‘ക്ലാസ് മികവിലൂടെ വിദ്യാലയ മികവിലേക്ക് ‘ സമഗ്ര ശിക്ഷ കേരള നാലു ദിവസം അധ്യാപക സംഗമം നടത്തും
വിഷയം: സമഗ്ര ശിക്ഷാ കേരളം 2023-24- അധ്യാപക സംഗമം 2023- ഡി.ആർ.ജി, ബി.ആർ.സി തല അധ്യാപകശാക്തീകരണം എൽ.പി, യു.പി, ഹൈസ്കൂൾ തലം- നിർദേശങ്ങൾ സംബന്ധിച്ചു.
2023-24 വർഷത്തെ അവധിക്കാല അധ്യാപക സംഗമത്തിനു മുന്നോടിയാ യുള്ള എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം ആശയ രൂപീകരണം, മൊഡ്യൂൾ നിർമാണം എന്നിവ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വ ത്തിൽ പൂർത്തീകരിച്ചു കഴിഞ്ഞു.
ഇതേ തുടർന്ന് എല്ലാ വിഭാഗങ്ങളിലും വിഷയങ്ങളിലുമുള്ള എസ്.ആർ.ജി പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ് സി.ഇ.ആർ.ടി, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ 26 മുതൽ ആരംഭിച്ച് 30ന് അവസാനിക്കുന്നതാണ്.
എസ്.ആർ.ജി പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് 2023 മെയ് 6 മുതൽ 11 വരെ തീയതികളിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിവിധ ക്ലാസുകളിൽ വിഷയങ്ങളിൽ ഡി.ആർ.ജി പരീശീലനം സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേ ണ്ടതാണ്.
2023 മെയ് 15 മുതൽ 2023 മെയ് 23 വരെയുള്ള തീയതികളിൽ അധ്യാപക സംഗമങ്ങൾ (നാലു ദിവസം) പരമാവധി രണ്ടു സ്പെല്ലുകളിലായി പൂർത്തിയാക്കേണ്ടതാണ്. എൽ.പി, യു.പി, ഹൈസ്കൂൾ ഡി.ആർ.ജി പരിശീലനത്തിന്റേയും ബി.ആർ.സി തല അധ്യാപക സംഗമങ്ങളുടേയും നിർവഹണ ചുമതല സമഗ്ര ശിക്ഷാ കേരളത്തിനായിരിക്കും.
- അവധിക്കാല അധ്യാപക സംഗമത്തിലെ ഊന്നൽ മേഖലകൾ
കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക രണം നടക്കുന്ന സാഹച ര്യത്തിൽ പഠിതാവിനെ കേന്ദ്രീകരിക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ പഠന ബോധന ക്രമം കുട്ടികളുടെ സ്വതന്ത്ര വും സഹവർത്തിതവുമായ അറിവ് നിർമ്മാണത്തിന് സഹായകരമാകുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് പ്രധാന ഊന്നൽ.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കുട്ടികൾ ഓരോ ഘട്ടത്തിലും ആർ ജ്ജിക്കേണ്ട അടിസ്ഥാന ശേഷികൾ ഉറപ്പു വരുത്തുന്നതിന് പ്രാധാന്യം കൊടുക്കുന്നു. ഇതിനായി ക്ലാസ് മികവിലൂടെ വിദ്യാലയ മികവിലേക്ക് എന്ന ആശയത്തിലൂന്നി വിദ്യാലയാ ധിഷ്ഠിത വിലയിരുത്തൽ പരിചയ പ്പെടുത്തുന്നു.
എൽ പി വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ ഭാഷാ പഠനത്തിനും, മൂന്നാം ക്ലാസിൽ ഗണിതത്തിനും, നാലാം ക്ലാസിൽ ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളും ട്രൈ ഔട്ടുകളും അടങ്ങുന്ന മൊഡ്യൂളാണ് ഉൾകൊള്ളി ച്ചിട്ടുള്ളത്.
ക്ലാസും പ്രവർത്തനങ്ങൾക്കുള്ള മെന്ററിംഗ് പോർട്ടലായ സഹിതം പോർട്ടലും സാധ്യതകളും എൽ.പി, യുപി, ഹൈസ്കൂൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ മാനസിക ശാരീരിക സാമൂഹ വൈകാരിക വികാസത്തെ കുറിച്ച് ധാരണയുണ്ടാവുന്നതിനും അവരുടെ സമഗ്രമായ വളർച്ചയിൽ പിന്തുണ നൽകുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിന് കൗമാര വിദ്യഭ്യാസം എന്ന മേഖല ഉൾക്കൊള്ളിച്ചിട്ടുണ്ട്.
• എൽ.പി, യു.പി, ഹൈസ്കൂൾ പരിശീലന മൊഡ്യൂളിൽ കുട്ടികൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങളെ കണ്ടെത്താനും പോക്സോ പോലുള്ള നിയമത്തിന്റെ വിവിധ സാധ്യതകൾ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്ന തിനും പ്രധാന ഊന്നൽ നൽകുന്നു.
ആധുനിക ശാസ്ത്ര സാങ്കേതിക സാധ്യതകളെ (വെർച്ച്വൽ റിയാലിറ്റി, ഓഗ് മെന്റഡ് റിയാലിറ്റി, എ.ഐ തുടങ്ങിയവ) പുതിയ കാലഘട്ടത്തി നനുസരിച്ച് ക്ലാസ് റൂം വിനിമയത്തി നും പഠന പ്രവർത്തനങ്ങളിലും സമന്വയിപ്പിച്ച് കുട്ടികൾക്ക് ആസ്വാദ്യ കരമായ പഠനാനുഭവം നൽകുന്ന തിനുള്ള ധാരണ അധ്യാപകർക്ക് നൽകുന്നു.
വിദ്യാലയ അക്കാദിക മാസ്റ്റർ പ്ലാൻ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിന് അധ്യാപക ശാക്തീകരണം ലക്ഷ്യം വയ്ക്കുന്നു.
ഓരോ കുട്ടിയെയും അക്കാദമികമായി പരിഗണിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാന ത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ അക്കാദമികമായി ഉൾച്ചേർക്കു ന്നതിനുള്ള പ്രവർത്തനങ്ങൾ മൊഡ്യൂ ളിൽ പൂർണദിന പ്രവർത്തനമായി ഉൾപ്പെടുത്തിയിരിക്കുന്നു.
. യു.പി, ഹൈസ്കൂൾ മൊഡ്യൂളിൽ ഓരോ വിഷയത്തിന്റെയും സമീപനവും ധാരണയും ഉറപ്പിക്കുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി യിരിക്കുന്നു.