കർഷക ദിനാചരണത്തിൻ്റെ ഭാഗമായി മുതിർന്ന കർഷകനെ ആദരിച്ചു

August 17, 2022 - By School Pathram Academy

മുതിർന്ന കർഷകനെ ആദരിച്ചു

വിരിപ്പാടം: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിൻ്റെ ഭാഗമായി വിരിപ്പാടം വിദ്യാലയത്തിലെ സീഡ് ക്ലബിൻ്റെയും ഹരിതസേനയുടെയും ആഭിമുഖ്യത്തിൽ പ്രദേശത്തെ മുതിർന്ന കർഷകനായ രാമേട്ടനെ സീഡ് പോലീസഗങ്ങളായ ആദിത്യൻ, നവനീത്, ജിയാദ്, അമീൻ തുടങ്ങിയ വിദ്യാർത്ഥികൾ ആദരിക്കുകയും ,വാഴക്കാട് പഞ്ചായത്തിലെ കർഷക അവാർഡ് ജേതാവ് റസീനയുമായി അഭിമുഖം നടത്തുകയും ചെയതു.ചടങ്ങിൽ ഹെഡ്മാസ്റ്റർ വർഗ്ഗീസ് മാഷ് അധ്യക്ഷനും,സീഡ് കോഡിനേറ്റർ പ്രഭാവതി ടീച്ചർ സ്വാഗതവും, അധ്യാപകരായ സമദ് മാസ്റ്റർ, ബഷീർ മാസ്റ്റർ, മുജീബ് മാസ്റ്റർ, റസീൽ മാസ്റ്റർ ‘, പി.ടി എ അംഗം ബഷീർ എന്നിവർ ആശംസയുമറിയിച്ചു.ചടങ്ങിന് സീഡ് റിപ്പോർട്ടർ മുഹമ്മദ് അമീൻ.ആർ സി നന്ദിയും രേഖപ്പെടുത്തി