ഗൂഗിളിന് പിന്നലെ കോൾ റെക്കോർഡിംഗ് നീക്കം ചെയ്യുവാനൊരുങ്ങി ട്രൂകോളറും ..!
ഗൂഗിളിന് പിന്നലെ കോൾ റെക്കോർഡിംഗ് നീക്കം ചെയ്യുവാനൊരുങ്ങി ട്രൂകോളറും..!
കഴിഞ്ഞ ദിവസമാണ് കോൾ റെക്കോർഡിംഗ് നീക്കം ചെയ്യുവാനൊരുങ്ങുകയാണെന്ന വിവരം ഗൂഗിൾ അറിയിച്ചത്. ഇപ്പോഴിതാ അതേ പാത പിന്തുടരുകയാണ് ട്രൂകോളറും.
ഇനി മുതൽ കോൾ റെക്കോർഡിംഗുകൾ നൽകുവാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ട്രൂകോളർ വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും ട്രൂകോളർ കോൾ റെക്കോർഡിംഗ് അവതരിപ്പിച്ചിരുന്നു. ഇത് സൗജന്യവുമായിരുന്നുഎന്നാൽ ഇനി മുതൽ ഈ സംവിധാനം ലഭിക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മെയ് 11 മുതൽ കോൾ റെക്കോർഡിംഗ് സവിശേഷതയുള്ള എല്ലാ ആപ്പുകളും നീക്കം ചെയ്യുന്നതായാണ് ഗൂഗിൾ അറിയിച്ചിരുന്നത്.ഉപഭോക്താവിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് തീരുമാനം. എന്നാൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പുകൾ മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ എന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.