കേരള സർക്കാർ സ്ഥാപനമായ മലയാളം മിഷൻ ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം (ജൂനിയർ, സീനിയർ)
കേരള സർക്കാർ സ്ഥാപനമായ മലയാളം മിഷൻ ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം (ജൂനിയർ, സീനിയർ)
REGISTRATION LINK : https://forms.gle/SGTbKfhT4Vw1ZUx59
▶️ ഡിസംബർ 10ന് വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെയാണ് ക്വിസ് മത്സരം നടത്തുക (3 മണിക്കൂർ).
▶️ ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. (ജൂനിയർ വിഭാഗം – 16 വയസ്സ് വരെ, സീനിയർ വിഭാഗം – 16 വയസ്സിനു മുകളിൽ). ആവശ്യപ്പെട്ടാൽ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
▶️ *മത്സരത്തിൽ പങ്കെടുക്കേണ്ടവർ ഗൂഗിൾ ഫോം വഴി നേരത്തെ രജിസ്റ്റർ ചെയ്തിരിക്കണം. പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് മലയാളം മിഷൻ നൽകുന്നതാണ്.
▶️ 25 ചോദ്യങ്ങളാകും ക്വിസ് മത്സരത്തിൽ ഉണ്ടാകുക.
▶️ ഒന്നിലധികം മത്സരാർത്ഥികൾക്ക് ഒരേ മാർക്ക് വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതാണ്.
▶️ മലയാളം മിഷന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് രജിസ്‌ട്രേഷൻ ലിങ്കും മത്സരത്തിനുള്ള ലിങ്കും നൽകുന്നത്.(https://www.facebook.com/MalayalamMissionKerala/)
▶️ ഒരു മത്സരാർത്ഥിക്ക് ഒരിക്കൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
▶️ ക്വിസ് മത്സരത്തിൽനിന്നും ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിങ്ങനെ 3 വിജയികളെ രണ്ട് വിഭാഗങ്ങളിലും തിരഞ്ഞെടുക്കുന്നതാണ്. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും മലയാളം മിഷൻ നൽകുന്നതാണ്.
▶️ മത്സരവുമായി ബന്ധപ്പെട്ട വിവേചനാധികാരം പൂർണ്ണമായും മലയാളം മിഷനിൽ നിക്ഷിപ്തമായിരിക്കും.