ചരിത്രം കുറിച്ച് ശ്രീകൃഷ്ണ വിലാസം യൂ.പി.സ്കൂൾ ചട്ട്യോൾ, പ്രീ പ്രൈമറി വിഭാഗം…
പ്രീ പ്രൈമറി വിഭാഗത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചതിനുള്ള സ്കൂൾ പത്രം അക്കാദമിയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മൂന്നാമത്തെ വിദ്യാലയമാണ് ചട്ട്യോൾ ശ്രീ കൃഷ്ണ വിലാസം യു പി സ്കൂൾ .
കഴിഞ്ഞ അധ്യയന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക അക്കാദമികേതര പ്രവർത്തങ്ങൾ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
സ്കൂൾ പ്രധാനധ്യാപകൻ ശ്രീ. പി. വി. ഗോവിന്ദൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ ശ്രീ. സി. പി. രാജീവൻ വിതരണോദ്ഘടാനം നിർവഹിച്ചു.
മുൻ പ്രധാനധ്യാപിക ശ്രീമതി എ. കനകാംബിക ടീച്ചർ മുഖ്യാതിഥി ആയിരുന്നു. രക്ഷിതാക്കളും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അടങ്ങിയ സദസ്സിന് മുന്നിൽ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അധ്യാപകർ നിർവഹിച്ചു.
ശ്രീമതി. കെ. പി. റംലാബി ടീച്ചർ പ്രീ പ്രൈമറി വിഭാഗം അധ്യാപകരായ ശ്രീമതി ശ്രുതി ടീച്ചർ, ശ്രീമതി അമൃത ടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും സ്കൂൾ പത്രത്തിനുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.