ക്ലാസ് സമയം വൈകുന്നേരം വരെ ആക്കും
സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്കൂൾ സമയം നീട്ടാത്തതിനാൽ ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയർന്നിരുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസ്. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും.