ചെറായി എസ്.എം.എൽ.പി സ്കൂളിൻ്റെ 59-ാം വാർഷികവും അധ്യാപകരക്ഷകർതൃദിനവും

March 01, 2024 - By School Pathram Academy

ചെറായി എസ്.എം.എൽ.പി സ്കൂളിൻ്റെ 59-ാം വാർഷികവും അധ്യാപകരക്ഷകർതൃദിനവും 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച ചെറായി ഗൗരീശ്വര ഓഡിറ്റോറിയത്തിൽ വച്ച് വി.വി സഭാ പ്രസിഡൻ്റ് വികാസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സരിത.ജി. പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ ടീച്ചർ ശ്രീമതി ഹുസ്നാബീഗം സ്വാഗതം ആശംസിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രമണി അജയൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. എ.എൻ. ഉണ്ണികൃഷ്ണൻ വാർഡ് മെമ്പർ രാധിക സതീഷ്, മാതൃ സംഗമം പ്രസിഡൻ്റ് സിനി ബാബു എന്നിവർ ആശംസകൾ നേർന്നു.

കഴിഞ്ഞ വർഷത്തെ എൽ. എസ്. എസ് .വിജയികൾക്കുള്ള സമ്മാനം വി.വി. സഭാ ട്രഷറർ ശ്രീ ബെൻസീർ കെ. രാജും ഉപജില്ലാ തലമേളകളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനം സ്കൂൾ മാനേജർ ശ്രീ ജയപ്പനും നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി.ആർ അനുപ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ശ്രേയ ശരത്ത്, റിത്വിക അരുൺ, ശ്രീ.പി.പി. ബാബു എന്നിവരെ ആദരിച്ചു. സ്കൂൾ ലീഡർ ആൻ്റലിൻ നന്ദി രേഖപ്പെടുത്തി . തുടർന്ന് പ്രീ പ്രൈമറി വിഭാഗം കുട്ടികളും എൽ.പി.വിഭാഗം കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Category: NewsSchool News