കൈറ്റ് വിക്ടേഴ്സ്’ ചാനല്‍ പത്ത് പുത്തന്‍ പരമ്പരകള്‍ക്ക് തുടക്കം കുറിയ്ക്കുന്നു

December 04, 2021 - By School Pathram Academy

കുട്ടികളുടെ പഠനം തടസപ്പെടാതെ ഡിജിറ്റല്‍ ക്ലാസുകളിലൂടെ പിന്‍തുണ നല്‍കിയ ‘കൈറ്റ് വിക്ടേഴ്സ്’ ചാനല്‍ പത്ത് പുത്തന്‍ പരമ്പരകള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്. അധിക പഠനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് ഈ പരമ്പരകള്‍. പ്രഗത്ഭമതികളായ വ്യക്തിത്വങ്ങളാണ് ഈ പരിപാടികള്‍ അവതരിപ്പിക്കുന്നത്.

കോവിഡ് മൂലമുള്ള അടച്ചിടലിനുശേഷം സ്കൂളുകള്‍ തുറന്നപ്പോഴുള്ള നിമിഷങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക ഫോട്ടോഗ്രാഫി മത്സരം കൈറ്റ് നവംബര്‍ ആദ്യവാരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ‘തിരികെ വിദ്യാലയത്തിലേക്ക്’ പദ്ധതിയില്‍ 12400 ചിത്രങ്ങള്‍ സ്കൂള്‍വിക്കിയില്‍ (schoolwiki.in) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് നേരിട്ട്‍ അപ്‍ലോഡ് ചെയ്തവയാണ് ഈ ചിത്രങ്ങള്‍. ഇവയില്‍ നിന്ന് സംസ്ഥാന-ജില്ലാ തലങ്ങളില്‍ മികവാര്‍ന്നവയ്ക്ക് അവാര്‍ഡ് നല്‍കുകയാണ്.

കൈറ്റ് വിക്ടേഴ്സ് പരമ്പരകളുടെ ഉദ്ഘാടനവും സ്കൂളുകള്‍ക്കുള്ള ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണവും 2021 ഡിസംബര്‍ 5-ന് രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ (വി.ജെ.ടി. ഹാള്‍) ബഹു. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി.ശിവന്‍കുട്ടി നിര്‍വഹിക്കും.

ചടങ്ങ് തത്സമയം കൈറ്റ് വിക്ടേഴ്സിലും സംപ്രേക്ഷണം ചെയ്യും.

കെ.അന്‍വര്‍ സാദത്ത്

സി.ഇ.ഒ., കൈറ്റ്

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More