കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ
കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ളതുമായ നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് അപേക്ഷ സമർപ്പിക്കാൻ അർഹത. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in