കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2021 ന്റെ (Common Admission Test 2021) ഉത്തരസൂചിക (Answer Key) പുറത്തിറക്കി. പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് CAT 2021 ഉത്തരസൂചിക iimcat.ac.in ൽ പരിശോധിക്കാൻ സാധിക്കും

December 10, 2021 - By School Pathram Academy

 

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2021 ന്റെ (Common Admission Test 2021) ഉത്തരസൂചിക (Answer Key) പുറത്തിറക്കി. പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് CAT 2021 ഉത്തരസൂചിക iimcat.ac.in ൽ പരിശോധിക്കാൻ സാധിക്കും.

നവംബർ 28 ന് അഹമ്മദാബാദ് ഐഐഎം ആണ് പരീക്ഷ നടത്തിയത്. ഡിസംബർ 11 വരെ ഉത്തരസൂചിക വെബ്സൈറ്റിൽ ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് പ്രതികരണമറിയിക്കാനുള്ള അവസരവുമുണ്ട്. ഉത്തരസൂചികയിൽ നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ പരാതി ഉണ്ടെങ്കിൽ അറിയിക്കാം. ഇത്തരത്തിൽ പരാതിയോ പ്രതികരണമോ അറിയിക്കാനുള്ള അവസാന തീയതി ഡിസംബർ 11 ആണ്.

എങ്ങനെ ഡൗൺലോഡ് ചെയ്യാം⁉️

ഔദ്യോ​ഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക. രജിസ്റ്റേർഡ് കാൻഡിഡേറ്റ് ലോ​ഗിൻ ക്ലിക്ക് ചെയ്യുക. യൂസർ ഐഡിയും പാസ്‍വേർഡും നൽകി ലോ​ഗിന് ചെയയ്യുക. ശേഷം ഉത്തരസൂചിക ലഭിക്കുന്നതാണ്. നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടതാണ്. ഉത്തരങ്ങളിൽ പരാതിയുണ്ടെങ്കിൽ അത് രേഖപ്പെടുത്താം.

ഉത്തരത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ

ക്യാറ്റ് 2021 പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഉത്തരസൂചികയിൽ പരാതിയുണ്ടെങ്കിൽ അവ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ ഇവയാണ്. ഔദ്യോ​ഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക. രജിസ്റ്റേർഡ് കാൻഡിഡേറ്റ് ലോ​ഗിൻ ക്ലിക്ക് ചെയ്യുക. യൂസർ ഐഡിയും പാസ്‍വേർഡും നൽകി ലോ​ഗിന് ചെയ്യുക. ഒബ്ജക്ഷൻ ഫോമിൽ ക്ലിക്ക് ചെയ്യുക. ചോദ്യനമ്പർ സെലക്ററ് ചെയ്തതിന് ശേഷം പരാതിയുടെ വിശദാംശങ്ങൾ നൽകുക. സബ്മിറ്റ് ചെയ്യുക

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More