കോടതിയലക്ഷ്യം ഫയൽ ചെയ്തു. SSLC ബുക്കിൽ പേര് തിരുത്താൻ ഉത്തരവായി
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര്, മതം, ജാതി എന്നിവ തിരുത്തി നൽകാൻ വ്യവസ്ഥയില്ല എന്ന് പരാമർശം 1 ലെ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി ബുക്കിലെ പേരിലെ വ്യത്യാസം തിരുത്തി ലഭിക്കാത്തതിനാൽ നിരവധി പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തടസ്സം നേരിടുന്ന കാര്യം അറിയിച്ചുകൊണ്ട് സർക്കാരിൽ ധാരാളം നിവേദനങ്ങൾ ലഭിച്ചിരുന്നു.ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റിയതിനു ശേഷം എസ്.എസ്.എൽ.സി. ബുക്കിലും പ്രസ്തുത മാറ്റം വരുമെന്ന് അപേക്ഷിച്ചുകൊണ്ട് നിരവധി അപേക്ഷകർ ബഹു. ഹൈക്കോടതിയെ സമീപിക്കുകയും എസ്.എസ്.എൽ.സി ബുക്കിൽ പേര് തിരുത്തുന്നതിനുള്ള അനുകൂല വിധി സമ്പാദിക്കുകയും വിധി നടപ്പാക്കാത്തതിനാൽ കോടതിയലക്ഷ്യം ഫയൽ ചെയ്യുകയുമുണ്ടായി.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. ബുക്കി പേര് തിരുത്തി നൽകുന്നതിനായി അപേക്ഷിക്കുന്നവർക്ക് അവരുടെ എസ്.എസ്.എൽ.സി ബുക്കിൽ അപ്രകാരം തിരുത്തൽ വരുത്തി നൽകുന്നതിനായി പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകി കൊണ്ട് ഉത്തരവാകുന്നു.
ഇത് സംബന്ധിച്ച് Ker ൽ പിന്നീട് ഭേദഗതി വരുത്തുന്നതായിരിക്കും.