കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകൾ

January 31, 2022 - By School Pathram Academy

കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകൾ ഇന്നു തീർന്നു

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ജനുവരി 31 തിങ്കള്‍) പൂർത്തിയായി. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. തുടർന്ന് പത്താം ക്ലാസിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രത്യേക *റിവിഷന്‍ ക്ലാസുകള്‍* ഫെബ്രുവരി 14 മുതല്‍ സംപ്രേഷണം ആരംഭിക്കും. ഓരോ വിഷയവും അര മണിക്കൂർ ദൈ‍ർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം എം.പി3 ഫോ‍ർമാറ്റിലുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പല തവണ കുട്ടികള്‍ക്ക് കേട്ടു പഠിക്കാന്‍ സഹായകമാകുന്ന *ഓഡിയോ ബുക്കുകളും* കൈറ്റ് പുറത്തിറക്കും. മാർച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി *ലൈവ് ഫോണ്‍-ഇൻ പരിപാടികളും* സംപ്രേഷണം ചെയ്യും. മുഴുവന്‍ ക്ലാസുകളും *firstbell.kite.kerala.gov.in* എന്ന പോർട്ടലില്‍ ലഭ്യമാണ്.

 

കെ. അൻവർ സാദത്ത്

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

കൈറ്റ്