ചിക്കൻ പോക്സിന് വീണ്ടും Special Casual Leave അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

February 16, 2024 - By School Pathram Academy

ഉത്തരവ്

 

കെ.എസ്.ആർ., ഭാഗം 1, അനുബന്ധം-VII, സെക്ഷൻ II, ചട്ടം 1 (i) ന് ചുവടെയുള്ള കുറിപ്പ് 2 പ്രകാരം പ്രത്യേക ആകസ്മിക അവധി അനുവദനീയമായ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ നിന്നും പരാമർശത്തിലെ ഉത്തരവ് പ്രകാരം ‘ ചിക്കൻപോക്സ് നീക്കം ചെയ്തിരുന്നു.

 

2. സർക്കാർ ഇക്കാര്യം പുനഃപരിശോധിച്ച്, 01.02.2024 മുതൽ പ്രാബല്യത്തിൽ കെ.എസ്.ആർ., ഭാഗം 1 അനുബന്ധം – VII, സെക്ഷൻ 11, ചട്ടം 1 (i) ന് ചുവടെയുള്ള കുറിപ്പ് 2 ലെ സാംക്രമിക രോഗങ്ങളുടെ പട്ടികയിലെ ക്രമനമ്പർ 2 ആയി ‘ചിക്കൻപോക്സ്’ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 

3 കേരള സർവ്വീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.

 

(ഗവർണറുടെ ഉത്തരവിൻ പ്രകാരം) ഷൈജാറാണി.പി.പി ജോയിന്റ് സെക്രട്ടറി