കോട്ടയത്തിന്റെ പ്രിയങ്കരനായ MLA ശ്രീ. തിരുവഞ്ചൂർ രാധാകൃഷണൻ അധ്യക്ഷത വഹിക്കും
പൊതു വിദ്യാലയ ശാക്തീകരണത്തിന് ഊർജ്ജം പകരുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള School Academy-joyalukkas Best School Award, School Rathna National Teacher’s Award 2021 December 21 Mall of Joy കോട്ടയത്ത് വച്ച് നടക്കുന്നു.
നവ്യവും അവിസ്മരണീയവുമായ ചടങ്ങുകൾക്ക് മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും കോട്ടയത്തിന്റെ പ്രിയങ്കരനായ MLA ശ്രീ. തിരുവഞ്ചൂർ രാധാകൃഷണൻ അധ്യക്ഷത വഹിക്കും.
പൊതുവിദ്യാഭ്യാസ രംഗത്ത് ന്യൂതനമായ പ്രവർത്തങ്ങൾ കാഴ്ചവെച്ച 5 സ്കൂളുകൾക്ക് Best School Award ഉം, കേരളത്തിലെ പ്രതിഭാധനരായ 5 അധ്യാപകർക്കും, ഗുജറാത്ത് ,ഹരിയാന സംസ്ഥാനങ്ങളിൽ നിന്നും വരുന്ന 2 അധ്യാപകർക്കും School Rathna National Teacher’s Award ഉം ജലവിഭവ വകുപ്പ് മന്ത്രി സമ്മാനിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിൽ നിരവധി പൗര പ്രമുഖർ പങ്കെടുക്കുന്നു.