ഗണിതവിജയം ഒരു ഓർമ്മപ്പെടുത്തൽ

September 21, 2022 - By School Pathram Academy
  • ഗണിതവിജയം

ഒന്നിൽ നിന്നും തുടങ്ങാം എന്ന ടിപ്പ് ആക്ടിവിറ്റിയിലൂടെ ആണ് ആദ്യ സെക്ഷനിലേക്ക് പ്രവേശിക്കേണ്ടത്

1,

10,

100,

1000 എന്നീ സംഖ്യകൾ വരുന്ന 3 കാര്യങ്ങൾ എ ഫോർ ഷീറ്റിലേക്ക്  പരിശീലനത്തിൽ പങ്കെടുത്ത എല്ലാവരെയും കൊണ്ട് എഴുതിക്കുകയും, വ്യത്യസ്ത നിറങ്ങൾ കൊടുത്തുകൊണ്ട് സർഗാത്മകമായ രീതിയിൽ ഗണിത പതിപ്പ് തയ്യാറാക്കാം

ടിപ്പ് ആക്ടിവിറ്റിക്ക് ശേഷം ആദ്യത്തേത് അരവിന്ദ ഗുപ്ത സ്ട്രിപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പ്രവർത്തനം

നാല് അംഗങ്ങൾ വരുന്ന 12 ഗ്രൂപ്പുകളാക്കി തിരിച്ചു കൊണ്ടുള്ള രസകരമായിട്ടുള്ള ഒരു പ്രവർത്തനമായിരുന്നു. സ്ഥാന വില,ആരോഹണ ക്രമം,അവരോഹണ ക്രമം,നാലക്ക സംഖ്യ പഠനം,സംഖ്യയെ അക്ഷരത്തിനും അക്കത്തിലും എഴുതൽ, സംഖ്യയുടെ വികസിത രൂപത്തിലുള്ള എഴുതൽ, സംഖ്യയുടെ പിരിച്ചെഴുത്ത്, ഇവ കുട്ടികൾ ഈ കളിയിലൂടെ ആർജിക്കുന്ന കഴിവുകളാണ് അധ്യാപകർക്ക് കളിയിലൂടെ പരിചയപെടുത്താം.

നിത്യ ജീവിതത്തിലെ ഗണിത പ്രശ്നങ്ങൾ,പരീക്ഷകളിലെ പദസൂര്യൻ, എന്നിവ എളുപ്പത്തിൽ മനസ്സിലാക്കുവാനും ചെയ്യുവാനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് സഹായകരമാണ്.

ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ആയിരിക്കണം ഓരോ ക്ലാസുകളും പ്രവർത്തനങ്ങളും സജ്ജമാക്കേണ്ടതെന്ന ധാരണയോടെ വേണം എല്ലാ ഗ്രൂപ്പുകാരും പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ .

ഓരോ ഗ്രൂപ്പ് പ്രവർത്തനത്തിന് ശേഷം മറ്റു ഗ്രൂപ്പുകാർ വിലയിരുത്തൽ നടത്തുകയും ആശയങ്ങൾ ക്രോഡീകരിക്കുകയും വേണം.

സമചതുര,ത്രികോണ നിർമിതി*വിവിധ നിറങ്ങളുള്ള ഷെയ്പ്പുകൾ നൽകി ഏഴു പേരടങ്ങുന്ന 8 ഗ്രൂപ്പുകൾ ആക്കി കൊണ്ടായിരിക്കണം രണ്ടാമത്തെ പ്രവർത്തനം.ഒന്നാം ക്ലാസ് മുതൽ കുട്ടികൾ ജ്യാമിതീയ രൂപങ്ങൾ പഠിച്ചു വരുന്നുണ്ട്. മൂന്നാം ക്ലാസിലാണ് കൂടുതൽ വിശദമായി ജ്യാമിതീയ രൂപങ്ങൾപഠിച്ചു തുടങ്ങുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ ആദ്യം സമചതുരവും ത്രികോണവും നിർമ്മിക്കുന്നവരെ കണ്ടെത്തുകയും അതിനുശേഷം ജാമിതീയ രൂപങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു പ്രവർത്തനമായിരുന്നു നടക്കേണ്ടത്.

 

🛑മൂന്നാമത്തെ പ്രവർത്തനം ഗണിത വിജയം എന്ന പുസ്തകത്തെ ആസ്പദമാക്കിയിട്ടുള്ള താഴെ പറയുന്ന 12 കളികൾ ആയിരുന്നു.

1. പിരിക്കാം കൂട്ടാം

2.ATM

3. ചെക്ക് മാറുക

4. നമ്പർ ട്രാക്ക്

5.ഗുണിച്ചു മുന്നേറാം

6. കുറയ്ക്കാം മറക്കാം

7. കളം നിറയ്ക്കാം

8. ആരാണാദ്യം

9. നിധിവേട്ട

10. ഡോമിനോ

11. ഗോലി ഉരുട്ടാം

12. തവളച്ചാട്ടം

 

മൂന്ന്,നാല് ക്ലാസുകളിലെ ഗണിത പാഠപുസ്തകത്തോടൊപ്പം തന്നെ ഗണിത വിജയം കൈപുസ്തകത്തിലെ കളികൾ ക്ലാസ് റൂം അന്തരീക്ഷത്തിൽ സുഗമമായി നടത്താവുന്നതാണ് എന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് എല്ലാം.

എല്ലാ കളികളിലും ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു നടത്തേണ്ടത്.

അവസാന പ്രവർത്തനം ക്ലാസ് പിടിഎ, എസ് ആർ ജി, എന്നിടങ്ങളിൽ ഗണിത വിജയത്തെ എപ്രകാരം മനസ്സിലാക്കി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിയും എന്നതിന്റെ ചർച്ചയും ക്രോഡീകരണവും ആയിരിക്കണം.

 

പരിശീലനം അങ്ങേയറ്റം ഗണിതം മധുരമാക്കുവാനും ഗണിതം വിജയം കളികൾ കുട്ടികളിലേക്ക് എത്തിക്കേണ്ടതിന്റെ ലക്ഷ്യത്തെക്കുറിച്ചും എല്ലാവർക്കും ധാരണ ഉണ്ടാക്കണം.

Category: News