ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53 A II (c), 53 (c)
ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും 👇👇
ഒരു തസ്തികയിൽ ഉള്ള ആൾ തന്റെ തസ്തികയ്ക്ക് പുറമെ മറ്റൊരു തസ്തികയുടെയോ / ഒന്നിൽ കൂടുതൽ തസ്തികയുടെയോ ചുമതല നോക്കുമ്പോൾ ലഭിക്കുന്നതാണ് ചാർജ് അലവൻസ്.
താഴ്ന്ന തസ്തികയിൽ ഉള്ള ആൾ ഉയർന്ന തസ്തികയുടെ ചുമതലകൾ നോക്കിയാലോ, ഒരേ തസ്തികയിൽ ഉള്ളതാണേലും ഡ്യൂട്ടി സ്വാഭാവം വ്യത്യസ്തമായാൽ ചാർജ് അലവൻസ് ലഭിക്കും.
ഉയർന്ന തസ്തികയിൽ ഉള്ള ആൾ താഴ്ന്ന തസ്തികയുടെ ചുമതല നോക്കിയാൽ ലഭിക്കില്ല.
ചാർജ് അലവൻസ് രണ്ടു തരമുണ്ട്.
1. Full അഡിഷണൽ ചാർജിന് ഉള്ള അലവൻസ്.
2. കറന്റ് ഡ്യൂട്ടി ചാർജ് അലവൻസ്.
ഫുൾ അഡിഷണൽ ചാർജിന് ഫുൾ അഡിഷണൽ ചാർജ നോക്കുന്ന തസ്തികയുടെ scale- ന്റെ മിനിമത്തിന്റെ 4% കിട്ടും.
ഫുൾ അഡിഷണൽ ചാർജ് ആണേൽ ചാർജ് അലവൻസ് കിട്ടണമെങ്കിൽ *14 പ്രവർത്തി ദിവസത്തിൽ കൂടുതൽ ദിവസം (അവധി ദിവസം ഉൾപ്പെടാതെ ) ചാർജ് ഉള്ള പോസ്റ്റിന്റെ ഡ്യൂട്ടി നോക്കിയിരിക്കണം.
കറന്റ് ഡ്യൂട്ടി ആണ് നോക്കുന്നത് എങ്കിൽ 2% ചാർജ് അലവൻസ് കിട്ടും.
ഈ കേസിൽ ഒരു മാസത്തിൽ കൂടുതൽ ദിവസo (ഹോളിഡേ ഉൾപ്പെടെ ) ജോലി നോക്കിയിരിക്കണം.
ഗസറ്റഡ് ജീവനക്കാർ ആണേൽ ചാർജ് അലവൻസ് അനുവദിച്ചു AG payslip ലഭിക്കണം.
ചാർജ് അലവൻസ് അനുവദിക്കാൻ ഉള്ള അധികാരം നിയമന അധികരിക്കാണ്/ competent .
Non ഗസറ്റഡ് ജീവനക്കാർ ഗസറ്റഡ് ജീവനക്കാരുടെ ചാർജ് നോക്കിയാൽ ചാർജ് അലവൻസ് അനുവദിക്കുന്നതിന് payslip ആവിശ്യമില്ല.
ചാർജ് അലവൻസ് ഒരുതവണ മാക്സിമം 3 മാസമേ ലഭിക്കുകയുള്ളു.
3 മാസത്തിൽ കൂടുതൽ ചാർജ് നോക്കിയാൽ 3 മാസമായി ലിമിറ്റ് ചെയ്യും.
ഒന്നിൽ കൂടുതൽ തസ്തികയുടെ ചാർജ് നോക്കിയാൽ രണ്ടു തസ്തിക്കക്കും കൂടി ലഭിക്കുന്ന ചാർജ് അലവൻസ് ഉയർന്ന തസ്തികയുടെ ചാർജ് അലവൻസിൽ കൂടാൻ പാടില്ല.
KSR part 1 Rule 53(b)(2),
53 A II (c), 53 (c)