ഗ്രാമീണ ഗ്രന്ഥശാല നേർകാഴ്ച്ചയിൽ അറിവിൻ നിധിയുടെ പ ആദരവ് ഒരുക്കി സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് തുമ്പോട്,മടവൂർ

June 29, 2022 - By School Pathram Academy

ഗ്രാമീണ ഗ്രന്ഥശാല നേർകാഴ്ച്ചയിൽ അറിവിൻ നിധിയുടെ പ ആദരവ് ഒരുക്കി സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് തുമ്പോട്,മടവൂർ

തുമ്പോട്: പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ മാസാചരണ പ്രവർത്തനത്തിന്റെ ഭാഗമായി ആനകുന്നം കലാ പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന പുസ്തക പ്രദർശനത്തിൽ 35 വർഷത്തിലേറെയായി അറിവിന്റെ നിധിയുടെ കാവലാളായ ലൈബ്രേറിയൻ ശ്രീ ദേവരാജൻ അവർകൾക്ക് ആദരവ് നൽകി, അനുഭവങ്ങൾ പങ്കുവെച്ച് കുരുന്ന് ഹൃദയത്തിൽ പുസ്തകത്തിന്റെ പുറംചട്ടയിലൂടെ കഥകൾ പങ്കുവെച്ച് പുസ്തകലോകത്തെ നേർകാഴ്ച അനുഭവം ഒരുക്കി സി എൻ പി എസ്‌ ഗവൺമെന്റ് എൽ പി എസ് തുമ്പോട്,മടവൂർ. ചലച്ചിത്ര വിസ്മയമായ മൈഡിയർ കുട്ടിച്ചാത്തനും,ഡ്രാക്കുളയും ബാലസാഹിത്യകൃതികളും സഞ്ചാര സാഹിത്യങ്ങളും കുട്ടിക്കവിതകളും, കുഞ്ഞുണ്ണിമാഷും,വള്ളത്തോളും, ബഷീറും, എം ടി യും തുടങ്ങി മഹാരഥന്മാരുടെ സാഹിത്യസൃഷ്ടികൾ. കൗതുകം ഊറുന്ന പുറംചട്ടയുടെ സൗന്ദര്യം ഒരു പേജ് എങ്കിലും മറിച്ചു നോക്കാതെ അടുത്ത പുസ്തകത്തിലേക്ക് പോകുവാൻ കുട്ടികൾക് കഴിഞ്ഞില്ല.
സ്കൂൾ എച്ച് എം ശ്രീമതി സീന ബി എസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കലാപോഷിണി ഗ്രന്ഥശാല അംഗം ശ്രീജിത്ത് സ്വാഗതമാശംസിച്ചു വാർഡ് മെമ്പർ ശ്രീ എം എസ് റാഫി ഉദ്ഘാടനം നിർവഹിച്ചു. വായനശാലയുടെ മുൻനിര പ്രവർത്തകനും വാർഡ് മെമ്പറുമായ
ശ്രീ മോഹൻ ദാസ് ആശംസകളർപ്പിച്ചു. വായനാശാല ഭാരവാഹികളായ റിജു, ലൈബ്രേറിയൻ ദേവരാജൻ, ഉണ്ണി ആർ കൃഷ്ണൻ,ശ്രീജിത്ത് ഉണ്ണികൃഷ്ണൻ,അഖിൽ എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ എം എസ് റാഫി സ്കൂൾ എച്ച് എം സീന ബി എസ് എന്നിവർ ചേർന്ന് ലൈബ്രേറിയൻ ദേവരാജൻ അവറുകളെ പൊന്നാടഅണിയിച്ച് ആദരിച്ചു. എസ് ആർ ജി കൺവീനർ ലസിത ടി നന്ദി പ്രകാശനം ചെയ്തു. മറ്റ് അധ്യാപകരായ അരുൺ എസ്, വിദ്യ എസ്‌ നായർ മായാ ടി എസ്, അരുൺ ദാസ്, ദീപ്തി, ശർമിത ചന്ദ്രൻ, ശുഭ, രാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Category: IAS

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More