ഗ്രൂപ്പ് അഡ്മിന് തന്റെ ഗ്രൂപ്പിലെ മറ്റു പോസ്റ്റുകളും ഇനി Delete ചെയ്യാം..

August 27, 2022 - By School Pathram Academy

ഗ്രൂപ്പ് അഡ്മിന് തന്റെ ഗ്രൂപ്പിലെ മറ്റു പോസ്റ്റുകളും ഇനി Delete ചെയ്യാം..
വാട്ട്സ്ആപ്പിലെ ഗ്രൂപ്പുകളിൽ മറ്റു അംഗങ്ങള്‍ അയക്കുന്ന പോസ്റ്റുകളും ഇനി ഗ്രൂപ്പ് അഡ്മിന്മാർക്ക് DELETE FOR EVERYONE എന്ന ഓപ്‌ഷനിൽ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാം. അങ്ങനെ അഡ്മിന്‍ ഡിലീറ്റ് ചെയ്യുന്നതോടെ ആ പോസ്റ്റ് പ്രസ്തുത ഗ്രുപ്പിലെ മറ്റു അംഗങ്ങള്‍ക്കും ഇനി കാണാനാകില്ല. അതനുസരിച്ച് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളെ ഗ്രൂപ്പ് അഡ്മിന് നിയന്ത്രിക്കാനാകും. ഗ്രൂപ്പിന്റെ പേരിനോട്/ലക്ഷ്യത്തോട് യോജിക്കാത്ത എല്ലാ പോസ്റ്റുകളും ഗ്രൂപ്പ് Admin ന് ഇങ്ങനെ ഡിലീറ്റ് ചെയ്തു ഒഴിവാക്കാം. ഈ സൗകര്യം ഇപ്പോൾ വാട്ട്‌സ്‌ആപ്പിൽ ലഭ്യമാണ്. താങ്കൾക്ക് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നില്ല എങ്കിൽ WhatsApp ആപ്പ് Update ചെയ്തത്തിന് ശേഷം ശ്രമിക്കുക

Category: News