കൺസെഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ നിർദേശം

February 11, 2024 - By School Pathram Academy

‘വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കണം’; ഇടപെടലുമായി ബാലാവകാശ കമ്മിഷൻ

തിരുവനനന്തപുരം: സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കൺസെഷനില്‍ കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ.

നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു.

കൺസെഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നല്‍കി.

വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു

Category: News