കൽക്കട്ട യാത്രക്ക് ശേഷം ഒഡീഷയിലേക്ക് ഒരു യാത്ര
കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്ൽ കയറി ന്യൂഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ ഇറങ്ങി, ഉച്ചക്ക് 3 മണിക്കു ഇൻ്റിഗോ ഫ്ലയ്റ്റിൽ കയറി ഒറീസയിലെ ജാർസ്ഗുഡ എയർപോർട്ടിൽ ഇറങ്ങി തീവണ്ടി മാർഗ്ഗം ,ശനിയാഴ്ച രാത്രി ഏകദേശം 9 മണിയോടുകൂടിയാണ് ഒഡീഷയിലെ റൂർക്കേല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നത്.
ഇതിനുമുമ്പും റൂർക്കല വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ ഇറങ്ങുന്നത് .രാത്രി 10 മണിക്ക് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടൽ റൂമെടുത്ത് താമസിച്ചു.
റൂർക്കലയെ കുറിച്ച്
റൂർക്കേല ഇന്ത്യയിലെ ഒഡീഷയിലെ വടക്കൻ ജില്ലയായ സുന്ദർഗഡിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.ഭുവനേശ്വറിനും കട്ടക്കിനും ശേഷം ഒഡീഷയിലെ മൂന്നാമത്തെ വലിയ അർബൻ നഗരമാണിത്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിന്, കൂടാതെ കുന്നുകളാൽ ചുറ്റപ്പെട്ട് കോയൽ, ശംഖ, ബ്രാഹ്മണി നദികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഇസ്പത് നഗർ എന്നും ഒഡീഷയിലെ സ്റ്റീൽ സിറ്റിഎന്നും ഈ നഗരം അറിയപ്പെടുന്നു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ(സെയിൽ)റൂർക്കേല സ്റ്റീൽ പ്ലാൻ്റ്എന്നറിയപ്പെടുന്ന ജർമ്മൻ സഹകരണത്തോടെ സ്ഥാപിച്ച ഏറ്റവും വലിയ സംയോജിത സ്റ്റീൽ പ്ലാൻ്റുകളിൽ ഒന്ന്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ ഐ ടി റൂർക്കേല)എന്നറിയപ്പെടുന്ന ദേശീയ തലത്തിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നും ഇതിലുണ്ട്. എല്ലാ വർഷവും മാർച്ച് 3 റൂർക്കേല ദിനംആഘോഷിക്കുന്നു.
തുടരും