ഗുരുതരമായ അച്ചടക്ക ലംഘനം : വകുപ്പുതല അച്ചടക്ക നടപടിയിലേക്ക് …

April 29, 2023 - By School Pathram Academy

ഉത്തരവ്

 

2023 മാർച്ചിൽ നടത്തിയ എസ്.എസ്. എൽ.സി പരീക്ഷയുടെ ഉത്തരക്കടലാ സുകൾ മൂല്യ നിർണ്ണയം നടത്തുന്നതി നായി താങ്കൾക്ക് സൂചന പ്രകാരം നിയമന ഉത്തരവ് നൽകിയിന്നു. എന്നാൽ നിയമന ഉത്തരവ് കൈപ്പറ്റി യിട്ടും താങ്കൾ ബന്ധപ്പെട്ട മൂല്യനിർ ണ്ണയ ക്യാമ്പിൽ ജോലിക്ക് ഹാജരാകാതെ വിട്ടുനിൽക്കുന്ന തായും, ഇത് ക്യാമ്പുകളുടെ സുഗമ മായ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ക്യാമ്പ് ഓഫീസർ റിപ്പോർട്ട് ചെയ്യുകയണ്ടായി. നിയമന ഉത്തരവ് കൈപ്പറ്റിയിട്ടും മൂല്യനിർ ണ്ണയ ക്യാമ്പിൽ ഹാജരാത്തത് താങ്കളുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അച്ചടക്ക ലംഘനമായി കാണുന്നു.

 

ഈ സാഹചര്യത്തിൽ ഇതു സംബന്ധി ച്ച് താങ്കൾക്കെതിരെ വകുപ്പുതല അച്ചടക്ക പടിക്ക് ശുപാർശ ചെയ്യാ തിരിക്കുന്നതിന് തക്കതായ കാരണ മുണ്ടെങ്കിൽ, ആയത് ഈ  നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുൻപാകെ നേരിട്ട് ഹാജരായി വിവരം ബോധി പ്പിച്ച് വിശദീകരണം നൽകേണ്ടതാണ്. അല്ലാത്ത പക്ഷം ഇനി ഒരു അറിയിപ്പ് ഇല്ലാതെ തന്നെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതാണ്.