ക്ലാസ് മുറിയിൽവെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റി

July 25, 2022 - By School Pathram Academy

ക്ലാസ് മുറിയിൽവെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റി. മങ്കര സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം. കാലിൽ പാമ്പ് ചെക്കുട്ടിയെങ്കിലും കുട്ടിയെ കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല.

 

പാലക്കാട്: ക്ലാസ് മുറിയിൽവെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റി. മങ്കര സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം. കാലിൽ പാമ്പ് ചെക്കുട്ടിയെങ്കിലും കുട്ടിയെ കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല.

 

 

ക്ലാസിനുള്ളിൽ കയറിയ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോൾ കാലിൽ ചുറ്റി. കാൽ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളിൽ കയറിയെന്നും വിദ്യാർഥിനി പറഞ്ഞു. ടൈൽ ഇട്ട ക്ലാസ് മുറിയിൽ പാമ്പ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അധ്യാപിക പറഞ്ഞു.

 

തിങ്കളാഴ്ച രാവിലെക്ലാസ് ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. ഈ സമയം അധ്യാപകർ ക്ലാസിൽ എത്തിയിരുന്നില്ല. കുട്ടികൾ ബഹളം വെക്കുകയും അധികൃതർ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

Category: News