കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് ഒന്നും രണ്ടും ക്ലാസുകളിൽ സ്‌കൂളിൽ പോകാനോ, അടിസ്ഥാനശേഷികൾ ആർജിക്കാനോ കഴിയാതെ പോയ മൂന്നാം ക്ലാസിലെ കുട്ടികളിൽ നടത്തിയ സർവേ യഥാർത്ഥ ചിത്രമാണോ ❓

May 12, 2023 - By School Pathram Academy

സർവേകൾ വിമർശനാതീതമല്ല

 

കേന്ദ്ര സിലബസിനെ അടിസ്ഥാന മാക്കി തയാറാക്കുന്ന മത്സരപരീക്ഷ കളും സർവേകളും പഠന റിപ്പോർട്ടു കളും സിലബസുകളിലെ വൈവിധ്യത്തേയും പ്രാദേശിക വ്യത്യാസങ്ങളേയും പരിഗണിക്കുന്നില്ല എന്ന വിമർശനം ശക്തമാണ്.

അവയുടെ ചോദ്യമാതൃകകളും, സങ്കേതങ്ങളും രീതിശാസ്ത്രവും സി.ബി.എസ്.ഇ കേന്ദ്രീകൃതമായാണ് നടത്തുന്നതെന്ന നിരീക്ഷണവും അക്കാദമിക ലോകത്തിനുണ്ട്.

കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് ഒന്നും രണ്ടും ക്ലാസുകളിൽ സ്‌കൂളിൽ പോകാനോ, അടിസ്ഥാനശേഷികൾ ആർജിക്കാനോ കഴിയാതെ പോയ മൂന്നാം ക്ലാസിലെ കുട്ടികളിൽ നടത്തിയ സർവേ ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ചിത്രമാണോ പങ്കുവയ്ക്കുന്നതെന്ന സംശയവുമുയരുന്നുണ്ട്.

ലക്ഷക്കണക്കിനു കുട്ടികളിൽ നിന്ന് ആയിരം പേരുടെ സാമ്പിൾ മാത്രമെടുത്ത് നടത്തുന്ന വിലയിരുത്തലിന്റെ യുക്തിയും വസ്തുനിഷ്ഠതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഠനനേട്ടം എന്ന ഒരൊറ്റ ഘടകത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന മൾട്ടിപ്പിൾ ചോദ്യമാതൃകകളിലൂടെ കുട്ടിയുടെ യഥാർഥ പഠനനിലവാരം അളക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.

പഠനമെന്ന പ്രക്രിയയെ സർവേകൾ സമഗ്രമായി സമീപിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഭാഷാ വൈവിധ്യങ്ങളും സാമൂഹിക വിഭജനങ്ങളും, സാംസ്‌കാരിക വൈവിധ്യങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ഇത്തരം ഏകീകൃത പരീക്ഷകളുടേയും സർവേകളുടേയും സാംഗത്യവും വിമർശനവിധേയമാക്കപ്പെടുന്നുണ്ട്.

വിമർശനങ്ങൾ നിലനിൽക്കുമ്പോഴും പൊതുവിദ്യാലയങ്ങളെ ആശ്രയി ക്കുന്ന അടിസ്ഥാന ജനവിഭാഗ ങ്ങളിലെ കുട്ടികളുടെ ഗുണനിലവാര മുള്ള വിദ്യാഭ്യാസമെന്ന നീതിപൂർവ്വ മായ ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടങ്ങൾക്ക് ഒഴിഞ്ഞുമാറാ  നാവില്ല.

Category: News