ക്ലാസ് ചാർജിൽ നിന്നും, ഉച്ച ഭക്ഷണ നടത്തിൽപ്പിൽ നിന്നും ഒഴിവാക്കണം.സ്കൂൾ മാന്വൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ …
ക്ലാസ് ചാർജിൽ നിന്നും, ഉച്ച ഭക്ഷണ നടത്തിൽപ്പിൽ നിന്നും ഒഴിവാക്കണം.സ്കൂൾ മാന്വൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ …
DGE യുടെ fb പേജ് വഴിയാണ് അഭിപ്രായങ്ങളും , നിർേദ്ദേശങ്ങളും രേഖപ്പെടുത്തിയത്
ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കണം… ഉച്ച ഭക്ഷണ നടത്തിൽപ്പിൽ നിന്നും ഒഴിവാക്കണം. സ്കൂൾ മാന്വൽ ഭൂരിഭാഗം
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും .. ഇങ്ങനെ …
ആദ്യം വേണ്ടത് സിലബസ് ഏകീകരിക്കുക. അതായത് കേരള സിലബസും കേന്ദ്ര സിലബസും ഒരു പോലെ യാക്കുക. അല്ലെങ്കിൽ എല്ലാ വിദ്യാലയത്തിലും ഇംഗ്ലീഷ് മീഡിയം അനുവദിക്കുക. Un economic ആണെങ്കിലും ഓരോ ക്ലാസ്സിലും അദ്ധ്യാപിക യെ ഉറപ്പു വരുത്തുക. ഉച്ച ഭക്ഷണ ചുമതല HM ന്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുക.
MUSIC,, W. E,, P. E.T,, I. T,, അധ്യാപകരെ എല്ലാ വിദ്യാലയങ്ങളിലും നിയമിക്കുക.
ഗവൺമെന്റ് എയിഡഡ് സ്കൂൾ വ്യത്യാസമില്ലാതെ പ്രീ-പ്രൈമറിയിലെ സിലബസ് ഏകീകരിക്കുക. പുസ്തകങ്ങൾ ഹാന്റ്ബുക്ക് സൗജന്യമായി നൽകുക. ടീച്ചർക്കും ആയയ്ക്കും ഓണറേറിയം നൽകുക.
HM നെ ക്ലാസ് ചാർജ്ജിൽ നിന്ന് ഒഴിവാക്കുക.
Lp വിഭാഗം കൈകാര്യം ചെയ്യുന്ന സ്കൂളുകളിലെ പ്രധാനഅധ്യാപകരെ class ചാർജിൽ നിന്ന് ഒഴിവാക്കുക, അത് അക്കാദമിക കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധിക്കാനും class room monitoring നന്നായി ചെയ്യാനും ഉപകരിക്കും.
ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ പ്രൈമറി പ്രധമാധ്യാപകരെ ക്ലാസ്ചാർജിൽ നിന്നും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
Aided school കൾക്കും കെട്ടിടം നവീകരിക്കാനും മറ്റുമുള്ള സർക്കാർ ഫണ്ടുകൾ അനുവദിക്കുക.
സമഗ്ര മായ ഒരുസ്കൂൾ മാന്വൽ ആണ് വിദ്യാ ഭ്യാസ വകുപ്പ് തയാറാക്കിയിരിക്കുന്നത് ശരിക്കും പേരെന്റ്സിനും അധ്യാപകർക്കും എല്ലാവർക്കും അറിയാൻ ഒരുക്കി യിരിക്കുന്നു വകുപ്പിനെ അഭിനന്ദിക്കുന്നു. അതോടൊപ്പം നിർദ്ദേശമുള്ളത് പരിശീലനങ്ങൾ വെക്കേഷന് മാ ത്രമായി പരിമിത പെടുത്തുക,എല്ലാ സ്കൂളിലും അധ്യാപകർ കുട്ടികൾക്ക് ആനുപാതി കമായി ഉണ്ട് എന്ന് ഉറപ്പാക്കുക, നിയമിച്ച അധ്യാപകർക്ക് സാലറി ലഭിക്കുന്നുണ്ടോ എന്ന് നിർബന്ധ മായും പരിശോധിക്കണം, ഓരോ ഉപജില്ല യിലും അംഗീകാരം അദാലത്തു വച്ച് തീർപ്പാ ക്കണം, നിയമങ്ങൾ ദുരു പയോഗം ചെയുന്ന ഉദ്യോ ഗസ്ഥർക്ക് എതിരെ നടപടി എടുക്കണം head master മാരെ വിശ്വാസത്തിൽ എടുക്കണം, എത്ര കുട്ടികളായാലും പൂർണമായി hm ചുമതല നിർവഹിക്കാൻ അവർക്കു അധികാരം നൽകണം ക്ലാസ്സ് ചാർജ് പൂർണമായും ഇല്ലാതാക്കണം, കേരളത്തിലെ
പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ ഒന്നായി കണ്ട് ഗ്രാന്റ് അനുവദിക്കണം.ഉച്ച ഭക്ഷണചുമതലയിൽ നിന്നും ഒഴിവാക്കി കേരള പൊതു വിദ്യാ ഭ്യാസ വകുപ്പ് മാതൃക കാണിക്കണം
സ്കൂളിലെ കുട്ടികളുടെ എണ്ണം നോക്കാതെ പ്രധാനാധ്യാപകനെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കുക. ഉച്ച ഭക്ഷണത്തിന് സമൂഹ അടുക്കള ഉപയോഗിക്കുക. എല്ലാ വിദ്യാലയങ്ങളിലും Drill, Craft Teachers നെ നിയമിക്കുക. എൽ പി യിൽ Office Assistant നെ വയ്ക്കുക. ഗവണ്മെന്റ് ഫണ്ടുകൾ എയിഡഡ് സ്കൂളിനും നൽകുക.
എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഒരു മീനിയൽ സ്റ്റാഫിനെ നിയമിക്കണം.
പ്രധാനാധ്യാപകരേ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കുക ഉച്ചഭക്ഷണത്തിനു സെൻട്രലൈസ്ഡ് സംവിധാനം കൊണ്ട് വരുക എൽപി യിൽ office അസിസ്റ്റന്റ് വക്കുക ഫണ്ടുകൾ എയ്ഡഡ് സ്കൂളിനും നൽകുക
ഉച്ചഭക്ഷണ നടത്തിപ്പിൽ നിന്ന് പ്രധാന അധ്യാപകരെ ഒഴിവാക്കുക
പ്രൈമറി അധ്യാപകരെ ക്ലാസ്സ് ചാർജ് ഇൽ നിന്നും ഒഴിവാക്കുക
ഗവൺമെന്റ്, എയ്ഡഡ് വ്യത്യാസം അധ്യാപക നിയമനത്തിൽ പാടില്ല… (നിലവിൽ മതിയായ എണ്ണം കുട്ടികൾ ഇല്ലങ്കിൽ എയിഡഡിൽ ദിവസ വേതനവും സർക്കാർ സ്കൂളിൽ സ്ഥിരനിയമനവും ആണ്.
എല്ലാവിദ്യാലയങ്ങളിലും Drill, Craft teachers നെ നിയമിക്കണം. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകാൻ നമ്മളേക്കാൾ അവർക്ക് കഴിയും.
അക്കാദമിക മികവാണ് വിദ്യാലയ മികവ്. ഉച്ചഭക്ഷണചുമതല പോലുള്ള ഭാരിച്ച ചുമതലകളിൽ നിന്നും ഒഴിവാക്കിയാൽ തന്നെ പ്രധാനഅദ്ധ്യാപകന് അക്കാദമിക ഇടപെടലുകൾ കൂടുതൽ ശക്തമാക്കാനും സ്കൂൾ പുരോഗതിക്കു വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുവാനു൦ കഴിയും.
എയ്ഡഡ് Lp സ്കൂളിൽ മീനിയൽ സ്റ്റാഫിനെ നിയമിക്കുക
സ്കൂൾ സമയം 9 to 3 pm ആക്കുക
വളരെ അത്യാവശ്യഉള്ള വിവരശേഖരണത്തിനുമാത്രം മുകൾ ത്തട്ടിൽ നിന്നും മറുപടികൾ ആവശ്യപെടുക അദ്ധ്യാപകന്റെയും പ്രധാന അദ്ധ്യാപകരുടെയും പഠനബോധന പ്രവർത്തനങ്ങളുടെ സമയം ഇത്തരത്തിലുള്ള മറുപടികൾ നൽകുന്നതിനായി അപഹരിക്കപ്പെടുന്നുണ്ട്
Govt. LP സ്കൂളിൽ ഉള്ളതുപോലെ Aided LP യിലും office assistant post വേണം
Noon feeding സമൂഹ അടുക്കള യിലൂടെ ആക്കണം
പ്രധാന അധ്യാപകനെ പൂർണ സമയ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കുക
സംസ്ഥാനതൊട്ടാകെ (unaided അടക്കം ) സിലബസ് നടപ്പാക്കുക
ഉച്ചഭക്ഷണ സംവിധാനത്തിന് centralised കിച്ചൻ ഏർപ്പെടുത്തുക
Nmo മാരെ അതിന്റെ മേൽനോട്ടം ഏല്പിക്കുക
പ്രധാന അധ്യാപകനെ പൂർണ സമയം സ്കൂളിൽ ഇരിക്കാൻ അനുവദിക്കുകMLA, എംപി ഫണ്ട് കെട്ടിട നിർമാണത്തിന് aided വിദ്യാലയത്തിനു കൂടി അനുവദിക്കുക
1.പ്രധാനധ്യാപകരെ ക്ലാസ്സ് ചാർജിൽ നിന്നും ഒഴിവാക്കുക.2.ഒരു ഓഫീസ് അസിസ്റ്റന്റിനെ LP സ്കൂളിലും നിയമിക്കുക.
3. എല്ലാ സ്കൂളിലും ഇംഗ്ലീഷ് മീഡിയം അനുവദിക്കുക.
4. Aided L.P. സ്കൂളിൽ മീനിയൽ സ്റ്റാഫിനെ നിയമിക്കുക.
5. L.P സ്കൂളുകളോടനുബന്ധിച്ചു വർഷങ്ങളായി പ്രവർത്തിക്കുന്ന നഴ്സറി സ്കൂളിലെ അധ്യാപകർക്ക് 5000/-രൂപയെങ്കിലും പ്രതിമാസം നൽകുക.
സ്കൂൾ വികസനത്തിനായി ഫണ്ടുകൾ അനുവദിക്കുമ്പോ ൾ aided schools നെ കൂടി പരിഗണിക്കുക
പ്രധാനധ്യാപകർക്ക് ചാർജുള്ള ക്ലാസ്സിലെ കുട്ടികൾക്ക് വലിയ നഷ്ടമാണുണ്ടാവുക.
നിരവധി ചുമതലകളും ഉത്തരവാദിത്തങ്ങളും ഉള്ള അവർക്ക് കൃത്യമായി ക്ലാസ്സുകളിൽ എത്താൻ കഴിയില്ല.
പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ മാത്രമല്ല ജീവനക്കാരും ഉണ്ട് അവരുടേത് അല്ലാത്ത കാരണത്താൽ അവർക്ക് വിദ്യ ഭ്യാ സ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൂടി സ്കൂൾ മാന്വലിൽ കൂട്ടി ചേർക്കണം
എല്ലാ സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം അനുവദിക്കണം. (നിലവിൽ രണ്ടാമത്തെ ഡിവിഷന് കുട്ടികൾ ഉണ്ടെങ്കിൽ ആണ് അനുവാദം ഉള്ളത് , ) …. കുട്ടികളുടെ എണ്ണം കുറവാണ് എന്ന കാരണത്താൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള ഒരു കുട്ടിയുടെ അവകാശം നിഷേധിക്കപ്പെടരുത്..
എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയവും അനുവദിക്കണം. ഏറ്റവും അടുത്ത വിദ്യാലത്തിലെത്തി കുട്ടികൾക്ക് ഇഷ്ടമുള്ള മീഡിയത്തിൽ പഠനം നടത്തുവാനുള്ള സാഹചര്യം ഉണ്ടാക്കണം. (അടുത്ത സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ഇല്ല എന്ന മാത്രം കാരണത്താൽ പല കുട്ടികളും ദൂരെയുള്ള സ്കൂളുകൾ പ്രവേശനത്തിനായി തെരഞ്ഞെടുക്കുന്നു.) ഇത് ഏറ്റവും അടുത്ത വിദ്യാലയത്തിൽ കുട്ടി ആഗ്രഹിക്കുന്ന പഠന സാഹചര്യം ഉണ്ടാവുക എന്ന അവകാശത്തെ നിഷേധിക്കലാണ്…..
1) കിച്ചൻ കം സ്റ്റോർ അലോട്ട്മെന്റ് ഉടനെ അനുവദിക്കുക
2) 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രൂപത്തിൽ കുക്കിനെ നിയമിക്കുക
3) 100 കുട്ടികളിൽ കൂടുതലുള്ള വിദ്യാലയങ്ങളിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചറെ നിയമിക്കുക മറ്റ് സ്കൂളുകളിൽ ക്ലബ് അടിസ്ഥാനത്തിൽ നിയമിക്കുകടി
4) അധ്യാപക നിയമനം അധ്യാപകരുടെ തല്ലാത്ത കുറ്റത്താൽ വൈകിയാൽ നിയമന തീയതി മുതൽ ശമ്പളം ക്യാഷ് ആയി നൽകുക
5) യു പി തലത്തിൽ എയ്ഡഡ് കുട്ടികൾക്ക് യൂണിഫോം ക്യാഷ് ആയോ യൂണിഫോം ആയോ മെയ് മാസത്തിൽ തന്നെ അനുവദിക്കുക
6) മെയിന്റനൻസ് ഗ്രാൻഡ് അനുവദിക്കുക
7) എല്ലാം സ്കൂളുകളിലും ഒരു സ്മാർട്ട് ക്ലാസ് റൂമുകൾ എങ്കിലും അനുവദിക്കുക
8) എല്ലാ അധ്യാപകർക്കും ലാപ്ടോപ്പുകൾ നൽകുക
9) അഞ്ചു കുട്ടികൾക്കെങ്കിലും ഒന്നുവീതം കമ്പ്യൂട്ടറുകൾ നൽകുക
10) പ്രധാന അധ്യാപകരുടെ ക്ലാസ്സ് ചാർജ് ഒഴിവാക്കുകയും ഒരു ക്ലർക്കിനെ നൂറിൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ നിയമിക്കുകയും വേണം.
1.. 100-ൽ താഴെ കുട്ടികളുള്ള സ്കൂളുകൾക്ക് പഞ്ചായത്തടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൺ നടപ്പാക്കുക
2. LP സ്കൂൾ മുതൽ ക്ലാർക്ക് പോസ്റ്റ് ഉണ്ടാക്കുക
3. കല, കായിക, അധ്യാപകരെ എല്ലാ സ്കൂളിലും .നിയമിക്കുക.
4. കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളുകൾക്കും. ആധുനിക സൗകര്യങ്ങൾ നൽക്കുക ( അടച്ചുറപ്പുള്ള കെട്ടിടം , ടൈൽ പാക്കിയ ക്ലാസ് മുറി , സമാർട്ട് റൂം, …….)
5. പ്രൈമറി പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്നും ഒഴിവാക്കുക
സ്കൂളിലെ കുട്ടികളുടെ എണ്ണം നോക്കാതെ പ്രധാനാധ്യാപകരെ ക്ലാസ് ചാർജ്ജിൽനിന്ന് ഒഴിവാക്കുക. എല്ലാ വിദ്യാലയത്തിലും ഇംഗ്ലീഷ് മീഡിയം അനുവദിക്കുക (ഇല്ലെങ്കിൽ ചില വിദ്യാലയങ്ങളിൽ മാത്രം കുട്ടികളുടെ എണ്ണം കൂടാതെ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്ന കുട്ടികളുടെ എണ്ണ കുറയ്ക്കാം. ഉച്ച ഭക്ഷണത്തിന് സമൂഹ അടുക്കള ഉപയോഗിക്കുക
ഉച്ചഭക്ഷണചുമതല പോലുള്ള ഭാരിച്ച ചുമതലകളിൽ നിന്നും ഒഴിവാക്കിയാൽ തന്നെ പ്രധാനഅദ്ധ്യാപകന് അക്കാഡമിക മോണിറ്ററിങ് കൂടുതൽ ശക്തമാക്കാനും സ്കൂൾ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുവാൻ കഴിയും
സ്ക്കൂൾ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കുക.
ഇംഗ്ലീഷ് മീഡിയത്തിൽ Hand book ലഭ്യമാക്കുക.
കല, കായിക, പ്രവർത്തിപരിചയ അദ്ധ്യാപകരെ നിയമിക്കണം.
എയ്ഡഡ്/ ഗവൺമെൻ്റ് വിത്യാസമില്ലാതെ എല്ലാ Primery സ്കൂളിലും ദിവസ വേതന അടിസ്ഥാനത്തിൽ ജൂൺ 1 ന് തന്നെ അധ്യാപകരെ ഉറപ്പു വരുത്തുക:
ഉച്ചക്കഞ്ഞി എല്ലാ ബാധ്യതകളും മറ്റു ഏജസസികളെ ഏൽപിക്കുക
ഈ സമയവും കൂടി പഠന നിലവാരം കൂട്ടുന്ന കാര്യങ്ങൾക്ക് നീക്കിവെയ്ക്കുക
1,പ്രധാന അധ്യാപകരെ ക്ലാസ്സ് ചാർജിൽ നിന്ന് ഒഴിവാക്കുക.
2, സർക്കാർ ഫണ്ട് എയിഡഡ് സ്കൂളിൽ നൽകുക.
3, അപ്പർ പ്രൈമറി സ്കൂളിൽ കൗൺസിലിംഗ് നടത്തുവാൻ ആളെ നിയമിക്കുക.
4, പ്രൈമറി സ്കൂളുകളിൽ കായിക അധ്യാപകരെ നിയമിക്കുക.
എല്ലാ സ്കൂളിലും പ്രൈമറി തലം മുതൽ കായികാദ്ധ്യാപക സേവനം ലഭ്യമാകണം. അത് നിലവിലെ സാഹചര്യത്തിൽ പാർട്ട് ടൈം ആയാലും മതി. കുട്ടികളുടെ എണ്ണം പരിഗണിക്കാതെ പ്രൈമറിHM ന് ക്ലാസ് ചുമത ഒഴിവാക്കി പകരം സംവിധാനം ഒരുക്കണം.
മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത aided lpസ്കൂളുകളിലും സ്ഥിരം നിയമനത്തിൽ അധ്യാപകരെ നിയമിക്കുക
LP,UP സ്കൂളുകളിൽ കായിക അധ്യാപകരെ നിയമിക്കുക
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്ക്കൂളുകളിലെ ദിവസ വേതനക്കാരായ അധ്യാപകരുടെ ശമ്പളം എത്രയും വേഗം ലഭ്യമാക്കുക. തുടർന്ന്Daily wage നിയമനം റദ്ദാക്കി അധ്യാപകരെ സ്ഥിരം നിയമിക്കുക.
അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തി കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് പുതിയ പ്രവർത്തനങ്ങൾ കുത്തി കയറ്റുന്നത് ഒഴിവാക്കണം’ സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള അക്കാദമി കേതര പ്രവർത്തനങ്ങളുടെ കലണ്ടർ ഫിക്സ് ചെയ്യണം പുതുതായി പെട്ടെന്ന് പ്രവർത്തനങ്ങൾ കുത്തി നിറയ്ക്കുന്നത് പ്ലാൻ ചെയ്ത പ്രവർത്തനങ്ങളെ ബാധിക്കുന്നു. വിവിധ ഏജൻസികൾക്ക് ഉൾപ്പെടെ അനുമതി നൽകുമ്പോൾ അത് .അക്കാദമിക വർഷാരംഭത്തിൽ നൽകണം. കലണ്ടറിൽ ഉൾപ്പെടുത്തണം. എങ്കിൽ മാത്രമേ സ്കൂളുകൾക്ക് തനത് പ്രവർത്തനങ്ങൾ കൂടി കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയൂ. അക്കാദമിക പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയം അപഹരിക്കാനും പാടില്ല.
എയ്ഡഡ് UP യിൽ ഉള്ളതുപോലെ Office Assistant Post എയ്ഡഡ് LP ക്കും അനുവദിക്കുക. പ്രീ പ്രൈമറി ഉൾപ്പടെ കൂടുതൽ ക്ലാസുകളും കുട്ടികളും ഉള്ളത് LP യിലാണ്.
കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ ഒരു ക്ലർക്കിനെ നിർബന്ധമായും നിയമിക്കാനുള്ള സംവിധാനം ചെയ്യേണ്ടതാണ്. അപ്പർ പ്രൈമറി സ്കൂളുകളിൽ കൗൺസിലിംഗ് നടത്താനുള്ള സ്റ്റാഫിനെ നിയമിക്കുക. മാനേജ്മെന്റ് തർക്കം നിലനിൽക്കുന്ന വിദ്യാലയങ്ങളിൽ അദ്ധ്യാപകർ അവധിയെടുക്കുന്ന അവസരങ്ങളിൽ പകരം സ്റ്റാഫിനെ നിയമിക്കാനുള്ള കൃത്യമായ നിർദേശങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകേണ്ടതാണ്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുള്ള എല്ലാ വിദ്യാലയങ്ങളിലും സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം എന്നും ലഭ്യമാവണം. (നിലവിൽ തെരെഞ്ഞെടുത്ത വിദ്യാലയങ്ങളിൽ മാത്രം നിരന്തരസേവനം ലഭ്യമാവുന്നു.)