ക്ലാസ് ടീച്ചേഴ്സ്  അറിയുന്നതിന് … ക്ലാസ് ടീച്ചേഴ്സ് മാത്രമാണ് ഉത്തരവാദി ! ജാഗ്രതൈ !!!

May 02, 2022 - By School Pathram Academy

ക്ലാസ് ടീച്ചേഴ്സ്  അറിയുന്നതിന് … ക്ലാസ് ടീച്ചേഴ്സ് മാത്രമാണ് ഉത്തരവാദി !

 

വിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധനയിൽ വ്യാജ വിദ്യാർഥി പ്രവേശനം നടത്തി തസ്തിക സൃഷ്ടിച്ചെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ക്ലാസ് അധ്യാപകനിൽനിന്ന് സർക്കാറിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ Ker ചട്ടം ഭേദഗതി ചെയ്ത്  വിജ്ഞാപനം പുറപ്പെടുവിച്ചു.

സ്കൂൾ രജിസ്റ്ററിലുള്ള ഒരു കുട്ടി തുടർച്ചയായി 15 പ്രവൃത്തി ദിവസം ഹാജരായില്ലെങ്കിൽ ഇക്കാര്യം ക്ലാസ് അധ്യാപകൻ പ്രഥമ അധ്യാപകന് റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥയും Ker ചട്ടങ്ങളിൽ  ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കി.

കുട്ടിയുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമം വരുത്തുകയോ തിരുത്തൽ വരുത്തുകയോ ചെയ്താൽ ക്ലാസ് അധ്യാപകൻ വ്യക്തിപരമായി ഉത്തരവാദിയാകും.

കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അധ്യാപക തസ്തിക സൃഷ്ടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച ചട്ടഭേദഗതി പുറപ്പെടുവിച്ചത്.

അധിക ഡിവിഷൻ/ തസ്തിക ആവശ്യമെങ്കിൽ വിദ്യാഭ്യാസ ഓഫിസർ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തി ഹാജറുള്ളതും ഇല്ലാത്തതുമായ കുട്ടികളുടെ എണ്ണം യു.ഐ.ഡി അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കണം.