‘ക്ലാസ് സമയത്ത് ഒരു വിദ്യാർത്ഥിയെ പോലും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ വിടരുത്‘:
തിരുവനന്തപുരം: ക്ലാസ് സമയത്ത് ഒരു വിദ്യാർത്ഥിയെ പോലും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ വിടരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടു നിർത്താറുണ്ട്. ഇനി മുതൽ സ്‌കൂളുകളിൽ അങ്ങനെ ഒരു പരിപാടിയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.