കർക്കിടകത്തിൽ മുരിങ്ങയില കഴിയ്ക്കാൻ പാടില്ല
നമുക്ക് ഓർമ്മവച്ച നാളുമുതൽ നാം കേൾക്കുന്ന ഒന്നാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് അല്ലേ? പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇന്നും പാലിച്ചുപോരുന്നുണ്ട്.
കർക്കിടക മാസത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. കാരണം പണ്ടൊക്കെ മുരിങ്ങ നട്ടിരുന്നത് കിണറിൻറെ കരയിലായിരുന്നുവെന്നത്. ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാൻ കഴിവുള്ള ഒരു വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അത് അതിന്റെതന്നെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും.
അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താം കറ്റാര്‍ വാഴ
എന്നാൽ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാൻ അതിന് സാധിക്കാതെ വരികയും അതോടെ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുകയും ചെയ്യും.
അങ്ങിനെ ഇല മുഴുവൻ വിഷമയമായി മാറുന്നെന്നും ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ട് കർക്കിടകത്തിൽ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്നുമാണ് ‘ പൂർവ്വികർ പറയുന്നത്.