കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിന് ആവശ്യമായ ധാരണകളും ശേഷികളും അധ്യാപകരില്‍ എത്തിക്കുക…

May 11, 2022 - By School Pathram Academy

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2022-23 അക്കാദമിക വര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന അധ്യാപക സംഗമം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു.

 

കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിന് ആവശ്യമായ ധാരണകളും ശേഷികളും അധ്യാപകരില്‍ എത്തിക്കുക എന്നതില്‍ അടിസ്ഥാനപ്പെടുത്തിയാണ് അധ്യാപക സംഗമങ്ങള്‍ നടന്നു വരുന്നത്.

പുതിയ അക്കാദമിക വര്‍ഷത്തില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജ്ഞാന നിര്‍മിതിക്ക് പ്രാധാന്യം നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ബ്ലന്‍ഡഡ് ലേണിംഗ്, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍, ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ ജീവിത നൈപുണി, കുട്ടിയെ അറിയല്‍, പാഠ്യപദ്ധതി പരിഷ്കരണം, ഡിജിറ്റല്‍ ശേഷി കൈവരിക്കല്‍ തുടങ്ങിയവ ആസൂത്രണം ചെയ്യും.

സംസ്ഥാനത്തെ 163 സബ് ജില്ലകളിലായി 1061 കേന്ദ്രങ്ങളിലാണ് അധ്യാപക സംഗമം ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ യു.പി വിഭാഗത്തില്‍ 40,626 അധ്യാപകര്‍ക്കാണ് പരിശീലനം ലഭിക്കുന്നത്. തുടര്‍ന്ന് എല്‍.പി. വിഭാഗത്തിലും, ഹൈസ്കൂള്‍ തലത്തിലുമുള്ള അധ്യാപക സംഗമങ്ങള്‍ നടക്കും. സംഗമത്തിന്‍റെ നിര്‍വഹണ ചുമതല സമഗ്രശിക്ഷാ കേരളയ്ക്കാണ്. സംഗമങ്ങള്‍ മെയ് അവസാന ആഴ്ചയോടെ സമാപിക്കും.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More