കൈപ്പമംഗലം ഗവ . ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
കൈപ്പമംഗലം ഗവ . ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.
നാഷണൽ സർവ്വീസ് സ്കീം യൂണിറ്റി ന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ ക്യാമ്പസുകൾ സൃഷ്ടിക്കുന്നതിനായി മുളം തൈകൾ നട്ടു പിടിപ്പിച്ചു
നാഷണൽ ഹെൽത്ത് മിഷൻ എൻ. സി.ഡി സെല്ലുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഋതു ഭേദ ജീവനം പ്രോജെക്ടിന്റെ ഭാഗമായാണ് മുളം തൈകൾ വച്ച് പിടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി ഷാജി മുളം തൈ നട്ട് ഉദ്ഘാടനം ചെയ്തു .
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്രീ ഇ.ജി സജിമോൻ, വി എച്ച്എസ് ഇ പ്രിൻസിപ്പൽ ശ്രീമതി പരപ്പിൽ ലോല എന്നിവർ പരിസ്ഥിതിദിന സന്ദേശം നല്കി. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. എം.മായാദേവി, ശ്രീ. വിനോജ്, ശ്രീ. കെ മനോജ് , ശ്രീ. കെ.കെ സന്തോഷ് , ശ്രീമതി ഷംലബിവി , ശ്രീമതി ആശാദേവി, ശ്രീമതി ഹേന എന്നിവർ നേതൃത്വം നൽകി