കോവിഡ് വ്യാപനം; സ്‌കൂളുകള്‍ അടച്ചു. ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം

January 02, 2022 - By School Pathram Academy

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സ്കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.
ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചുപൂട്ടാൻ തീരുമാനിച്ചു. യു.കെയിൽ നിന്നുളള വിമാന സർവീസും നിർക്കലാക്കി. കഴിഞ്ഞ ദിവസം ബംഗാളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്.രാജ്യത്താകമാനം കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചു എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇത് നിഷേധിച്ചു. ആഗോള തലത്തിലുണ്ടായ വർധനവാണ് രാജ്യത്തെയും വർധനവിന് കാരണമെന്നാണ് സർക്കാർ നിലപാട്.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More