ക്ലാർക്ക് – ടൈപ്പിസ്റ്റ് ; പിഎസ്‌സി വിജ്ഞാപനം. താത്പര്യമുള്ളവർക്ക് പിഎസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

June 19, 2024 - By School Pathram Academy

കാറ്റഗറി നമ്പർ: 145/2024

 

ക്ലാർക്ക് – ടൈപ്പിസ്റ്റ്

എൻ.സി.സി./സൈനിക ക്ഷേമവകുപ്പ്

ശമ്പളം: 26,500-60,700 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: തിരുവനന്തപുരം-1, കണ്ണൂർ-1,

നിയമനരീതി: നേരിട്ടുള്ള നിയമനം (വിമുക്തഭടന്മാരായ പട്ടിക

ജാതി/പട്ടികവർഗക്കാർക്ക്മാത്രമായുള്ള പ്രത്യേക നിയമനം)

പ്രായപരിധി: 18-50

യോഗ്യതകൾ: 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. 2. മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവർഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം. 3. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.ടി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും.

Category: News