കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നു… എന്താണ് അതിന്റെ കാരണം ?

July 17, 2023 - By School Pathram Academy

കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നു… എന്താണ് അതിന്റെ കാരണം ?

കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമാക്കാര്‍ പറയുന്നതിന്റെ കാരണം എന്താണ് ? മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത എന്തു പ്രത്യേകതയാണ് മുരിങ്ങയിലക്ക് മാത്രമായി ഉള്ളത് ? പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ അറിഞ്ഞോളൂ… അതിന് വ്യക്തമായ ഒരു ഉത്തരമുണ്ട്. എന്താണെന്ന് നോക്കാം…

 

പണ്ട് കാലത്ത് കിണറിന്റെ കരയിലായിരുന്നു മുരിങ്ങ നട്ടിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു. നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശമെല്ലാം വലിച്ചെടുക്കാൻ കഴിവുള്ള ഒരു വൃക്ഷമാണ് മുരിങ്ങ എന്നതുതന്നെയാണ് അതിനുള്ള കാരണമെന്നാണ് പൂര്‍വികര്‍ പറയുന്നത്.

 

അത്തരത്തില്‍ വലിച്ചെടുക്കുന്ന വിഷാംശമെല്ലാം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയാണ് മുരിങ്ങ ചെയ്യുന്നത്. എന്നാൽ കടുത്ത മഴയുള്ള സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം മൂലം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരും. 

 

 

അങ്ങനെ വരുമ്പോൾ ആ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാനാണ് മുരിങ്ങ ശ്രമിക്കുക. അപ്പോള്‍ അതിലെ ഇലകള്‍ മുഴുവൻ വിഷമയമായി മാറുകയും ചെയ്യും. ഈ വിഷം ഇലയിൽ നില നില്‍ക്കുന്നതിനാലാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത്.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More