ഗവൺമെന്റ് സ്കൂളിന്റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറ മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇയാൾ രാത്രി സമയങ്ങളിൽ സ്കൂളിന്റെ ഭാഗത്ത് ഇരിക്കുക പതിവായിരുന്നു

August 20, 2022 - By School Pathram Academy

കോട്ടയം: സി.സി.ടി.വി. ക്യാമറാ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പായിപ്പാട് തൈയാട്ടുകോളനിയിൽ തൈയാട്ട് പാടിഞ്ഞാറേതിൽ വീട്ടിൽ ശരത് ചന്ദ്ര(19) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാൾ കഴിഞ്ഞ ദിവസം പായിപ്പാട് നാലുകോടിയിലുള്ള ഗവൺമെന്റ് സ്കൂളിന്റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറ മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇയാൾ രാത്രി സമയങ്ങളിൽ സ്കൂളിന്റെ ഭാഗത്ത് ഇരിക്കുക പതിവായിരുന്നു.

മോഷണം നടത്തുന്നതിന്റെ മുൻപുള്ള ദിവസങ്ങളിൽ സ്കൂളും പരിസരവും നിരീക്ഷിച്ചതിനുശേഷമാണ് ഇയാൾ കഞ്ഞിപ്പുരയിൽ ഇരുന്ന ക്യാമറ മോഷ്ടിച്ചത്.

സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ. ഇ.അജീബ്, എസ്.ഐ. ബോബി വർഗീസ്, എ.എസ്.ഐ. മാരായ സാൻജോ, ബിജുമോൻ, സി.പി.ഒ. ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Category: News