കോതമംഗലം സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് എസ്‌ഐ; വിഡിയോ പുറത്ത്

October 15, 2022 - By School Pathram Academy

കൊച്ചി∙ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം. എസ്ഐ മാഹിന്‍ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. എല്‍ദോ മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ഥി റോഷനാ…നാണ് മര്‍ദനമേറ്റത്.

ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയതിനാണ് വിദ്യാര്‍ഥികളെ വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്‌ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്തിനാണ് റോഷനെ മര്‍ദിച്ചതെന്നു വ്യക്തമല്ല. റോഷന്റെ കേള്‍വിക്ക് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Category: News