കൈറ്റിന് എന്റർപ്രൈസ് ആപ്ലിക്കേഷൻസ് വിഭാഗത്തിൽ ടെക്നോളജി സഭ ദേശീയ പുരസ്കാരം

August 29, 2022 - By School Pathram Academy

സ‍ർക്കാർ രംഗത്തെ ഐ ടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ ദേശീയപുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫർമേഷൻ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റ് തയ്യാറാക്കിയ ഇ-ഗവേണൻസ് പ്ലാറ്റ്ഫോമാണ് എന്റ‍ർപ്രൈസ് ആപ്ലിക്കേഷൻ വിഭാഗത്തിൽ സമ്മാനാർഹമായത്.
കൊൽക്കത്തയിലെ ഒബ്റോയ് ഗ്രാന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് എക്സ്പ്രസ് കമ്പ്യൂട്ടർ എഡിറ്റർ ശ്രീകാന്ത് ആ‍ർപിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ മാസം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ക്ലാസുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എഡ്യൂക്കേഷൻ സമ്മിറ്റ് അവാ‍ർഡ് 2022 ഉൾപ്പെടെ കൈറ്റിന് ഈ വ‍ർഷം മാത്രം ഇതുവരെ ലഭിക്കുന്ന നാലാമത്തെ ദേശീയ അവാ‍ർഡാണിത്.
അഞ്ചുലക്ഷം രൂപയുടെ മുഖ്യമന്ത്രിയുടെ ഇന്നോവേഷൻ അവാർഡും കഴിഞ്ഞ ആഴ്ചയിൽ കൈറ്റിന് ലഭിച്ചിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ഐടി മുന്നേറ്റങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ പങ്കാളികളായ എല്ലാവരേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.

Category: News