ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 5, 11 ക്ലാസുകളിലെ പ്രവേശനത്തിന്

February 18, 2022 - By School Pathram Academy

സെലക്ഷൻ ട്രയൽസ് 24 മുതൽ

പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 5, 11 ക്ലാസുകളിലെ പ്രവേശനത്തിന് (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സെലക്ഷൻ ട്രയൽസ് നടത്തും. നിലവിൽ 4, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ, സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 11 ലെ പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. എല്ലാ ദിവസവും രാവിലെ 9.30നാണ് ട്രയൽസ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ സ്‌കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0471 2381601, 7012831236. സെലക്ഷൻ ട്രയൽസ് നടത്തുന്നതിന്റെ വിശദാംശം (ജില്ല, തീയതി, സ്ഥലം എന്ന ക്രമത്തിൽ).

കാസർഗോഡ്, 24.02.2022, ഗവ:ഹയർസെക്കൻഡറി സ്‌കൂൾ, ബന്തെടുക്ക, കാസർഗോഡ്.

കണ്ണൂർ, 25.02.2022, മുൻസിപ്പൽ സ്റ്റേഡിയം, കണ്ണൂർ.

വയനാട്, 28.02.2022, സെന്റ് മേരീസ് കോളേജ്, സുൽത്താൻബത്തേരി.

കോഴിക്കോട്, 02.03.2022, ഗവ:ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, ഈസ്റ്റ്ഹിൽ.

മലപ്പുറം, 03.03.2022, വി.എം.സി.എച്ച്എസ്എസ് വണ്ടൂർ.

പാലക്കാട്, 04.03.2022, വിക്‌ടോറിയ കോളേജ്, പാലക്കാട്.

തിരുവനന്തപുരം, 05.03.2022, സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം.

തൃശ്ശൂർ, 07.03.2022, സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, തൃശ്ശൂർ.

എറണാകുളം, 08.03.2022, കൊച്ചിൻ യൂണിവേഴ്‌സിറ്റി സ്റ്റേഡിയം (കുസാറ്റ്) എറണാകുളം.

ആലപ്പുഴ, 09.03.2022, എസ്.ഡി.വി. എച്ച്എസ്എസ്, ആലപ്പുഴ.

കോട്ടയം, 10.03.2022, മുൻസിപ്പൽ സ്റ്റേഡിയം, പാല, കോട്ടയം.

ഇടുക്കി, 11.03.2022, ഗവ:വി.എച്ച്എസ്എസ്, വാഴത്തോപ്പ്, ഇടുക്കി.

പത്തനംതിട്ട, 14.03.2022, മുൻസിപ്പൽ സ്റ്റേഡിയം, പത്തനംതിട്ട.

കൊല്ലം, 15.03.2022, ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം.

Category: News