ന് ദിവസം താമസിച്ചെത്തുന്നവരുടെ ഒരു ദിവസത്തെ കാഷ്വൽ ലീവ് കട്ടുചെയ്യുന്നതാണ്. ഓഫീസ് സമയത്ത് ഹാജരാകുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ വിവരം കഴിവതും നേരത്തെ തന്നെ മേലധികാരിയെ അറിയിക്കേണ്ടതാണ്. ഓ ഫീസ് മേലധികാരിക്ക് മാത്രമേ ഇത്തരത്തിലുള്ള അനുമതി നൽകുന്നതിനുള്ള അവകാശമുള്ളൂ.

 

താമസിച്ച് ഹാജരായ ആകെ ദിവസങ്ങൾ ഒരു വർഷത്തിൽ മൂന്നിനു താഴെയാണെങ്കിൽ അവ കണക്കാക്കേണ്ടതില്ല. അനുമതി കൂടാതെ താമസിച്ച ഹാജരായതിന് അവധി കട്ടുചെയ്യുമ്പോൾ കാഷ്വൽ ലീവ് ഒഴികെ മറ്റു യാതൊരു അവധികളിൽ നിന്നും അത് ഒട്ടിക്കിഴിക്കാൻ പാടില്ല. എന്നാൽ അങ്ങനെ തട്ടിക്കഴിക്കുന്നതിന് കാഷ്യൽ അവധി ഇല്ലാത്തപക്ഷം അയാൾക്കെതിരെ (KCS (CCA) ചട്ടങ്ങൾ, 1980 പ്ര കാരമുള്ള നടപടികൾ എടുക്കാവുന്നതാണ്.

 

ക്ലിപ്തത കാലത്തേക്ക് നിയമിക്കപ്പെട്ടിട്ടുള്ളതും കേരള സർവ്വീസ് ചട്ടങ്ങളുടെ പരിശിഷ്ടം VIII-നു കീഴിലെ അവധി ചട്ടങ്ങൾ ബാധകമായിട്ടുള്ളതുമായ ഉദ്യോഗസ്ഥർക്ക് കൂടി കാഷ്വൽ ലീവിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

 

കേരള സർവ്വീസ് ചട്ടങ്ങളിലെ പരിശിഷ്ടം VIII-ലെ അവധി പട്ടങ്ങൾ ബാധകമായിട്ടുള്ള കരാർ ജീവനക്കാരും അതായത് ഭാഗം 1 -ന്റെ ചട്ടം 8 പ്രകാരം നിയമിച്ചിട്ടുള്ളവർക്കും കെ. എസ്. ആറിന്റെ ഭാഗം 1 ചട്ടം63 പ്രകാരം പുനർനിയമനം നൽകിയിട്ടുള്ള പെൻഷണർമാർക്കും വർഷത്തിൽ പരമാവധി 12 എന്ന നിബന്ധനയ്ക്ക് വിധേയമായി മാസത്തിൽ ഒരു കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, പൊതു അവധി ഉൾപ്പെടെ ഹാജരാകാത്ത ദിവസങ്ങളുടെ എണ്ണം ഒറ്റപ്രാവശ്യം 7 ദിവസത്തിൽ കവിയാൻ പാടില്ലായെന്ന നിബന്ധനയ്ക്ക് വിധേയമാണ്.

 

ഈ ഉത്തരവിന് 1-12-2010 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുന്നതാണ്. (ജി.ഒ. (പി) നം. 271/2011/ഫിൻ തീയതി 2011 ജൂൺ 27)

 

1958-ലെ കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് ചട്ടത്തിലെ ഭാഗം II-ലെ പൊതുചട്ടങ്ങളിലെ ചട്ടം 9 (a) (i) പ്രകാരം 180 ദിവസത്തേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാർക്ക് പരമാവധി 6 എന്ന നിബന്ധനയ്ക്കും അവധി ഉൾപ്പെടെ ഹാജരാകാത്ത ദിവസങ്ങളുടെ എണ്ണം നാലുദിവസത്തിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കും വിധേയമായി മാസത്തിൽ ഒരു ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവായി. [ജി.ഒ. (പി) നം. 651/2010/ഫിൻ തീയതി 1-12-2010].

സ്പെഷ്യൽ കാഷ്യൽ ലിവ്

(അനുബന്ധം (VII-ലെ സെക്ഷൻ (11)

ഇത് സാധാരണ കാഷ്വൽ ലീവിന്റെ കണക്കിൽ ഉൾപ്പെടുത്തുന്ന ഒന്നല്ല. പരിശിഷ്ടം VII-ന്റെ വകുപ്പ് 11 -ൽ വിശദമാക്കിയിട്ടുള്ള ഏതെങ്കിലും സാഹചര്യങ്ങളിൽ ഒരു ഓഫീസർക്ക് ഈ അവധി അനുവദിക്കാവുന്നതാണ്.

 

താഴെപ്പറയുന്നവയാണ് ഇത്തരത്തിൽ അവധി അനുവദിക്കേണ്ട പ്രത്യേക സാഹചര്യങ്ങൾ

 

A ) തന്റെ മേലധികാരിയുടെ ഉത്തരവിൻ പ്രകാരം ഉദ്യോഗത്തിൽ ഹാജരാകാതിരിക്കുമ്പോൾ

 

ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തിലെ ആർക്കെങ്കിലും പകർച്ചവ്യാധി പിടിപ്പെട്ടിരിക്കുന്ന സംഗതിയിൽ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എന്നാൽ അവധി അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥന് പകരം ആളെ നിയമിക്കുകയോ ഗവൺമെന്റിന് അധിക ബാധ്യത വരുത്തുകയോ ചെയ്യാൻ പാടില്ല. അങ്ങനെ നിയമിക്കുന്നപക്ഷം അയാളുടെ ലീവ് അക്കൗണ്ടിൽ വരവ് വയ്ക്കാവുന്ന തരത്തിലുള്ള അവധികളേ അനുവദിക്കാവൂ. എന്നാൽ ഉദ്യോഗസ്ഥന്റെ അവധി കണക്കിൽ മറ്റ് സാധാരണ അവധികളൊന്നും അനുവദിക്കാനാകാത്തപക്ഷം ആ കാലയളവിലേക്ക് പകരം ആളെ നിയമിക്കാവുന്നതാണ്. മറ്റേതെങ്കിലും സാധാരണ അവധിയുമായോ അല്ലെങ്കിൽ സാധാരണ കാഷ്വൽ അവധിയുമായോ കൂട്ടിച്ചേർത്ത് ഈ നൽകാവുന്നതാണ്.

 

നോട്ട് 1- ‘ഒരു ഓഫീസർക്ക് പകർച്ചവ്യാധി പിടിപ്പെട്ടാൽ അയാൾ ഓഫീസിൽ ഹാജരാകാതിരുന്ന ദിവസങ്ങളിലേക്ക് അയാൾക്ക് ഈ ചട്ടങ്ങൾ പ്രകാരം സാധാരണ അവധിക്ക് അർഹതയുണ്ട്.

 

നോട്ട് 2-. ഈ അവധി നൽകുന്നതിലേക്കും താഴെപ്പറയുന്ന രോഗങ്ങളെയാണ് പകർച്ചവ്യാധികളായി കണക്കാക്കിയിരിക്കുന്നത്.

(1) മസൂരി (Smallpox)

(2) പേൾ (Plague)

(3 ) ഡിഫ്ത്തീരിയ (Diphtheria)

(4) മസ്തിഷ്കജ്വരം (Cerebro -spiral meningitis)

(5 ) ന്യൂമോണിയ (Acute influenzal Pneumonia)

(6) കോളറ (Cholera)

(7 ) ടൈഫോയിഡ് (Typhoid)

 

രക്തദാനം

രക്തദാനം നടത്തുന്ന ഓഫീസർക്ക് സ്പെഷ്യൽ കാഷ്വൽ അവധി അനുവദിക്കാവുന്നതാണ്. ഇതിലേക്ക് ബന്ധപ്പെട്ട മെഡിക്കലാഫീസർ നൽകുന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ അനുവദിക്കാവുന്ന പരമാവധി അവധി വർഷത്തിൽ 4 എണ്ണമാണ്. [ജി.ഒ. (പി) നം. 638/12/ഫിൻ തീയതി 20-11-2012]

 

പേപ്പട്ടിവിഷ പ്രതിരോധ കുത്തിവയ്പിനുള്ള അവധി

കേരള സർവ്വീസ് ചട്ടങ്ങളിലെ അപ്പൻഡിക്സ് VII-ൻ കീഴിൽ മുമ്പുണ്ടായിരുന്ന 14 ദിവസത്തെ അവധി താഴെപ്പറയുന്നപ്രകാരം ഭേദഗതി വരുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ദിവസത്തെ പേവിഷബാധയുടെ ചികിത്സയ്ക്കായി അനുവദിച്ചിട്ടുള്ള പ്രത്യേക ആകസ്മിക അവധി യഥാർത്ഥ ചികിത്സാകാലയളവിലേയ്ക്ക് അതായത് കുത്തിവയ്പ് ദിവസങ്ങളിൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. [G.O. (P) No. 15/2018/Fin., dated 6-2-2018]

 

വാസക്ടമി / ട്യുബക്ടമി

ആദ്യത്തെ പ്രാവശ്യം വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരു സർക്കാർ ജീവനക്കാരന് ആറു പ്രവർത്തി ദിവസത്തിൽ കവിയാത്ത കാലയളവിലേക്കുള്ള സ്പെഷ്യൽ കാഷ്വൽ ലീവിന് അർഹതയുണ്ടായിരിക്കുന്നതാണ്. ആദ്യത്തെ ശസ്ത്രക്രിയ പരാജയമെന്നു കാണിക്കുന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് ആറു ദിവസത്തെ അവധി കൂടി ലഭിക്കുന്നതാണ്. പൊതുഅവധിയും ഞായറാഴ്ചയും ഒഴിവാക്കിയാണ് മേൽപ്പറഞ്ഞ ആറു ദിവസങ്ങൾ കണക്കാക്കേണ്ടത്.

വന്ധ്യംകരണം ശസ്ത്രക്രിയയ്ക്ക് (tubectomy) വിധേയയാകുന്ന ഒരു വനിത ജീവനക്കാരിക്ക് 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ അവധിക്ക് അർഹതയുണ്ട്. എന്നാൽ ആദ്യത്തെ ശസ്ത്രക്രിയ പരാജയമാണെന്നുള്ള നിർദ്ദിഷ്ട മെഡിക്കൽ അധികാരകേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടാമതും ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് അവധി ലഭിക്കുന്നതാണ്.

 

തന്റെ ഭാര്യ പ്രസവത്തിനോടനുബന്ധിച്ചല്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന (Gynaeco Sterilisation Tubectomy Operation with out Delivery) സംഗതികളിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് മതിയായ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരമാവധി ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവിന് അർഹയുണ്ടായിരിക്കുന്നതാണ്.

 

വന്ധ്യംകരണ ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള ചികിത്സയ്ക്ക് വിധേയമാകുന്ന ജീവനക്കാരിക്കോ ജീവനക്കാരനോ സ്പെഷ്യൽ കാഷ്വൽ അവധിക്ക് അർഹതയുണ്ടായിരിക്കുന്നതാണ്. എന്നാൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനാക്കിയിട്ടില്ലാത്തപക്ഷം പുരുഷ ജീവനക്കാരന് പരമാവധി ഏഴു ദിവസവും വനിതാജീവനക്കാരിയ്ക്ക് പരമാവധി 14 ദിവസവും അവധിയ്ക്ക് അർഹതയുണ്ട്.

 

ഈ ചട്ടപ്രകാരമുള്ള പ്രത്യേക കാഷ്വൽ അവധി മറ്റ് അവധി ദിവസങ്ങളോടായി കൂട്ടി ചേർക്കാവുന്നതാണ്

 

വികലാംഗരായ സംസ്ഥാന ജീവനക്കാർ

കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കുന്നതിലും അതുമായി ബന്ധപ്പെട്ട ചകിത്സക്കുമായി ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് പരമാവധി 15 ദിവസത്തെ പ്രത്യക കാഷ്വൽ അവധി അനുവദിക്കാവുന്നതാണ്. അത്യാവശ്യമാകുന്നപക്ഷം ഒരു പ്രാവശ്യത്തിൽ അധികം ഈ ലീവ് അനുവദിക്കാവുന്നതാണ്.

 

വാഹനപ്പടിക്ക് അർഹരായ വികലാംഗർക്ക് ആശുപത്രിയിലോ സ്വന്തം വാസസ്ഥലത്തോ വച്ച്, അംഗവൈകല്യവുമായി ബന്ധപ്പെട്ട ചികിത്സക്കായി, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഒരു പഞ്ചാംഗ വർഷത്തിൽ പരമാവധി 15 ദിവസംവരെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം. ജീവനക്കാരന്റെ ശാരീരിക വൈകല്യവുമായി ബന്ധപ്പെട്ട രോഗചികിത്സക്കേ ഈ ആനുകൂല്യം അനുവദിക്കാവൂ എന്ന് ധന(ചട്ടങ്ങൾ) വകുപ്പിന്റെ 14-08-1984 (പി )405/84-നമ്പർ ഉത്തരവിൽ വ്യക്തമാക്കി .ധന(റൂൾസ്) ബി വകുപ്പിന്റെ 1/2016-നമ്പർ സർക്കുലർ പ്രകാരം വൈകല്യമുള്ളവർക്കും ശാരീരിക വെല്ലുവിളികളുമുള്ളവർക്കും ഒരു പഞ്ചാംഗവർഷം അനുവദിക്കുന്ന 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അവധിയിൽ ഇടക്ക് വരുന്ന അവധി ദിവസങ്ങൾ ഒഴുവാക്കി.

 

ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള ജീവനക്കാർക്കു ഒരു വർഷത്തിൽ 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്ന് അർഹത ഉണ്ട്.

 

കുട്ടിയെ ചികിൽസിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥനത്തിലാണ് ഈ ലീവ്, ഒന്നിൽ കൂടുതൽ തവണകളായി ഒരു പഞ്ചാംഗ വർഷം ആകെ 15-ൽ അധികരിക്കില്ലെന്ന വ്യവസ്ഥയ്ക്ക് വിധേയമായി, ലീവ് അനുവദിക്കാം. സാധാരണ അവധികളുമായോ കാഷ്വൽ അവധിയുമായ ചേർത്ത് അവധി അനുവദിക്കാം. അവധികാലത്തിനിടയിൽ വരുന്ന പൊതു ഒഴിവുകൾ ഒഴിവാക്കുന്നതാണ്. അച്ഛനും അമ്മയും സർക്കാർ ജീവനക്കരാണങ്കിൽ അവരിൽ ഒരാൾ മാത്രമേ ഈ അവധി എടുത്തിട്ടുള്ളുവെന്ന സത്യവാങ്മൂലം അധികാരകേന്ദ്രം മേലൊപ്പ് വച്ച് ഹാജരാക്കണം. പ്രാബല്യം 26-2-2011 മുതൽ (ധന (റൂൾസ് -ബി )വകുപ്പിന്റെ 06-08-2011 ലെ 333/11 നമ്പർ ഉത്തരവ്.

കീമോതെറാപ്പിക്കോ റേഡിയേഷനോ, കിഡ്നി മാറ്റിവയ്ക്കലോ, ചികിത്സയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് പരമാവധി 45 ദിവസംവരെ സ്പെഷ്യൽ കാഷ്വൽ ലീവനുവദിക്കും. ക്യാൻസർ ചികിൽസയ്ക്കുള്ള കീമോതെറാപ്പി റേഡിയേഷൻ എന്നിവയ്ക്കുള്ള സ്പെഷ്യൽ കാഷൽ ലീവ പരമാവധി 6 മാസമായി വർധിപ്പിച്ചു. (ധന(റൂൾ-ബി) വകുപ്പിലെ 9-9-13 ലെ (പി) 447 18-ാം നമ്പർ ഉത്തരവ് പ്രാബല്യം 9-9-2013).

 

നഷ്ടപരിഹാരാവധി (Compensation Leave)

മറ്റൊരു ജീവനക്കാരന്റെ അസാന്നിദ്ധ്യംകൊണ്ടോ, നിയന്ത്രണാതീതമായ മറ്റു കാരണത്താലോ, അംഗീകൃത പൊതുഒഴിവുദിവസം, അധികാരമുള്ള മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ കൃത്യനിർവ്വഹണത്തിൽ ഏർപ്പെടുന്ന ജീവനക്കാരന് അതിനുപകരം പിന്നീട് തത്തുല്യമായി അനുവദിക്കുന്ന അവധിയാണ് നഷ്ടപരിഹാര അവധി (പ്രതിപൂരക അവധി).

വ്യവസ്ഥകൾ

1 .നഷ്ടപരിഹാര അവധിക്ക് അർഹനായ ജീവനക്കാരന് കാഷ്യൽ ലിവ് അനുവദിക്കാൻ ആർക്കാണോ അധികാരമുള്ളത്. ആ ഉദ്യോഗസ്ഥന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടിയേ നഷ്ടപരിഹാര അവധി അനുവദിക്കാൻ പാടുള്ളു

 

ഒരു പഞ്ചാംഗ വർഷത്തിൽ എടുക്കാവുന്ന പരമാവധി നഷ്ടപരിഹാര അവധി പതിനഞ്ചു ദിവസം മാത്രമാണ് . 12 ദിവസമെന്നത് 15 ആയി വർദ്ധിപ്പിച്ചത് ധന (ചട്ട ങൾ) വകുപ്പിന്റെ 19-689-ലെ (പി) 100/1993 നമ്പർ ഉത്തരവനുസരിച്ചാണ്.

ഏതു പൊതു ഒഴിവുദിവസത്തെ കൃത്യനിർവ്വഹണഫലമായാണോ നനഷ്ടപരിഹാര അവധിക്ക് അർഹമായത് ആ പൊതു ഴിവുദിവസം മുതൽ മൂന്നുമാസത്തിനകം നഷ്ടപരിഹാര അവധി പകരം എടുക്കാവുന്നതാണ്. മൂന്നുമാസത്തിനുശേഷം നഷ്ടപരിഹാര അവധി എടുക്കാൻ യാതൊരു ജീവനക്കാരെയും അനുവദിക്കുന്നതല്ല

പത്തു ദിവസത്തെ നഷ്ടപരിഹാര അവധിയിൽ കൂടുതൽ ആർജ്ജിച്ചു മിച്ചം വയ്ക്കുവാൻ പാടില്ല. നഷ്ടപരിഹാര അവധിയോടു ചേർത്തു കാഷ്യൽ ലീവോ അംഗീകൃത പൊതുഒഴിവുകളോ എടുക്കാവുന്നതാണ്. പക്ഷെ, ആകെ എല്ലാം കൂടി ചേർത്ത് 15 ദിവസത്തിൽ കവിയാൻ പാടില്ല.

ആർജ്ജിത അവധി, അർദ്ധ വേതന അവധി മുതലായ സാധാരണ അവധികളോടു ചേർത്ത് ഈ അവധി അനുവദിക്കാൻ പാടില്ല

ഒരുദ്യോഗസ്ഥൻ തന്റെ കൃത്യനിർവ്വഹണത്തിനായി അംഗീകൃത പൊതു ഒഴിവുദിവസം യാത്രചെയ്യേണ്ടിവന്നാൽ, അപ്രകാരം ഉപയോഗിച്ച പൊതു ഒഴിവു ദിവസത്തിനു പകരം നഷ്ടപരിഹാര അവധിക്ക് അർഹതയുണ്ടായിരിക്കുന്നതല്ല

ആഫീസ് തലവന്മാർ (Heads of Offices) നഷ്ടപരിഹാര അവധിക്ക് അർഹരല്ല.G.O.(P)No.123/2022/ Fin Dated,07-10-2022 ഉത്തരവ് പ്രകാരം ഓഫീസ് മേധാവികൾക്കൊപ്പം ഗസറ്റഡ് ജീവനക്കാർക്കും കോമ്പൻസേഷൻ ലീവ് ഒഴിവാക്കി കെഎസ്ആർ ഭേദഗതി ചെയ്തു

ആർജിതാവധി (Earned Leave)

ഡ്യൂട്ടിയിലായിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഒരു ഓഫിസർ സമ്പാദിക്കുന്ന അവധിയാണിത്. കാഷ്വൽ അവധി, സ്പെഷ്യൽ കാഷ്വൽ അവധി നഷ്ടപരിഹാരാവധി അവധി എന്നിവയെ ഈ ആവശ്യത്തിലേക്ക് ഡ്യൂട്ടിയായി തന്നെ പരിക്കാണിക്കുന്നതാണ്. എന്നാൽ ആർജിതാവധി കണക്കാക്കുമ്പോ ഡയസ്നോൺ കാലം ഒഴിവാക്കേണ്ടതാണ്.

സ്ഥിരം ജോലിയിലുള്ള ഒരു ഉദ്യാഗസ്ഥന് , ഡ്യൂട്ടിയിൽ ചെലവഴിച്ച കാലയളവിന് പതിനൊന്നിൽ ഒന്ന് ആർജ്ജിതാവധി അനുവദനീയമാണ്. എന്നാൽ, ആർജ്ജിതാവധി 300 ദിവസമാകുമ്പോൾ അങ്ങനെയുള്ള അവധിയുടെ ആർജ്ജനം അവസാനിക്കുന്നതാണ്. (ചട്ടം 78)

സർവ്വീസിൽ പ്രവേശിക്കുന്ന ആദ്യത്തെ ഒരു വർഷത്തിൽ അവർ ഡ്യൂട്ടിയിലായിരുന്ന ഓരോ 22 ദിവസത്തിനും ഒരു ലീവ് എന്ന ക്രമത്തിൽ ആർജ്ജിതാവധി ലഭിക്കുന്നതാണ് (ചട്ടം 86). രണ്ടാമത്തെ വർഷം മുതൽ ഇത് 11 ദിവസത്തിന് ഒരു ദിവസം എന്ന ക്രമത്തിൽ ലഭിക്കുന്നതാണ്. മൂന്നുവർഷത്തെ തുടർച്ചയായ സർവീസുള്ള സ്ഥിരം വിഭാഗത്തിലല്ലാത്ത ജീവനക്കാർക്ക് അവരുടെ ആദ്യത്തെ വർഷത്തെ സേവനത്തിന് ലഭിക്കുന്ന ആർജ്ജിതാവധി 1/11 എന്ന ക്രമത്തിൽ (സ്ഥിരം ജീവനക്കാരുടേതുപോലെ) കൺഫർമേഷൻ കൂടാതെതന്നെ ലഭിക്കുന്നതാണ്. [Amendment in KSR Rule 86A vide GO(P)No.75/2007/Fin Dated 27/02/2007]

 

പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 15 എന്ന പരിധിക്ക് വിധേയമായി 22 ദിവസത്തെക്ക് 1 എന്ന (1/22) നിരക്കിലാണ് ആര്‍ജ്ജിത അവധി കണക്കാക്കുന്നത്. പാര്‍ട്ട്ടൈം ജീവനക്കാരുടെ ആര്‍ജ്ജിത അവധി അവരുടെ സേവനം ഓരോ വര്‍ഷവും പൂര്‍ത്തിയാകുമ്പോഴാണ് അവധി കണക്കുകളിൽ എഴുതുന്നത്. അക്കൌണ്ടില്‍ അവര്‍ക്ക് അവധി ഉണ്ടെങ്കിൽ തുടര്‍ച്ചയായി 120 ദിവസം ആര്‍ജ്ജിത അവധി എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റിട്ടയര്‍മെന്‍റിന് മുന്നോടിയായി 120 ആര്‍ജ്ജിത അവധികൾ എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റഗൂലർ സര്‍വ്വീസിൽ ജോലി ലഭിച്ചാൽ പഴയ പാര്‍ട്ട്ടൈം സര്‍വ്വീസിൽ ബാക്കി ഉണ്ടായിരുന്ന ആര്‍ജ്ജിത അവധികൾ പുതിയ സര്‍വ്വീസിലേക്ക് അതുപോലെ ക്യാരി ഓവർ ചെയ്യാം.

 

വെക്കേഷൻ ഡിപ്പാർട്ട്മെന്റുകളിലെ സ്ഥിരം ഓഫീസർമാർക്ക് ഏതെങ്കിലും വർഷത്തിൽ ഒരു ഒഴിവുകാലം പൂർണ്ണമായി ലഭിച്ചില്ലെങ്കിൽ കൃത്യനിർവ്വഹണ ത്തിൽ ഏർപ്പെട്ട 11 ദിവസത്തിന് 1 എന്ന ക്രമത്തിൽ ഈ അവധി കണക്കാക്കാം.

 

ഏതെങ്കിലും വർഷത്തിലെ വെക്കേഷന്റെ ഒരു ഭാഗം ആ ഓഫീസർ ഉപയോഗിച്ചിട്ടില്ലെങ്കിൽ അതായത് 60 ദിവസത്തെ അവധിയിൽ 20 ദിവസം അയാൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ (30 x 20/ 60) = 10 ദിവസം, ഏതെങ്കിലും വർഷത്തെ മുഴുവൻ മുഴുവൻ വെക്കേഷനും ഉപയോഗിച്ചില്ലെങ്കിൽ ആർജ്ജിതാവധി ലഭ്യമല്ല (ചട്ടം 81 )

 

ആർജിതാവധി സംബന്ധിച്ച പൊതു വ്യവസ്ഥകൾ

1 .ഒരേ സമയം 300 ദിവസത്തെ ആർജിതാവധിയിൽ കൂടുതൽ ഒരാൾക്ക് നേടി വെക്കാൻ പാടില്ല. അതിൽ കൂടുതൽ കണക്കിൽ വന്നാൽ 300 ആയി പരിമിതപ്പെടുത്തി ബാക്കി ഉപേക്ഷിക്കുന്നതാണ് (78),

 

ഒരേ സമയം 180 ദിവസത്തിൽ കൂടുതൽ ആർജിതാവധി ഒരാൾക്ക് അനുവദിക്കാവുന്നതല്ല (79) എന്നാൽ പെൻഷനു പ്രാരംഭമായി 300 ദിവസത്തെ ആർജിതാവധിവരെ അനുവദിക്കാവുന്നതാണ്. (1Exception 0f rule 79).

ആർജിതാവധി വിൽപ്പന (Surrender of E D L)

കോൺട്രാക്ട് (കരാർ ) ജീവനക്കാർ, പാർട്ട്ടൈം കണ്ടിജൻസിക്കാർ ഉൾപ്പെടെ എല്ലാ ജീവ നക്കാർക്കും ഒരു സാമ്പത്തികവർഷത്തിൽ ഒറ്റത്തവണയായി വിൽക്കാവുന്ന പരമാവധി ആർജ്ജിതാവധി 30 ദിവസമായി വർദ്ധിപ്പിച്ചു. 25-3-06-ലെ ശമ്പളപരിഷ്ക്കാര ഉത്തരവ് ഖണ്ഡിക 34). 30 ദിവസമെന്ന വ്യവസ്ഥ, 2011-ലെയും 2016-ലെയും ശമ്പള പരിഷ്കരണ ഉത്തരവുകളിൽ നിലനിർത്തിയിട്ടുണ്ട്.

 

പെൻഷനിൽ പിരിയുന്നതിനോടനുബന്ധിച്ചു വിൽക്കാവുന്ന പരമാവധി ആർജ്ജിതാവധി 300 ദിവസമായും 1-11-98 പ്രാബല്യത്തിൽ വർദ്ധിപ്പിച്ചു (ധന(പി.ആർ.ഐ.) വകുപ്പിന്റെ 25-11-98-ലെ (പി) 3000/98-ാം നമ്പർ ഉത്തരവിന്റെ ഖണ്ഡിക (34(a). ഇപ്രകാരം വിൽക്കുന്ന ആർജിതാവധിക്ക്, അവധിയെടുത്താൽ കിട്ടുമായിരുന്ന നിരക്കിലുള്ള അവധിവേതനവും ബത്തകളും ലഭിക്കും.

 

(PTS ന് Terminal Surrender ചെയ്യാവുന്നത് പരമാവധി 120 ദിവസമാണ്). പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരമോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned leave പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ തുടങ്ങിയവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.

 

കുറഞ്ഞ കാലത്തേക്ക് വിദേശത്തു പോകുന്നത്തിനുള്ള അവധി അനുസരിച്ച് മൂന്നു മാസത്തിൽ കൂടാത്ത കാലത്തേക്ക് വിദേശത്തുള്ള ഇണയോടൊപ്പം ചേരുന്നതിനു എടുത്തിട്ടുള്ള ആർജിത അവധിയുടെ കാര്യത്തിൽ ഒഴികെEarned Leave ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റേതൊരു അവധിയും പിന്നീട് എപ്പോൾ വേണമെങ്കിലും മുൻകാലപ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്ത് ജീവനക്കാരന് അർഹതയുണ്ടായിരുന്ന മറ്റൊരു അവധിയായി വേണമെങ്കിൽ Transform ചെയ്യാവുന്നതാണ്.ഏതൊരു അവധിയുംആകസ്മികാവധികൂടാത മറ്റേതൊരവധിയോടും ചേർത്തെടുക്കാം. അതുപോലെ ആകസ്മികാവധികൂടാതെ ഏതൊരു അവധിക്കും തുടർച്ചയായി മറ്റേതൊരാവധിയും എടുക്കുകയും ചെയ്യാം. എന്നാൽ ആർജ്ജിത അവധിയും കമ്മ്യൂട്ടഡ് ലീവും ഒരുമിച്ച് എടുക്കുകയാണെങ്കിൽ ആകെ അവധി കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല.

എംപ്ലോയ്മെന്‍റ് ജീവനകാര്‍ക്കും അനുവദിക്കപ്പെട്ട റഗുലർ തസ്തികയിൽ ഹോണറേറിയം വ്യവസ്‌ഥയിൽ ജോലി നോക്കുന്നവർക്കും കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്.

 

അർദ്ധ വേതനാവധി (Half Pay Leave)

സ്ഥിരമോ താൽക്കാലികമോ ആയ ഉദ്യോഗസ്ഥർക്ക് പൂർത്തിയാക്കിയ ഓരോ വർഷത്തെ സർവ്വീസിനും 20 ദിവസത്തെ അദ്ധവേതനാവധി ലഭിക്കുന്നതാണ്. ( ചട്ടം 83 ) പൂർത്തിയാക്കിയ വാർഷിക സർവീസ് എന്നതിന് കേരള സർക്കാരിന്റെ കീഴിലുള്ള സർവ്വീസ് എന്നും ഇതിൽ ശമ്പള രഹിത അവധി ഉൾപ്പെടെയുള്ള അവധികളും സേവനം നടത്തിയ കാലാവധിയും ഉൾപ്പെടുന്നു . (ചട്ടം77(ix)) എന്നാൽ ഒരു ഓഫീസർ പൂർത്തിയാക്കിയ വാർഷിക സർവ്വീസ് കണക്കാക്കുമ്പോൾ അനുബന്ധo XIIA, XII B XIIC എന്നിവയ്ക്ക് കീഴിലുള്ള ശൂന്യവേതവധി കാലയളവുകൾ ഇതിൽ നിന്നും ഒഴിവാക്കുന്നതാണ്. (ചട്ടം77 ൻ കീഴിലെ റൂളിംഗ് )

ഡൈസ്‌നോൺ കാലയളവ് അർധവേതനാവധിയുടെ ആവശ്യത്തിലേയ്ക്കായി പരിഗണിക്കുന്നതാണ് [GO(p ) No . 212/2005/Fin Dt 11-5-2005]

അവധിയുടെ ശേഖരണം – പരിധിയില്ല (ചട്ടം 74 )

ഒരു സമയം ലഭ്യമാക്കുന്നത്- ചട്ടം 74 അനുസരിച്ച് പരിധിയില്ല

സ്വാകാര്യ ആവശ്യങ്ങൾക്കോ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ അർധവേതന അവധി അനുവദിക്കാവുന്നതാണ്. (ചട്ടം 82)

പൂർത്തിയാക്കിയ വർഷങ്ങളിലെ സേവനത്തിനു മാത്രമേ അർദ്ധവേതനാവധി ലഭിക്കുകയുള്ളു .

 

അവധി വേതനം

അർദ്ധവേതന അവധിയിലുള്ള ഓഫീസർമാർ താഴെപ്പറയുന്ന രീതിയിലുള്ള വേതനത്തിന് അർഹരാണ്

1 .പകുതി ദിവസത്തെ ജോലിക്കുള്ള ശമ്പളം

2 ..പകുതി ദിവസത്തെ ജോലിക്ക് ലഭിക്കുന്ന ഡീ. എ.

 

ആദ്യത്തെ 180 ദിവസത്തേയ്ക്ക് പൂർണനിരക്കിലുള്ള എച്ച്. ആർ. എ എച്ച് ടി എ, സി.സി.എ എന്നിവ നൽകുന്നതാണ്.

ഉയർന്ന ടൈം സ്കെയിലിന്റെ അഭാവത്തിൽ പ്രത്യേക വേതനം (ചട്ടം 93 ന്റെ നോട്ട് 1 കാണുക)

5 ചില പ്രത്യേക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അലവൻസുകൾ (ചട്ടം 93 ന്റെ നോട്ട് 3 കാണുക)

എന്നാൽ മേൽപ്പറഞ്ഞ പ്രകാരം ഡി.എ, ചില പരിധിവരെയുള്ള ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് ബാധകമാകുന്നത് സംബന്ധിച്ച പരിമിതി സർക്കാർ സമയാസമയങ്ങളിൽ പുതുക്കി നിശ്ചയിക്കുന്നതാണ്.

GO(P) No.79/2021/Fin dt 01/06/2021 ഉത്തരവ് പ്രകാരം 50200/- രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ പകുതിയും മുഴുവൻ DA ഉം ലഭിക്കുന്നതാണ്

50,200 ൽ കൂടുതൽ മാസ ശമ്പളം ലഭിക്കുന്ന ജീവനക്കാർ

• BASIC PAY – യുടെ പകുതി + പകുതി BASIC PAY – യുടെ DA യും അലവൻസുകളും.

 

50,200 ൽ താഴെ മാസ ശമ്പളം ലഭിക്കുന്ന ജീവനക്കാർ

• BASIC PAY – യുടെ പകുതി + ആകെ BASIC PAY – യുടെ പകുതി DA യും അലവൻസുകളും.

• •അല്ലെങ്കിൽ (പൂർണ്ണ ശമ്പളം + DA) എന്നതിന്റ്റെ 65%

ഇവയിൽ ഏതാണോ കൂടുതൽ അത്. അങ്ങനെ ഉണ്ടായ ശമ്പള വ്യത്യാസത്തിനെ Special Leave Allowance എന്ന് വിളിക്കുന്നു.

 

പരിവർത്തിതാവധി (Commuted Leave)

ഇത് അർദ്ധവേതനാവധിയുടെ മറ്റൊരു വകഭേദമാണ് . സ്ഥിരം ഉദ്യോഗസ്ഥന്മാർക്കും മൂന്നുവർഷത്തെ സേവനം പൂർത്തിയാക്കിയ താൽക്കാലി ഉദ്യോഗസ്ഥർക്കും ഈ അവധി ബാധകമാണ്. (ചട്ടം 84ഉം 86 A യും രണ്ടു ദിവസത്തെ അർധവേതനാവധി പരിവർത്തനം ചെയ്ത് ഒരു ദിവസത്തെ പൂർണ്ണവേതനാവധിയാക്കി അനുവദിക്കാവുന്നതാണ്. (ചട്ടം 84)

അവധി വേതനം

1 . അർദ്ധവേതന അവധിയിലായിരുന്ന കാലത്തിന് അർഹതയുണ്ടായിരുന്ന വേതനത്തിന്റെ തുകയുടെ ഇരട്ടി.

2 . വേതനത്തിന് ആനുപാതികമായ ഡി.എ.

3 . 180 ദിവസത്തേയ്ക്കുള്ള മറ്റു കോമ്പൻസേറ്ററി അലവൻസ് (ചട്ടം 94)

 

അസുഖം കാരണമാണ് അവധി ആവശ്യപ്പെടുന്നുവെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ പരിവർത്തിതാതാവധിക്കാലത്തേക്കുള്ള അവധി വേതനം മുഴുവൻ ശമ്പളവും അലവൻസുമാണ്. (ധനകാര്യവകുപ്പിന്റെ 1985 ജൂൺ 11-ാം തീയതിയിലെ 52/85-ാം നമ്പർ സർക്കുലർ )

 

പെൻഷന് പ്രാരംഭമായി പരിവർത്തിതാവധി എടുക്കുകയും ആ കാലയളവിൽ തന്നെ പെൻഷൻ പറ്റി പിരിയുകയും ചെയ്യുന്ന ഓഫീസർമാർക്ക് അതാത് കാലയളവിൽ അവർക്ക് അവകാശപ്പെട്ട വീട്ടുവാടക അലവൻസിനു അർഹതയുണ്ട്. (ധന (ചട്ടങ്ങൾ) വകുപ്പിന്റെ 24-1-89-ലെ 32/89-ാം നമ്പർ ഉത്തരവ് )

 

അവധിയിലായിരിക്കുന്ന ഓഫീസർ ചുമതലയിലായിരുന്നുവെങ്കിൽ ലഭിക്കുമായിരുന്ന അതേ ശമ്പളവും അലവൻസുകളും പരിവർത്തിതാവധി കാലയളവിലും ലഭിക്കുന്നതാണ്. എന്നാൽ ഉയർന്ന ശമ്പള സ്കെയിലിന് പകരമായി അനുവദിച്ചതോ അവധിക്കാലത്തും അനുവദിക്കാവുന്നതെന്ന് ഉത്തരവുള്ളതോ ഒഴികെയുള്ള വിശേഷവേതനത്തിനും വിശേഷബത്തക്കും അവധിക്കാലത്ത് അർഹത യുണ്ടായിരിക്കുന്നതല്ല.

 

Earned ലീവും commuted ലീവും കൂടി ചേർത്തെടുക്കുമ്പോൾ ഒരുസമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്‌സും പ്രിഫിക്‌സും ഉൾപ്പെടെ 240 ആണ്

 

മുൻകൂർ അവധി (Leave not due)

സ്ഥിരം ഓഫിസർമാർക്ക് സർവ്വീസ് കാലാവധി പ്രശ്നമല്ല. ഉദ്യോഗ സ്ഥന്റെ ക്രഡിറ്റിൽ മറ്റേതൊരു വേതനരഹിത അവധിയും ലഭ്യമല്ലാതിരിക്കുകയും അവധി കഴിഞ്ഞ ആ ഓഫീസർ തിരികെ ജോലിയിൽ പ്രവേശിക്കു മെന്നും പിന്നീടുള്ള സേവനകാലത്ത് അയാൾ നേരത്തേതിനു തുല്യമായ അർദ്ധ വേതനാവധി സമ്പാദിക്കുമെന്നും അവധി നൽകുന്ന അധികാരിക്ക് ഉറപ്പുണ്ടായിരിക്കുകയും ചെയ്യുന്ന സംഗതികളിൽ മാത്രമേ ഈ അവധി അനുവദിക്കാവൂ. ഈ അവധിയിലായിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ആ സമയത്ത് സ്വമേധയാ പെൻഷന് (voluntary retirement) അപേക്ഷിക്കുകയും അത് അനുവദിക്കുകയും ചെയ്തിട്ടുള്ളപക്ഷം അയാൾക്ക് അനുവദിച്ചിട്ടുള്ള ഈ അവധി റദ്ദു ചെയ്യേണ്ടതാണ്. (ചട്ടം 85 നോട്ട് 1) റിട്ടയർമെന്റിന് തൊട്ടുമുമ്പായി ഈ അവധി അനുവദിക്കാൻ പാടില്ല. വോളന്ററി റിട്ടയർമെന്റിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്ന സംഗതികളിലൊഴികെ ഇത്തരത്തിലുള്ള അവധി അനുവദിച്ചിട്ടുള്ളപക്ഷം അത് റദ്ദു ചെയ്യാൻ പാടുള്ളതല്ല.

ഒരിക്കൽ ഒരു ഓഫീസർക്ക് ഈ അവധി അനുവദിച്ചിരിക്കെ അയാൾക്ക് അത്രയും അവധിക്കുള്ള അർഹതയില്ലെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ തന്നെയും ചെയ്യാൻ റദ്ദു ചെയ്യാൻ പാടില്ല. ചട്ടം 85 നോട്ട് 2)

 

അവധി വേതനം അർദ്ധവേതനാവധിയുടേതു പോലെ തന്നെ അർദ്ധവേതനാവധി അക്കൗണ്ടിൽ ഈ അവധി കുറവു വരുത്തുന്നതാണ്. ഒരാളുടെ സർവ്വീസ് കാലയളവിനുള്ളിൽ ആകെ 360 ദിവസമേ ഈ അവധി അനുവദിക്കാവൂ. ഒറ്റത്തവണ 90 ദിവസത്തിൽ കൂടാൻ പാടില്ല.

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ 180 ദിവസത്തിൽ കൂടുതൽ ഈ അവധി അനുവദിക്കാൻ പാടുള്ളതല്ല.

 

പഠനാവധി (Study leave)

ഒരു ജീവനക്കാരന് തന്റെ ഔദ്യോഗികമണ്ഡലവുമായി നേരിട്ടു ബന്ധമുള്ള സാങ്കേതികമോ തൊഴിൽപരമോ ആയ വിഷയത്തിൽ ഭാരതത്തിലോ ഭാരതത്തിനു വെളിയിലോ പഠനത്തിന് അഥവാ പരിശീലനത്തിനു പോകാൻ സർക്കാർ അനുവദിക്കുന്ന അവധിയാണ് പഠനാവധി

പഠനാവശ്യങ്ങൾക്കുള്ള വിവിധതരം അവധികൾ

രണ്ടുവർഷമോ അതിലധികമോ തുടർച്ചയായ സർവ്വീസുള്ള ഓഫീസർമാർക്ക് (SC/ ST വിഭാഗത്തിൽപ്പെട്ട ഓ ഫീസർമാർക്ക് ഈ പരിധി ബാധകമല്ല) ആണ് ഈ അവധിക്ക് അർഹതയുള്ളത്. ഉന്നതബിരുദങ്ങൾ നേടുന്നതിനു വേണ്ടിയുള്ള പഠനത്തിനായാണ് ഈ അവധി അനുവദിക്കുന്നത്. ഈ അവധി ഇടവിട്ടുള്ള കാലയളവുകളിൽ അനുവദിക്കുന്നതല്ല. ബന്ധപ്പെട്ട കോഴ്സിന്റെ മുഴുവൻ കാലാവധി കണക്കാക്കിയായിരിക്കണം ഈ അവധി അനുവദിക്കേണ്ടത്.

 

സർക്കാർ സർവീസിലുള്ള ഒരു ഓഫീസർക്ക് പബ്ലിക്ക് സർവ്വീസിലെ അംഗം എന്ന നിലയിലുള്ള തന്റെ ഉപയുക്തതയും ജോലിയിലുള്ള കഴിവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള യോഗ്യത എന്നാണ്ഉന്നത ബിരുദം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മറ്റു അവധികളുമായി കൂട്ടിച്ചേർത്ത് എടുക്കാവുന്നതാണ് പഠന ബത്ത ലഭിക്കുന്നതല്ല. അവധി ശമ്പളത്തിന് അർഹതയില്ല

 

ചട്ടം 91 പ്രകാരമുള്ള ശമ്പളമില്ലാത്ത അവധി ഓഫിസർക്ക് അവകാശപ്പെട്ട മറ്റ് അവധികൾക്കും പുറമെയുള്ള അവധിയാണ്. അതിനാൽ അത്തരം അവധിക്ക് ലഭിക്കുന്ന അവധിശമ്പളത്തിന് മാത്രമേ ആ ഓഫീസർക്ക് അർഹതയുണ്ടായിരിക്കുകയുള്ളു.

 

അവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്നത് .(overstayal of leave)

അവധി അവസാനിച്ചശേഷവും ജോലിക്ക് ഹാജരാകാതിരിക്കുന്ന ഈ അവധി പട്ടങ്ങൾ ബാധകമായിട്ടുള്ള ഒരുദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോള പര്യാപ്തനായ അധികാരി അവധി ദീർഘിപ്പിക്കാത്തപക്ഷം, അങ്ങനെയുള്ള അവധി അതീതകാലം (overstayal of leave) താഴെപ്പറയും കണക്കാക്കേണ്ടതാണ്

 

(1) അവധി അതീതകാലം, ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിന്തുണ ഉണ്ടായാലും ഇല്ലെങ്കിലും അർഹതയുള്ളിടത്തോളം അർദ്ധവേതനാവധിയായി കണക്കാക്കേണ്ടതാണ്

 

(ii) അവധി അതീതക്കാലയളവിൽ അർദ്ധവേതനാവധി കഴിച്ചു ബാക്കിക്കാലയളവ് ശൂന്യവേതനാവധിയായി കണക്കാക്കേണ്ടതാണ്.

 

അവധി അതീത കാലയളവ് പര്യാപ്തനായ അധികാരിയുടെ അവധി ദീർഘപ്പിക്കൽ ഉൾപ്പെടുന്നതല്ലെങ്കിൽ അവധി അതീതകാലയളവിൽ അവധി വേദനത്തിനും ആ ഉദ്യോഗസ്ഥന് അർഹതയുണ്ടായിരിക്കുന്നതല്ല

 

അവധി അവസാനിച്ചതിനുശേഷവും ഡ്യൂട്ടിയിൽ നിന്നും ബോധപൂർവ്വം വിട്ടു നിൽക്കുന്നത് ഭാഗം 1 ലെ ചട്ടം 21 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്.

 

പ്രത്യേക അവശത അവധി (Special Disability leave)

(ചട്ടം 97, 98) ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ഒരു ഉദ്യോഗസ്ഥന് ഉണ്ടാകുന്ന ശാരീരിക അവശതകളെ തുടർന്നാണ് ഇത്തരം അവധി അനുവദിക്കുന്നത്. ഇത്തരത്തിലുള്ള അവശത സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കണം. എന്നാൽ കാലതാമസത്തിന് ന്യായമായ കാരണമുണ്ടായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ മൂന്ന് മാസത്തിനു ശേഷം സമർപ്പിക്കുന്ന അപേക്ഷകളും പരിഗണിക്കാവുന്നതാണ്. (ചട്ടം 97 (2)

 

പരമാവധി 24 മാസമാണ് ഈ അവധിയുടെ പരിധി. ഇത് മറ്റ് അവധികളോട് ചേർത്തും അനുവദിക്കാവുന്നതാണ്. രോഗം വർദ്ധിക്കുകയോ, വീണ്ടും പ്രകടമാകുകയോ ചെയ്യുന്നപക്ഷം ഇത്തരം അവധി വീണ്ടും അനുവദിക്കാവുന്നതാണ് , എന്നാൽ ഈ അവധി ഏതെങ്കിലും ഒരു അവശതയ്ക്ക് മാത്രമായി യാതൊരു കാരണവശാലും 24 മാസത്തിലധികമാകാൻ പാടുള്ളതല്ല.

 

ആർജ്ജിത അവധിക്ക് നൽകുന്നതുപോലെ അവധിവേതനം നൽകുന്നതാണ്.

 

ആദ്യത്തെ നാലുമാസം കഴിഞ്ഞുള്ള കാലയളവിൽ അർധവേതനാവധിക്ക് ലഭിക്കുന്ന നിരക്കിൽ ശമ്പളം ലഭിക്കുന്നതാണ്.

 

1923-ലെ എംപ്ലോയീസ് കോമ്പൻസേഷൻ ആക്റ്റ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് ആ ഓഫീസർക്ക് അവകാശമുണ്ടെങ്കിൽ ആ തുക കഴിച്ച് ബാക്കി തുകക്കേ ആ ഓഫീസർക്ക് അവകാശം ഉണ്ടായിരിക്കുകയുള്ളൂ.

 

പ്രസവാവധി (Maternity leave)

സ്ഥിരം ജീവനക്കാർക്കും അവധിക്കാലത്ത് തുടരാൻ അർഹതയുള്ള താൽക്കാലിക ജീവനക്കാർക്കും പ്രസവാവധിക്ക് അർഹതയുണ്ട്. (ചട്ടം 100- 101-ഉം )

 

താൽക്കാലിക ജീവനക്കാരുടെ സംഗതിയിൽ ഒരു വർഷത്തിലേറെ വകുപ്പിൽ സർവ്വീസിൽ തുടരുന്നവരായിരിക്കണം. (ജി.ഒ. (പി) നം. 121/13 ഫിൻ തീയതി 8-10-2003) പ്രസവാവധിയുടെ പരമാവധി കാലയളവ് 2009 ഏപ്രിൽ 1 മുതൽ 180 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട് (ജി.ഒ (പി) നമ്പർ 129/2009/ഫിൻ തിരു. തീയത 01-04-2009 ). (ജി.ഒ. (പി) നം 26/2010/p &ard dt 10-08-2010 പ്രകാരം പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്കും പ്രസവാവധി 180 ദിവസമാക്കി ഉയർത്തി കൊണ്ട് ഉത്തരവായി. പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. ഈ അവധിയിലായിരുന്ന ഉദ്യോഗസ്ഥർക്ക് അവർ ഡ്യൂട്ടിയിലായിരുന്നാലെന്ന പോലെ ശമ്പളത്തിനും അലവൻസിനും അർഹതയുണ്ട്

 

പ്രസവാവധിയിലായിരിക്കുന്ന ഒരു ജീവനക്കാരിക്ക് ആ കാലയളവിലെ ഇൻക്രിമെന്റിലേക്കും അർഹതയുണ്ട്. പ്രസവാവധിയിലായിരുന്ന കാലം ഇൻക്രിമെന്റ് കണക്കാക്കുന്നതിലേക്കായി സർവ്വീസ് കാലമായി തന്നെ പരിഗണിക്കുന്നതാണ്.

 

നിയമനത്തിന്റെ തുടക്കത്തിൽ ശമ്പളത്തോടു കൂടി ഏതെങ്കിലും പരിശീലനത്തിന് നിയമിക്കപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കും പ്രസവാവധിക അർഹതയുണ്ട്. ഈ കാലയളവിലെ മുഴുവൻ പരീശീലന വേതനത്തിനും ഇവർ അർഹതയുണ്ട്. സാധാരണ സംഗതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ശൂന്യവേതനാവധി ഇൻക്രിമെന്റിനായി പരിഗണിക്കുന്നതല്ല. എന്നാൽ പ്രസവാവധിയുടെ തുടർച്ചയായി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ എടുക്കുന്ന ശൂന്യവേതനാവധി (60 ദിവസത്തിലധികമാകാൻ പാടില്ല) ഇൻക്രിമെന്റിനായി കണക്കാക്കുന്നതാണ്. (ചട്ട 33ന്റെ പരിമിതി വ്യവസ്ഥ) പ്രൊബേഷൻ കാലയളവിൽ പട്ടം 100, 101 എന്നിവ പ്രകാരമുള്ള പ്രസവാഅവധി ഡ്യൂട്ടിയായിതന്നെ പരിഗണിക്കുന്നതാണ്.

 

പ്രസവം കഴിഞ്ഞ് 180 ദിവസങ്ങൾക്കുള്ളിൽ പി.എസ്.സി വഴി നിയമനം ലഭിക്കുന്ന ഒരു ജീവനക്കാരി (ഗർഭഛിദ്രത്തെ തുടർന്നല്ലാതെ)ക്ക് അങ്ങനെ ചുമതലയിൽ പ്രവേശിക്കുന്ന പക്ഷം ആ ദിവസത്തിന് തൊട്ടടുത്ത ദിവസം മുതൽ താഴെപറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ചുമതലയിൽ പ്രവേശിച്ച ദിവസം മുതൽ അവർക്ക് അർഹമായ ബാക്കി പ്രസവാവധി കൂടെ നൽകുന്നതാണ്.

 

(1) സർവ്വീസിൽ പ്രവേശിച്ച തീയതിയ്ക്ക് തൊട്ടടുത്ത തീയതി മുതൽ വരുന്ന അവധിയോ വെക്കേഷനോ അവധിയോടൊപ്പം മുൻചേർക്കാൻ പാടില്ല.

 

(2) പ്രസവ ശുശ്രൂഷ നടത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ് (പ്രസവതീയതി സഹിതം) സർവ്വീസ് പട്ടം 13- ൽ നിർണ്ണയിച്ചിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കണം.

 

കോടതിവിധി:- ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് നിയമിക്കപ്പെട്ടിട്ടുള്ള താൽക്കാലിക ജീവനക്കാർക്ക് മാത്രമേ പ്രസവാവധിക്ക് അർഹതയുള്ളൂ. [Dr. Daisy Philip v. State of Kerala ILR 1999 (1) Ker 619]

 

മറ്റ് അവധികളുമായി കൂട്ടിച്ചേർക്കുന്നത്

മറ്റ് ഏതൊരു അവധിയുമായി ഈ അവധി കൂട്ടിചേർത്തെടുക്കാവുന്ന താണ്. എന്നാൽ പ്രസവാവധിയുടെ തുടർച്ചയായി മറ്റുവധികൾക്ക് അപേക്ഷിക്കുകയാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഈ വ്യവസ്ഥ പ്രസവാവധിയെത്തുടർന്ന് 60 ദിവസം വരെയുള്ള അവധിക്ക് ആവശ്യമില്ല. കുട്ടിക്ക് മാതാവിന്റെ പരിചരണം അത്യന്താപേക്ഷിതമാണെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രസവാവധിയുടെ തുടർച്ചയായി സാധാരണ അവധിയും അനുവദിക്കാവുന്നതാണ് (ചട്ടം 102)

 

ഗർഭം അലസുന്ന ഉദ്യോഗസ്ഥയ്ക്ക് പരമാവധി ആറാഴ്ചത്തെ അവധി നൽകുന്നതാണ്. എന്നാൽ ഇതു സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

 

കേരള സർവീസ് ചട്ടത്തിലെ 100 മുതൽ 102 വരെയുള്ള ചട്ടങ്ങൾ താഴെകൊടുക്കുന്നു. —

 

100.ഒരു പര്യാപ്തനായ അധികാരിക്ക് 180 ദിവസക്കാലാവധിക്ക് (പ്രസവാവധി, അതിന്റെ ആരംഭം മുതൽ മുഴുവൻ ശമ്പളത്തോടുകൂടി ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക് അനുവദിക്കാവുന്നതാണ്.

കുറിപ്പ് :-ഈ പട്ടപ്രകാരം താല്ക്കാലിക വനിതാ ഉദ്യോഗസ്ഥയ്ക്കും പ്രസവാവധി അനുവധിക്കാവുന്നതാണ്.

 

100 A വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ ജനിതക മാതാക്കളായ വനിത ജീവനക്കാർക്കും അംഗീകൃത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മേൽ ചട്ടം 100 പ്രകാരമുള്ള അവധി അനുവദി ക്കാവുന്നതാണ്. (ജി.ഒ. (പി) നം. 177/2016 ഫിൻ തീയതി 8-12-20 16)

 

101 വൈദ്യ ശുശ്രൂഷക(Medical attendant)നിൽ നിന്നുമുള്ള ഒരു സർട്ടിഫിക്കറ്റിന്റെ പിന്തുണയോടുകൂടിയ അവധി അപേക്ഷയും ആറ് ആഴ്ചകൾ കവിയാത്ത അവധിയും എന്ന നിബന്ധനയ്ക്കു വിധേയമായി, ഗർഭചിദ്രം ഉൾപ്പെടെയുള്ള ഗർഭമലസലിന്റെ സംഗതികളിൽ മുകളിലെ ചട്ടം 100 പ്രകാരമുള്ള അവധി വനിതാ ഉദ്യോഗസ്ഥർക്ക് അനുവദിക്കാവുന്നതാണ്.

 

101 A ചട്ടം 100 പ്രകാരം വനിതാ ഉദ്യോഗസ്ഥർക്ക്, വൈദ്യ ചികിത്സകനിൽ നിന്നും ഒരു സാക്ഷ്യപത്രം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 45 ദിവസം കവിയാത്ത അവധി എന്ന നിബന്ധനയ്ക്ക് വിധേയമായി. ഗർഭാശയം നീക്കം ചെയ്യൽ (Hysterectomy)ത്തിന്റെ സംഗതികളിലും അവധി അനുവദിക്കാവുന്നതാണ്

 

102 പ്രസവാവധി, മറ്റേതൊരു തരം അവധിയുമായി സംയോജിപ്പിക്കാവുന്നതാണ്. എന്നാൽ, പ്രസവാവധിയുടെ തുടർച്ചയായി അപേക്ഷിക്കുന്ന അവധിയെ മെഡിക്കൽ സർട്ടിഫിക്കറ്റ് പിന്താങ്ങുന്നപക്ഷം മാത്രമേ അപേക്ഷ അനുവദിക്കേണ്ടതുള്ളു . എന്നാൽ, പ്രസവാവധിയുടെ തുടർച്ചയായി അറുപതു ദിവസക്കാലം കവിയാത്ത ഏതൊരവധിയും അനുവദിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലാത്തതാകുന്നു.

 

കുറിപ്പ് –ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക്, പുതുതായി ജനിച്ച് കുഞ്ഞിന് മാതാവിന്റെ തന്നെ പരിചരണവും അമ്മയുടെ സാമീപ്യവും കുഞ്ഞിനരികിൽ അത്യന്താപേക്ഷിതമാണെന്ന അർത്ഥത്തിൽ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് അവർ ഹാജർക്കുന്നതിന്മേൽ , പ്രസവാവധിയുടെ തുടർച്ചയായി റഗുലർ അവധിയും അനുവദിക്കാവുന്നതാണ്.

 

വിശദികരണം:–മുകളിലെ കുറിപ്പിൽ പറഞ്ഞ റഗുലർ അവധിക്കുള്ളിൽ വരുന്നത് ആർജ്ജിതാവധിയും അർദ്ധവേതനാവധിയും അനാർജിതാവധി (leave not due) ശൂന്യവേതനാവധിയും മാത്രമാകുന്നു.

 

പ്രസവാവധി അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു വകുപ്പിലോ തസ്തികയി പ്രവേശിക്കുന്ന വനിതാ ഓഫീസർമാർക്ക് അവധിയിലെ ബാക്കി ഭാഗം പുതിയ തസ്തികയിലോ വകുപ്പിലോ തുടർന്നും അനുവദിക്കുന്നത് .

പ്രസവാവധി അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു വകുപ്പിലേ തസ്തികയിലോ പ്രവേശിക്കുന്ന വനിതാ ഓഫീസർമാർക്ക് അവധിയിലെ ബാക്കി ഭാഗം പുതിയ തസ്തികയിലോ വകുപ്പിലോ തുടർന്നും അനുവദിക്കു ന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഗവൺമെന്റ് ഉത്തരവ് നൽകിയിട്ടുണ്ട്.

 

1 . രണ്ടു വകുപ്പിലും കൂടി (ഇടയ്ക്കുള്ള അവധി ദിവസങ്ങൾ ഉൾപ്പെടെ )ആകെ അനുവദിക്കാവുന്ന അവധി 180 ദിവസമാണ്.

 

ഏതു വകുപ്പിലിരിക്കെയാണ് പ്രസവാവധി അനുവദിച്ചത് ആ വകുപ്പിലെ പ്രൊസീഡിംഗ്സ് (ഉത്തരവ് രണ്ടാം ഘട്ട (Second Spell) പ്രസവാവധിയ്ക്കാൻ പുതിയ വകുപ്പിൽ അപേക്ഷിക്കുമ്പോൾ അതോടൊപ്പം നൽകേണ്ടതാണ്.

പുതിയ വകുപ്പിൽ ചുമതലയേൽക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപരമായ സാങ്കേതിക ആവശ്യകത പൂർത്തീകരിക്കുന്നതിലേയ്ക്ക് വേണ്ടിയാണ് പ്രസവാവധി റദ്ദുചെയ്യുന്നതും റിജോയിനിംഗ് ചെയ്യുന്നതും എന്നത് കാണിക്കു ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്‘

ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ

പരമാവധി 45 ദിവസത്തിൽ കവിയാൻ പാടില്ലെന്നും അവധിക്കുള്ള അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഗർഭാശയം നീക്കം ചെയ്യേണ്ടിവരുന്ന വനിതാജീവനക്കാർക്കും കേരള സർവ്വീസ് ചട്ടങ്ങളിലെ ചട്ടം 100 പ്രകാരമുള്ള അവധി ലഭിക്കുന്നതാണ്.[ജി .ഒ (പി )ന൦. 129/2009/ഫിൻ തീയതി 01-04-2009 )

പാർട്ട് ടൈം കണ്ടിജൻ ജീവനക്കാർക്ക് ഗർഭാശയം നീക്കം ചെയ്യുന്നതി ലേയ്ക്കായി പാർട്ട് ടൈം കണ്ടിജന്റ് സർവ്വീസ് സ്പെഷ്യൽ റൂൾസിന്റെ ചട്ടം 14C പ്രകാരമുള്ള അവധി 45 ദിവസത്തിൽ കവിയരുതെന്നും അവധി അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി അനുവദിച്ചു ഉത്തരവായി. [ജി .ഒ (പി )ന൦. 21 /2010 /ഫിൻ തീയതി 22-06-2010 ].

 

ശിശു ദത്തവധി (CHILD ADOPTION LEAVE)

കുട്ടിയുടെ രക്ഷകർത്താക്കൾക്ക് ജുവൈനൽ ജസ്റ്റിസ് ബോർഡില ശുപാർശയുടെ അടിസ്ഥാനത്തിൽ പരമാവധി 180 ദിവസത്തെ അവധി പൂർണ്ണവേതനത്തോടെ അനുവദിക്കാവുന്നതാണ്. (ജി: ഒ. (പി) നം. 5/2010/ഫിൻ തീയതി6-2-2010)

 

പിതൃത്വാവധി (Paternity Leave)

(ചട്ടം 102 B) ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് (രണ്ടു പ്രസവത്തിന് )ഒരു പ്രസവത്ത 10 ദിവസത്തെ അവധി എന്ന നിരക്കിൽ സർവ്വീസിലുള്ള ഉദ്യോഗസ്ഥന്മാർക്ക് അവധി അനുവദിക്കുന്നതാണ്.

ഈ അവധി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമാണ്.

(1) ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് പത്തു ദിവസത്തെ അവധി അനുവദിക്കുന്നതാണ്. അതായത് പ്രസവദിവസം സംബന്ധിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ പ്രസവത്തിന് മുൻപ് പത്തു ദിവസത്തെയോ പ്രസവത്തിനു ശേഷം മൂന്നുമാസത്തിനുള്ളിൽ പത്തു ദിവസത്തെയോ അവധി അനുവദിക്കുന്നതാണ്.

(2) ഈ പത്തു ദിവസത്തേയ്ക്ക് കെ എസ് ആർ ഭാഗം -1 ലെ ചട്ടം 92 പ്രകാരമുള്ള അവധി ശമ്പളം അയാൾക്ക് ലഭിക്കുന്നതാണ്.

(3) കെ എസ് ആർ പരിശിഷ്ടം XIIA/XIIB/XIIC ഇവയ്ക്ക് കീഴിലുള്ള ശൂന്യവേതനാവധി ഒഴികെ മറ്റ് ഏതൊരു അവധിയുമായും ചേർത്ത് ഈ അവധി എടുക്കാവുന്നതാണ്. (4) ഈ അവധി ഉദ്യോഗസ്ഥന്റെ ലീവ് അക്കൗണ്ടിൽ വരവു വയ്ക്കുന്നതല്ല . എന്നാൽ സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്നതും കെ.എസ് ആറിന്റെ ഭാഗം 1 ചട്ടം 106-നു കീഴിലെ ഗവൺമെന്റ് തീരുമാനത്തിൽ പരാമർശിച്ചിട്ടുള്ള സ്പെഷ്യൽ ലിവ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമാണ്.

(5) ഉപചട്ടം (1) ലെ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പിതൃത്വം അവധി എടുത്തിട്ടില്ലാത്തപക്ഷം അവധി റദ്ദായതായി കണക്കാക്കുന്നതാണ്. ഈ ഉത്തരവിന് 28-2-11 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുന്നതാണ് [ (ജി.ഒ (പി) നം 342/2011/ഫിൻ തീയതി 11-08-2011 )ഈ അവധി കേരള സർവ്വീസ് ചട്ടങ്ങൾ പിൻതുടരുന്ന പൊതുമേഖലാ സ്ഥാപ നങ്ങളിലെ ജീവനക്കാർക്കും ജിഒ (പി) നം. 212/2011 ഫിൻ തീയതി 5-6-2013 പ്രതി ബാധകമാക്കികൊണ്ട് ഉത്തരവായിട്ടുണ്ട്.

 

ആശുപത്രി അവധി (Hospital leave)

(ചട്ടം 103-106) പോലീസ്, ഫോറസ്റ്റ്, ജയിൽ, എക്സൈസ്, അഗ്നിശമന വകുപ്പിലെ ഫയർമാൻ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യനിർവ്വഹണത്തിനിടയിൽ സംഭവിക്കുന്ന ശാരീരിക അവശത, പരിക്ക് എന്നിവയ്ക്കാണ് ഇത്തരം അവധി അനുവദിക്കുന്നത്. (ചട്ടം 103)

 

ഈ അവധിക്ക് പരിധിയില്ല. ചികിത്സകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ (ചട്ടം 104-106) മറ്റു സാധാരണ അവധിയോടും പ്രത്യേക അവധിയോടും ചേർത്ത് ഈ അവധി അനുവദിക്കാവുന്നതാണ്.

 

ഈ അവധി ജീവനക്കാരന്റെ അവധിക്കണക്കിൽ വകവയ്ക്കുന്നതല്ല. ചികിത്സ എത്രകാലത്തേക്ക് വേണ്ടിവരുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിന്റേയും പരിക്കോ, അവശതയോ സംഭവിച്ചത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായാണെന്നുള്ള മേലധികാരിയുടെ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രമേ ഈ അവധി അനുവദിക്കാവൂ. ചികിത്സ നടത്തിയത്. ആശുപത്രിയിൽ തന്നെയായിരിക്കണമെന്ന് നിർബന്ധമില്ല താത്ക്കാലിക ജീവനക്കാർക്കും ഈ അവധിക്ക് അർഹതയുണ്ട്.

താഴെപറയുന്ന വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഈ അവധിക്ക് അർഹതയുള്ളത്

(1) പോലീസ് വകുപ്പിലെ ഹെഡ് കോൺസ്റ്റബിൾ റാങ്കിന് മുകളിലല്ലാത്ത ഓഫീസർമാർ

(2) അഗ്നിശമനസേനയിലെ ലീഡിംഗ് ഫയർമാന്റെ റാങ്കിന് മുകളിലല്ലാത്ത ഉദ്യോഗസ്ഥർ, ഡ്രൈവർ, മെക്കാനിക്ക് ഫയർമാൻ, ഡ്രൈവർമാർ ഉൾപ്പെടെ

(3 ) ജയിലിലെയും മാനസികാരോഗ്യകേന്ദ്രങ്ങളിലെയും ഹെഡ് വാർഡൻ അഥവാ വനിത- പുരുഷ വാർഡന്മാർ, ജയിൽ വകുപ്പിലെ ആയമാർ

(4) ഗവൺമെന്റ് ലബോറട്ടറികളിലെ സബോർഡിനേറ്റ് ജീവനക്കാർ

(5) ഗവൺമെന്റ് സംവിധാനത്തിൽ ജോലിചെയ്യുന്ന വിവിധ വകുപ്പുകളിലെ സബോർഡിനേറ്റ് ജീവനക്കാർ

(6) എല്ലാ വകുപ്പുകളിലേയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ

(7)എക്സൈസ് വകുപ്പിലെ ഗാർഡുമാര്യം പ്രിവന്റീവ് ഓഫീസർമാരും

അവധി വേതനം :- അങ്ങനെയുള്ള അവധിയുടെ ഏതൊരു കാലയളവിനും ആദ്യത്തെ 120 ദിവസത്തേക്ക്, ആർജിതാവധിയിലായിരിക്കുമ്പോഴുള്ള അവധി വേതനത്തിന് തുല്യമായതും;അങ്ങനെയുള്ള അവധിയുടെ ഏതൊരു ശേഷിക്കുന്ന കാലയളവിനും, അർദ്ധവേതനാവധി വേളയിലുള്ള അവധിവേതനത്തിന് തുല്യമായതുമായിരിക്കുന്നതാണ്. 1923-ലെ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് ബാധകമാകുന്ന ഒരാളിന്റെ സംഗതിയിൽ, ഈ ചട്ടപ്രകാരം നല്കേണ്ട അവധിത്തുകയിൽ നിന്നും മേല്പടി ആക്ടിലെ (4) (1) (d) വകുപ്പുപ്രകാരം നല്കേണ്ട നഷ്ടപരിഹാരത്തുക കുറവു ചെയ്യേണ്ടതാണ്. (ചട്ടം 104)

അവധി അക്കൗണ്ടിൽ നിന്നും ആശുപത്രി അവധി കുറവു ചെയ്യാൻ പാടില്ലാത്തതും അനുവദനീയമായ മറ്റേതൊരു അവധിയുമായി അത് സംയോജിപ്പിക്കാവുന്നതുമാണ്. (ചട്ടം 106)

 

ജോലിസ്ഥലങ്ങളിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വനിതാ ജീവനക്കാർക്കുള്ള പ്രത്യേക അവധി

Notification G.S.R.251 (E) dated 15.03.2017 of the Ministry of Personnel. Publc Grievance and Pensions, Department of Personnel and Training, Government of India എന്ന വിജ്ഞാപന പ്രകാരം കേന്ദ്രസർക്കാർ, ജോലിസ്ഥലങ്ങളിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വനിതാ ജീവനക്കാർക്ക് ഇന്റേണൽ കമ്മിറ്റിയുടെയോ ലോക്കൽ കമ്മിറ്റിയുടെയോ ശുപാർശയുടെ അടിസ്ഥാനത്തിൽ “The Sexual Harassment of Women at Workplace (Prevention, Prohibition and Redress) Act, 2013 പ്രകാരമുള്ള അന്വേഷണം നടക്കുന്ന കാലയളവിൽ പരമാവധി 90 ദിവസംവരെ പ്രത്യേക അവധി അനുവദിച്ചിട്ടുണ്ട്.

 

ശൂന്യവേതനാവധി (Leave Without Allowance)

മറ്റു യാതൊരു അവധിയും ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യങ്ങളിലും മറ്റവധികൾ ലഭ്യമാണെങ്കിൽ തന്നെയും ഓഫീസർ ശൂന്യബത്ത അവധിക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള സംഗതികളിലും ഈ അവധി അനുവദിക്കാവുന്നതാണ്. (പട്ടം 88(a) & (b))

അവധിയുടെ പരിധി

(a) സ്ഥിരം ഉദ്യോഗസ്ഥർ – ഒറ്റത്തവണ നാലുമാസം (ചട്ടം 64)

(b) ഒഫീഷ്യേറ്റിംഗ് ഓഫീസർമാർ

(1) മൂന്ന് വർഷമോ അതിൽ കൂടുതലോ കാലം തുടർച്ചയായി സർവ്വീസിലുള്ളവർ

ഒരു പ്രാവശ്യം നാലു മാസത്തെ അവധി (ചട്ടം 86 A)

(i) മറ്റുള്ളവർ

ഒറ്റത്തവണ മൂന്നുമാസത്തെ അവധി (ചട്ടം 88 (ii)

ഒരു സസ്പെൻഷൻ കാലാവധി മുൻകാല പ്രാബല്യത്തോടെ ശമ്പള രഹിത അവധിയായി കണക്കാക്കിയിട്ടുള്ളപക്ഷം സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത ഒരു ഓഫീസർക്കും ഒരു തവണ മൂന്നുമാസത്തിൽ കവിയാത്ത കാലത്തേയ്ക്ക് ശമ്പളരഹിത അവധി അനുവദിക്കാവുന്നതാണ്. ഇത്തരം സംഗതികളിൽ ഉന്നതതല അനുമതി ആവശ്യമില്ല. (പട്ടം 56 (5) എന്റെ നോട്ട് (1)

 

അനുബന്ധം XIIA XII B, XII C എന്നിവ പ്രകാരം അനുവദിക്കുന്ന അവധികളെ സംബന്ധിച്ച് മൂന്നുമാസത്തെ കാലാവധി ബാധകമാകുന്നതല്ല. ഒരു ഓഫീസർ യഥാവിധി അപേക്ഷ സമർപ്പിക്കാതെ ജോലിക്ക് ഹാജരാകാതിരുന്ന കാലയളവിൽ അയാൾക്ക് മറ്റ് അവധികൾക്ക് അർഹത ഉണ്ടെങ്കിൽ തന്നെയും അങ്ങനെ ഹാജരാകാതിരുന്ന കാലയളവിന് ശൂന്യവേതനാവധിയായി പരിവർത്തനം ചെയ്യാവുന്നതാണ്.

 

ക്ഷയരോഗം, കുഷ്ഠരോഗം, ക്യാൻസർ, ചിത്തഭ്രമം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കുന്നതിലേക്കായി പരമാവധി 18 മാസത്തോളമുള്ള ശമ്പളരഹിത അവധി (ചട്ടം 90 കാണുക) അനുവദിക്കാവുന്നതാണ്.

 

ശൂന്യവേതന അവധിയുടെ പരമാവധി കാലയളവിനുശേഷവും സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്ത ഒരു ഓഫീസർ ചുമതലകളിൽ പ്രവേശിക്കുന്നതിന് വീഴ്ച വരുത്തിയാൽ മറ്റുവിധത്തിൽ ഗവൺമെന്റ് തീരുമാനിക്കാത്തപക്ഷം അയാളെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. (ചട്ടം 96A )

 

ഇന്ത്യയ്ക്ക് പുറത്തോ ഇന്ത്യയ്ക്കുള്ളിലോ ജോലിയിൽ ഏർപ്പെടുന്നതിലേക്കുള്ള ശൂന്യവേതനാവധി

(പരിശിഷ്ടം X11A) 29-04-1970 ലെ ജി.ഒ (പി) നം. 274/70ഫിൻ പ്രകാരമാണ് ഈ പദ്ധതി നടപ്പിൽ വരുത്തിയത്

ശമ്പളരഹിത അവധി അനുവദിക്കുന്നപക്ഷം അത് സർവ്വീസ് ബുക്കിൽ റെക്കോർഡ് ചെയ്യുകയും പെൻഷന് കണക്കാക്കാൻ പാടില്ലാത്തതുമാണ് .

 

ഉപയോഗിക്കാതെ ബാക്കി അവധി ക്യാൻസൽ ചെയ്യുന്നത്

അവധിയിൽ കഴിയുന്ന ഓഫീസർ താൻ അപേക്ഷിച്ച അവധിയുടെ ബാക്കി ഭാഗം റദ്ദ് ചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നപക്ഷം അവധി തീരുന്നതിന് മൂന്നുമാസം മുൻപ് തന്നെ, തനിക്ക് നിയമന ഉത്തരവു നൽകാൻ അധികാരമുള്ള അതേ അധികാരകേന്ദ്രത്തിന് ഇതു സംബന്ധിച്ച അപേക്ഷ നൽകിയിരിക്കേണ്ടതാണ്. ആ അധികാരകേന്ദ്രം അങ്ങനെയുള്ള അപേക്ഷ ലഭിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ കഴിയുന്നതും വേഗം പോസ്റ്റിംഗ് ഓർഡർ നൽ നൽകേണ്ടതാണ്.

 

ചട്ടം 88 അല്ലെങ്കിൽ 91 പ്രകാരമുള്ള അവധിക്ക് അർഹതയില്ലാത്തവർക്ക് പഠനാവധിയ്ക്കുള്ള വ്യവസ്ഥ

(പരിശിഷ്ടം X11A)-(a) മൂന്നു വർഷത്തിനു താഴെ സർവ്വീസുള്ള സ്ഥിരമല്ലാത്ത ജീവനക്കാർക്ക് മൂന്നു മാസത്തിലധികം ശൂന്യവേതനാവധിക്കുള്ള അർഹതയില്ല.

 

(b) ഒരു സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഒരു ഓഫീസറുടെ ഉപയുക്തത പരിപോഷിപ്പിക്കുന്നതിനോ സർവ്വീസിലെ ഉയർച്ചക്കായായോ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടുന്നതിലേക്കായി ചട്ടം 91 പ്രകാരമുള്ള പഠനാവധി രണ്ടു വർഷത്തിനു താഴെ മാത്രം സർവ്വീസുള്ള ഓഫീസർമാർക്ക് അനുവദനീയമല്ല (SC ST വിഭാഗത്തിൽപ്പെട്ട ഓഫീസർമാർക്ക് ഇതു ബാധകമല്ല) പാർട്ട് III ചട്ടം 26 പ്രകാരം ഈ കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതാണ്.

 

പങ്കാളിയുമായി ഒത്തുചേരുന്നതിനുള്ള ശൂന്യവേതനാവധി

(പരിശിഷ്ടം xii c) -ഈ ആവശ്യത്തിലേക്ക് ശൂന്യവേതനാവധി മാത്രമേ അനുവദിക്കാവൂ. എന്നാൽ മൂന്നു മാസത്തിൽ കവിയാത്ത ചുരുങ്ങിയ കാലയളവിലേക്ക് ഈ അവധി ആവശ്യപ്പെടുന്ന ഓഫീസർമാരെ സംബന്ധിച്ചിടത്തോളം അവരുടെ യോഗ്യതയ്ക്കനുസരിച്ച് സാധാരണ അവധിയും നൽകാവുന്നതാണ്. എന്ന മൂന്നു മാസം വരെയുള്ള ഈ അവധി ഉപയോഗിക്കുകയും തുടർന്നും ഇതേ ആവശ്യത്തിലേക്കുതന്നെ അവധി നീട്ടി കിട്ടുന്നതിലേക്കായി അപേക്ഷിക്കുകയും ചെയ്യുന്ന ഒരു ഓഫീസറെ സംബന്ധിച്ചിടത്തോളം നേരത്തെ നൽകിയിട്ടു സാധാരണ അവധി ശൂന്യവേതനാവധിയായി മുൻകാല പ്രാബല്യത്തോടെ കമ്മ്യുട്ട് ചെയ്യുന്നതാണ്. ഈ കാലയളവിൽ ഗവൺമെന്റിന്റെ അനുമതി കൂടാത യാതൊരു തൊഴിലിലും ഏർപ്പെട്ടു കൂടാ.

 

പരിശിഷ്ടം XIIA, XIIB, XIIC പ്രകാരമുള്ള അവധികളും സീനിയോറിറ്റിയും

പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ അഡ്വൈസ് പ്രകാരം ഒരു ഗവൺമെന്റ് സർവ്വീസിലെ ഏതെങ്കിലും തസ്തികയിൽ നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയുടെ സീനിയോരിറ്റി (ഏതെങ്കിലും ശിക്ഷാ നടപടിയുടെ ഭാഗമായി അയാളെ തരംതാഴ്ത്തിയിട്ടില്ലാത്തപക്ഷം) ആ തസ്തികയിൽ അയാളെ അഡ്വൈസ് ചെയ്ത ദിവസം മുതൽ അടിസ്ഥാനമാക്കി കണക്കാക്കാവുന്നതാണ്. എന്നാൽ ഒന്നിലധികം വ്യക്തികളെ ഒരേ ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളപക്ഷം അഡ്വൈസ് ലിസ്റ്റിൽ അവരുടെ പേര് വിന്യസിച്ചിട്ടുള്ള ക്രമത്തിലാണ് അവരുടെ സീനിയോരിറ്റി കണക്കാക്കുന്നത്. ഏതെങ്കിലും ഉദ്യോഗാർത്ഥിക്ക് ചുമതലയിൽ പ്രവേശിക്കുന്നതിന് 3 മാസത്തിലധികം സമയം നൽകുകയാണെങ്കിൽ അവർ സർവ്വീസിൽ ചേരുന്ന തിയതി മുതലാണ് സീനിയോരിറ്റി കണക്കാക്കേണ്ടത്. എന്നാൽ ആ തസ്തികയിലേക്ക് അത്യാവശ്യമായ ഏതെങ്കിലും പരിശീലനത്തിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ വ്യവസ്ഥ ബാധകമാകുന്നതല്ല. ഒരു പ്രൊബേഷണർ അയാൾക്ക് ആദ്യനിയമനം ലഭിച്ച സർവ്വീസിലോ തസ്തികയിലോ പ്രൊബേഷൻ പൂർത്തിയാകുന്നതിനു മുൻപ് മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നതിലേക്കായി ശൂന്യവേതനാവധിയിൽ പ്രവേശിക്കുകയാണെങ്കിൽ അയാൾ തിരികെ ഗവൺമെന്റ് ജോലിയിൽ പ്രവേശിക്കുന്നതു മുതൽ പ്രൊബേഷൻ പുതുതായി പൂർത്തിയാക്കേണ്ടതാണ്.

 

ശൂന്യവേതനാവധി സർവ്വീസിനെ ബാധിക്കുന്നത് എങ്ങനെയാണ്

ക്രമ നമ്പർ ശൂന്യവേതനാവധിയുടെ തരം ശൂന്യവേതനാവധി കാലയളവ് ഏതൊക്കെ സർവ്വീസ് ആനുകൂ ല്യങ്ങൾക്ക് പരിഗണിക്കുമെന്ന് ശൂന്യവേതനാവധി കാലയളവ് ഏതൊക്കെ സർവ്വീസ് ആനുകൂല്യ ങ്ങൾക്ക് പരിഗണിക്കുന്നതല്ലെന്ന്

1 ചട്ടം 88 പ്രകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള ശൂന്യവേതനാവധി സിനിയോരിറ്റി പ്രൊമോഷൻ, ഹയർ ഗ്രേഡ്, പെൻഷൻ, അർദ്ധവേതനാവധി സമാഹരിക്കൽ ആർജ്ജിതാവധി സമാഹരിക്കൽ

2 കെ.എസ്.ആർ ഭാഗം 1-ന്റെ ചട്ടം 102-ന്റെ രണ്ടാം പരിമിതി വ്യവസ്ഥ അനുസരിച്ച് പ്രസവാവധിയെത്തുടർന്നെടുക്കുന്ന 60 ദിവസത്തെ ശൂന്യവേതനാവധി സീനിയോരിറ്റി/പ്രൊമോഷൻ, ഹയർ ഗ്രേഡ്, പെൻഷൻ, അർദ്ധവേതനാവധി സമാഹരിക്കൽ ആർജ്ജിതാവധി സമാഹരിക്കൽ

3 ചട്ടം 88ൻ കീഴിലുള്ള ശൂന്യവേതനാവധി (മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ളത് അതായത് സ്വകാര്യ വ്യക്തിഗത കൂടുംബാവശ്യങ്ങൾക്ക് എടുത്തിട്ടുള്ളതും അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരിക്കൽ, സസ്പെൻഷൻ ഇവ റഗുലറൈസ് ചെയ്യാൻ ആവശ്യമായതുമായ അവധി സീനിയോരിറ്റി/പ്രൊമോഷൻ അർദ്ധവേതനാവധി സമാഹരിക്കൽ ഇൻക്രിമെന്റ്, പെൻഷൻ ആർജ്ജിതാവധി സമാഹരിക്കൽ

4 ചട്ടം 91 പ്രകാരം പഠനാവശ്യത്തിനുള്ള അവധി സീനിയോരിറ്റി പ്രൊമോഷൻ, അർദ്ധ വേതനാവധി സമാഹരിക്കൽ ഇൻക്രിമെന്റ്, പെൻഷൻ ആർജ്ജിതാവധി സമാഹരിക്കൽ

5 പ്രാഥമികമായി സ്റ്റേറ്റിന് ഗുണമുള്ളതും ഡോക്ടർമാരോ എൻജിനീയർമാരോ അദ്ധ്യാപകരോ നടത്തുന്നതുമായ ബിരുദാ നന്തര ബിരുദ പഠനാവശ്യത്തിലേയ്ക്ക് ചട്ടം 91 A പ്രകാരമുള്ള ശൂന്യവേതനാവധി സീനിയോരിറ്റി/പ്രൊമോഷൻ, ഇൻക്രിമെന്റ്”, ഹയർ ഗ്രേഡ്, പെൻഷൻ, അർദ്ധവേതനാവധി സമാഹരിക്കൽ ആർജ്ജിതാവധി സമാഹരിക്കൽ

6 ഓഫീസർ അവധിയിൽ പ്രവേശിച്ച കേഡറിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്ത ശേഷം അനുബന്ധം XIIA, XIIB, XIIC എന്നിവ യ്ക്കു കീഴിലുള്ള ശൂന്യവേതനാവധി സീനിയോരിറ്റി/പ്രൊമോഷൻ (അവധിയ്ക്കിടയിൽ), ഇൻക്രിമെന്റ്, ഹയർ ഗ്രേഡ്, പെൻഷൻ, അർദ്ധ വേതനാവധി സമാഹരിക്കൽ

7 ഓഫീസർ അവധിയിൽ പ്രവേശിച്ച കേഡറിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്ന തിനു മുൻപ് അനുബന്ധം XIIA, XIIB, XIIC: എന്നിവയ്ക്ക് കീഴിലുള്ള ശൂന്യവേതനാവധി അവധിയിൽ പ്രവേശിക്കുന്നതു മുമ്പ് ജോലി ചെയ്തിരുന്ന തസ്തികയിലെ ലഭിച്ച എല്ലാ സർവ്വീസ് ആനുകൂല്യ ങ്ങളും വേണ്ടന്നു വയ്ക്കേണ്ടതും ആ തസ്തികയിൽ പുതുതായി പ്രവേശിച്ചതായി പരിഗണിക്കുന്നതുമാണ്. കൂടാതെ അയാൾക്ക് ഇൻക്രിമെന്റ്, ഹയർ ഗ്രേഡ്, പെൻഷൻ, അർദ്ധവേതനാവധി എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.

*ചട്ടം 33(b)(i)-ന്റെ പരിമിതി വ്യവസ്ഥ അനുസരിച്ച് താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി ചട്ടം 99 A യ്ക്കു കീഴിലുള്ള ശൂന്യ വേതനാവധി ഇൻക്രിമെന്റിനായി കണക്കുക്കാവുന്നതാണ്.

 

നോട്ട് 1- പ്രോബ്ബഷൻ ഡിക്ലയർ ചെയ്യുന്നതിന് കാഷൽ അവധിയും പ്രസവാവധിയും മാത്രമേ ഡ്യൂട്ടിയായിപരിഗണിക്കുകയുള്ളൂ. അതിനാൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന്റെ ആവശ്യത്തിലേയ്ക്ക്

ഏതൊരുവിധത്തിലുള്ള ശൂന്യവേതനാവധിയെയും ഡ്യൂട്ടിയായി പരിഗണിക്കുന്നതല്ല.

2. ശൂന്യവേതനാവധി മുതലായവയെ തുടർന്ന് പ്രൊബേഷൻ ദീർഘിപ്പിക്കുകയാണെങ്കിൽ അത്രയും കാലയളവ് സീനിയോരിട്ടിയെ ബാധിക്കുന്നതാണ്. (അത് ക്രമനമ്പർ 1 മുതൽ 5 വരെയുള്ള ശൂന്യവേതനാവധിയുടെ സംഗതിയിലായാൽ പോലും)

3. ഡ്യൂട്ടി കാലയളവിലേയ്ക്ക് സമാഹരിക്കാവുന്ന ആർജ്ജിതാവധിയുടെ നിരക്ക് 1/11 ആണ്. അതിനാൽ അവധിക്കാലയളവിൽ ഏതൊരു ആർജ്ജിതാവധിയും സമാഹരിക്കാനാകില്ല.

 

ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾക്കുള്ള സ്പെഷ്യൽ കാഷ്വൽ ലീവ്

ശാരീരിക/ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു വർഷത്തിൽ 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്.

ഈ അവധി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമാണ്.

(1) കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുന്നതാണ്.

(ii) ഈ അവധി ആവശ്യമെങ്കിൽ രണ്ടു ഘട്ടങ്ങളിലായി അനുവദി ക്കാവുന്നതാണ്. എന്നാൽ 15 ദിവസത്തിൽ കവിയാൻ പാടില്ല.

(iii) സാധാരണ അവധികളുമായോ സാധാരണ കാഷ്യൽ അവധിയുമായോ ചേർത്ത് ഈ അവധി എടുക്കാവുന്നതാണ് ഈ അവധിക്കാലത്തിനിടയ്ക്ക് വരുന്ന പൊതു അവധി ഒഴിവാക്കിയാണ് അവധി ദിവസം കണക്കാക്കുന്നത്.

(iv) മാതാപിതാക്കൾ ഗവൺമെന്റ് ജിവനക്കാരാണെങ്കിൽ അവരിൽ ഒരാൾ ഈ അവധി നിർദ്ദിഷ്ട വർഷത്തിൽ എടുത്തിട്ടില്ലെന്നുള്ള ബന്ധപ്പെട്ട അധികാരകേന്ദ്രം മേലാപ്പ് വച്ച് സത്യപ്രസ്താവന ഹാജരാക്കേണ്ടതാണ്.

ശാരീരിക മാനസിക വെല്ലു വിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളായ കെ .എസ്.ആർ ബാധകമായിട്ടുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ജീവനക്കാർക്ക് ഒരു വർഷത്തിൽ 15 ദിവസത്തെ പ്രത്യേക ആകസ്മികാവധി നിബന്ധനകൾക്ക് വിധേയമായി അനുവദിച്ചിട്ടുണ്ട്.

 

കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ / വൃക്ക മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്നവർക്കുള്ള സ്പെഷ്യൽ കാഷ്വൽ ലീവ്

കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ വി മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന ജീവനക്കാർക്ക് പരമാവധി 180 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുന്നതാണ്. (G,O. (P) No. 447/2013/Fin. 9-9-2013)

ഈ അവധി താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമാണ്.

(i) ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ വൃക്ക മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷത്തിൽ പരമാവധി 180 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുന്നതാണ്.

(ii ) കെ. എസ്. ആർ ഭാഗം -1 ന്റെ ചട്ടം 77(i )-ൽ പറഞ്ഞിട്ടുള്ള അവധിയിമായും സാധാരണ കാഷ്വൽ ലീവുമായും ചേർത്ത് ഈ അവധി അനുവദിക്കാവുന്നതാണ്.

(iii ) ഈ അവധിക്കാലത്തിനിടയ്ക്ക് വരുന്ന പൊതു അവധി ഒഴിവാക്കിയാണ് അവധി ദിവസം കണക്കാക്കുന്നത്.

(iv) ഈ അവധി ആവശ്യമെങ്കിൽ ഒരു വർഷത്തിൽ രണ്ടു ഘട്ടങ്ങളിലായി അനുവദിക്കാവുന്നതാണ്. എന്നാൽ ആകെ 180 ദിവസത്തിൽ കവിയാൻ പാടില്ല.

 

ഒരു സർക്കാർ ജീവനക്കാരന് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനും, കേരള സർവ്വീസ് ചട്ടങ്ങളിലെ ഭാഗം അപ്പൻഡിക്സ് VII സെക്ഷൻ 11-ലെ ചട്ടം 19- ൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകൾക്കു വിധേയമായി 90 ദിവസം കവിയാത്ത പ്രത്യേക ആകസ്മിക അവധി അനുവദിക്കുന്നതാണ്. [G,O. (P) No 124/2017/Fin dt 22-8-2017]

ORDERS AND CIRCULARS

ഡയാലിസിസിന് വിധേയരാവുന്ന Part Time Contingent ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച ഉത്തരവ്

Special Casual Leave will not be reckoned as duty for Earned Leave

ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ casual leave

120 ദിവസം വരെ LWA (ശൂന്യ വേതനാവധി) അനുവദിക്കാനുള്ള അധികാരം നിയമനാധികാരിക്കും 180 ദിവസം വരെ LWA അനുവദിക്കാനുള്ള അധികാരം വകുപ്പ് മേധാവിക്ക് നൽകി KSR റൂൾ 64 ഭേദഗതി ചെയ്തു.

Casual Leave for Provisional Employees Appointed through Employment Exchange

സ്പെഷൽ കാഷ്യൽ ലീവ് -ചേർത്ത് എടുക്കുന്ന അവധി ദിനങ്ങൾ (suffix, prefix )ഉൾപ്പെടെ പ്രൊബേഷന് കാണിക്കു കൂട്ടില്ല . (As per rule 2 (6 )of part 1 KS&SSR)

കരാർ അടിസ്ഥാനത്തിലും എംപ്ലോയീമെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക അടിസ്ഥനത്തിലും നിയമിക്കപെടുന്നവരുടെ ആർജിതാവധി -സ്പഷ്ടികരണം സംബന്ധിച്ച്

എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന പാർട്ട് ടൈം തസ്തികയിലേക്കുള്ള താത്കാലിക നിയമനം ലഭിക്കുന്നവർക്കുള്ള ആർജിതാവധി, ആകസ്മീകാവധി എന്നിവ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്

പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് ശൂന്യവേതന അവധി പരുധി ഉയർത്തി കൊണ്ടുള്ള ഉത്തരവ്

Special Casual Leave -combined with holidays/vacation/ordinary leave can be treated as duty for the purpose of declaration of probation -clarification sought for reg

PTS surrender-30 Days

Special Conveyance Allowance-Admissibility During the Special casual Leave

ഹാഫ് പേ ലീവ് സാലറി, എക്സ് ഗ്രേഷ്യ അലവൻസ്, ഹോസ്പിറ്റൽ ലീവ്, സ്പെഷൽ കാഷ്വൽ ലീവ് എന്നിവയുടെ മോണിറ്ററി ലിമിറ്റ് വർദ്ധിപ്പിച്ച ഉത്തരവ്

(LWA (ശമ്പള രഹിത അവധി ) പരമാവധി 5 വർഷമാക്കി KSR ഭേദഗതി ചെയ്ത വിജ്ഞാപനം)

(LWA-യിലുള്ള ജീവനക്കാരനിൽ നിന്നും വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചതിന് ശേഷം പോസ്റ്റിംഗ് കാലയളവിനായുള്ള ദിവസങ്ങൾ ക്രമപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ)

(ശൂന്യവേതനാവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ)

ജോലി സ്ഥലത്തേക്കും തിരിച്ചുള്ള യാത്രയിലും ജീവനക്കാർക്ക് അപകടം പറ്റിയാൽ Spl.disability leave ന് അർഹതയില്ലെന്ന സർക്കുലർ റദ്ദാക്കി ലീവ് പുന:സ്ഥാപിച്ച് സർക്കുലർ

ധനകാര്യവകുപ്പ് കേരളാ സർവ്വീസ് ചട്ടങ്ങൾ ഭാഗം ), അനുബന്ധം XII A യും അനുബന്ധം XII C യും ചട്ടങ്ങൾ പ്രകാരമുള്ള ശൂന്യവേതനാവധി അപേക്ഷകൾ കൈകാര്യം ചെയുന്നതിന് ഓരോ ഓഫീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കേണ്ട സമയക്രമം സംബന്ധിച്ച് പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ – ഉത്തരവ് പുറപ്പെടുവിക്കുന്നു

Leave salary claims of Gazetted Officers before aüthorisation from Accountant General- Authorising Drawing and Disbursing Officers- Approved-Orders issued

കെ.എസ്.ആർ, ഭാഗം 1, അനുബന്ധം XII A/ XII C പ്രകാരമുളള ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്യുന്നത് – സംബന്ധിച്ച്

Grant of Leave without Allowance before completion of probation

Employees have completed 3 yars will be eligible for (i) commutted leave, (ii) earned leave and (iii) leave without allowances (GO(P)75/2007Fin dated 27.02.2007)

LWA must be entered in Service books(No 55/2001 fin dated 20.09.2001)

അസ്ഥി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant)- സ്പെഷ്യൽ കാഷ്വൽ ലീവ്.Circular No. 91-2022-FinDated03-11-2022

(കോവിഡ് 19 – സ്പെഷ്യൽ കാഷ്വൽ ലീവ് (Covid-19– Special Casual Leave – സ്പഷ്ടീകരണം )G.O.(P) No.54/2022/Fin Dated 20.05.2022

COVID സ്പെഷ്യൽ കാഷ്വൽ ലീവ് – സ്പെഷ്യൽ കാഷ്യൽ ലീവ് കാലയളവ് ഇനി മുതൽ മുതൽ ഏൺഡ് ലീവിന് പരിഗണിക്കില്ല. വ്യക്തത വരുത്തി ഉത്തരവ് – Covid Special Leave period will not count for Earned Leave Calculation)GO(P)No.17/2022/Fin dt 15/02/2022

(Rule 19C യിലെ നിബന്ധനകൾക്ക് വിധേയമായി ആഞ്ചിയോ പ്ലാസ്റ്റി (Angioplasty)ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ കാഷ്വൽ ലീവ് -)G.O. (P) No. 144/2021/Fin Dated 30/10/2021

(Special Casual Leave to employees who undergo Angioplasty)GO(P) No.153/2019/Fin dated 06/11/2019

Special Casual leave for anti-rabies treatment. Order AmendedGO(P) No 15- 2018-Fin dated 06-02-2018

Special Casual Leave to employees who donate blood components GO(P) No 159 – 2018-Fin-mal dated 10-10-2018

Grant of special casual leave to Govt servants elected to Library councilOrder – G.O.(P) No.99/2017/Fin Dt. 29-07-2017

Special Casual Leave to Disabled and Physically handicapped employees Circular No 1-2016-Fin dated 08-01-2016

Enhancement of Special Casual Leave for Organ Transplantation G.O. (P)No.21/2016/Fin

Special Casual Leave to Disabled and Physically handicapped employees-Clarification Circular No. 13/2015 fin dtd 20.01.2015

PSU employees Radiation, chemotheraphy special casual leave enhanced to 6 month GO P No 211/2014-Fin Dated 06/06/2014

Special Casual Leave to officers having children undergoing Chemotherapy, Dialysis, HIV GOP)No 341/2014 Fin dated 18.08.2014

Casual leave allowed to Cancer patients Enhanced GO(p) No. 447/2013/Fin. dtd 09.09.2013

Special Casual Leave for parents of Physically/ Mentally Challenged-Guidelines GO-P-No-333-11-fin Dated 06-08-2011

Maternity Leave to female officers who join a new station on transfer before expiry of the sanctioned leave.GOP No 14/2016/Fin dtd 27.01.2016

Period of Maternity/Paternity leave as duty for all purposes including probation G.O(P)No.2/2014_P&ARD dt 08.01.2014

Availing Maternity leave in different spell – clarification issued-n No 06/2011 fin dated 14.01.2011

Enhancement of Maternity Leave under Rule 100 Part I Kerala Service Rules upto 180 days and Introduction of Leave for Hysterectomy GO(p) No.129/09 fin 01.04.2009

Period of Maternity/Paternity leave as duty for all purposes including probation G.O(P)No.2/2014_P&ARD dt 08.01.2014

Paternity leave to male government employees Guidelines GO(P)No.342/2011,Fin Dated 11.08.2011