ഗവ എൽ പി സ്കൂൾ ഇടവെട്ടി പഠനോത്സവം FIESTA 2K23
ഗവഎൽപിസ്കൂൾ ഇടവെട്ടി ( ശാസ്താംപാറ ) പഠനോത്സവം_FIESTA_2K23_
ഇടവെട്ടി :- ഗവ: എൽ പി സ്കൂൾ ഇടവെട്ടി (ശാസ്താംപാറ ) പഠനോത്സവം രാവിലെ 10 മണിക്ക് ശാരദക്കവലയിൽ ബഹു ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു.
പി.റ്റി .എ പ്രസിഡന്റ് ഇ.കെ അജിനാസ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയും, സ്കൂളിന്റെ മികവ് പ്രതിഫലിപ്പിക്കുന്ന കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഹെഡ്മിസ്ട്രസ് ഗീതമ്മ , ടീച്ചർമാരായ ഷർമിമോൾ, നസീറ, റിയ, ജാൻസി , അനു, പിറ്റിഎ വൈസ് പ്രസിഡന്റ് മോഹനൻ , എക്സിക്യൂട്ടീവംഗം പ്രകാശ് തങ്കപ്പൻ , അൻഷാദ് വി ഇ തുടങ്ങിയ രക്ഷിതാ ക്കളും പങ്കെടുത്തു.