ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

April 11, 2022 - By School Pathram Academy

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ അതിവേഗ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വേണ്ടി നിയമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തിയ എഴുത്ത് പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ചുരുക്കപ്പടികയില്‍ 476 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 13,16,18 തീയതികളിലായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ചുരുക്കപ്പട്ടിക ernakulam.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലിസ്റ്റിനെ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഏപ്രിൽ 18 ന് മുമ്പ് ജില്ലാ കളക്ടറെ രേഖാമൂലം അറിയിക്കേണ്ടതാണ്. അതിന് ശേഷമുള്ള അപേക്ഷകള്‍ നിരസിക്കും.

 

ഭൂമി തരംമാറ്റല്‍ അപേക്ഷകളിലെ നടപടി അതിവേഗത്തിലാക്കുന്നതിന്

ഏപ്രിൽ 9 നാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്ന് കിട്ടിയ ലിസ്റ്റ്പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷ നടത്തിയത്. ആക

2622 ഉദ്യോഗാര്‍ത്ഥികളുണ്ടായിരുന്നതില്‍ 1794 പേര്‍ പരീക്ഷ എഴുതി. എട്ട് സെന്ററുകളിലായി നടത്തിയ എഴുത്ത് പരീക്ഷയുടെ മൂല്യനിര്‍ണയം അന്നേ ദിവസം തന്നെ കളക്ടറേറ്റില്‍ വച്ച് പൂര്‍ത്തിയാക്കുകയും, മുന്‍ഗണനാക്രമം പാലിച്ചുകൊണ്ട് ചുരുക്കപ്പട്ടിക തയ്യാറാക്കുകയുമായിരുന്നു.

Category: News