ചന്ദ്രനിറങ്ങിയ അത്ഭുത കാഴ്ച കാണാൻ കനകക്കുന്ന് വളപ്പിൽ തടിച്ച് കൂടിയത് വൻ ജനാവലി

December 07, 2023 - By School Pathram Academy

തലസ്ഥാനത്ത് മൂന്നുനില കെട്ടിടത്തിൻ്റെ ഉയരത്തിൽ ചന്ദ്രൻ; അത്ഭുതക്കാഴ്ച കാണാനെത്തിയത് വൻ ജനാവലി

ചന്ദ്രനിറങ്ങിയ അത്ഭുത കാഴ്ച കാണാൻ കനകക്കുന്ന് വളപ്പിൽ തടിച്ച് കൂടിയത് വൻ ജനാവലി.

ലോകപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തിയത്. ആർട്ടിസ്റ്റ് ലൂക് ജെറമില് പൂർണമായ മേൽനോട്ടത്തിലായിരുന്നു ജനത്തെ അമ്പരിപ്പിച്ച് കൊണ്ട് ചന്ദ്രനിറങ്ങിയത്

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ഏകദേശം മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലും 23 അടി വ്യാസവുള്ളമുള്ള ചന്ദ്രഗോളമാണ് കനക്കുന്നിൽ ഉദിച്ചുയർന്നത്. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിച്ചത്. പ്രദർശനം പൂർണമായും സൗജന്യമായിരുന്നു. യുഎസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു.

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയത്. അവചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററിലായിരുന്നു. ഇരുപതുവർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇതിനകം പ്രദർശിപ്പിച്ചുകഴിഞ്ഞു.

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരുന്നു. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കാറില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂണിൽ ആർട്ടിസ്റ്റ് ലൂക് ജെറമിൽ കനകക്കുന്നിൽ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴുമീറ്റർ വ്യാസമുള്ള ഈ ചാന്ദ്രഗോളം ഉയർന്നത്. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് കാണികൾക്ക് ലഭിച്ചത്. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദർശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുയർന്നതോടെ കാണികളെ വേറിട്ട തലങ്ങളിലെത്തിച്ചു.

ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ലൂക് ജെറമിന്റെ പ്രഭാഷണത്തിന് അവസരം ചോദിച്ച് എത്തിയിട്ടുണ്ട്. തിരുവനന്തപുരം സിഇടി, ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ലൂക് ജെറം സംസാരിക്കുന്നുണ്ട്.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More