ചുമ വിട്ടുമാറുന്നില്ലേ..? ആയുർവേദത്തിൽ പരിഹാരമുണ്ടല്ലോ..

May 14, 2022 - By School Pathram Academy

ചുമ വിട്ടുമാറുന്നില്ലേ..? ആയുർവേദത്തിൽ പരിഹാരമുണ്ടല്ലോ..

ആരോഗ്യകരമായ ശ്വസനവ്യവസ്ഥയാണ് എപ്പോഴും നല്ല ആരോഗ്യത്തിന്റെ ലക്ഷണം. കാലാവസ്ഥയാണ് മിക്കപ്പോഴും തൊണ്ട സംബന്ധമായ പ്രശ്നങ്ങൾക്ക് കരണമാകുക.

കാലാവസ്ഥ മാറുമ്പോൾ ഉണ്ടാകുന്ന ചുമ പോലുള്ള പ്രശ്നങ്ങൾ കാണിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷി വേണ്ടത്ര ശക്തമല്ലെന്ന സൂചനകൂടിയാണ് ഇത് നൽകുന്നത്. തൊണ്ട, മൂക്ക് എന്നിവയ്‌ക്കെല്ലാം ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിലെ വൈദ്യം തന്നെയാണ് ഏറെ ഉത്തമം.

മലിനീകരണം, പൊടി, അലർജി എന്നിങ്ങനെ വിവിധ കാരണങ്ങൾക്കൊണ്ട് ചുമയുണ്ടാകുവാൻ സാധ്യതയുണ്ട്. ചുമ കൂടിയാൽ അത് ചിലർക്ക് തലവേദന ഉണ്ടാകുവാനും കാരണമാകാറുണ്ട്. കഫത്തോട് കൂടിയ ചുമ മിക്കപ്പോഴും ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുക. പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ഇതിനായുള്ള പ്രധാന പരിഹാര മാർഗം. അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നല്ലേ..വരണ്ട ചുമയിൽ നിന്ന് ആശ്വാസം നൽകുന്ന പ്രധാന ഔഷധങ്ങളിൽ ഒന്നാണ് നമ്മുടെ തുളസി. ഇമ്മ്യൂണോമോഡുലേറ്ററി, വേദനസംഹാരി എന്നിവയുടെ ഗുണങ്ങൾ ധാരാളം ഉള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇതുപയോഗിക്കുന്നു.

തുളസിയെ പോലെ തന്നെ മറ്റൊരു പരിഹാര മാർഗമാണ് തേൻ. തേനിൽ ധാരാളം ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ തൊണ്ടയിലെ അസ്വസ്ഥതകൾ ഇതില്ലാതാക്കാൻ സഹായിക്കുന്നു.എല്ലാത്തരം ചുമയെയും പാടെ അകറ്റുവാൻ സഹായിക്കുന്ന പ്രധാന ഔഷധമാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടും മൂക്കടപ്പും അകറ്റാൻ ഇത് സഹായിക്കുന്നുണ്ട്.

ചുമക്കും തൊണ്ടവേദനയ്ക്കുമെല്ലാം പ്രയോഗിക്കുന്ന വളരെ പഴക്കം ചെന്ന ഒരു പ്രതിവിധിയാണ് ഇരട്ടിമധുരം. ശ്വസന പ്രശ്നങ്ങൾ, ചർമ്മ അണുബാധകൾ, കരൾ സംബന്ധമായ തകരാറുകൾ എന്നിവ ചികിത്സിക്കാൻ ഇതുപയോഗിക്കാം.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More