ചെറിയ പെരുന്നാൾ: സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

May 02, 2022 - By School Pathram Academy

ചെറിയ പെരുന്നാൾ: സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാന​ത്തെ സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പെരുന്നാൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെയും കൂടി സർക്കാർ അവധി പ്രഖ്യാപിച്ചത്.

Category: News