ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് റിപ്പോർട്ട്

April 19, 2023 - By School Pathram Academy

ന്യൂഡൽഹി : ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായെന്നും ചൈനയുടേത് 142.57 കോടിയാണെന്നുമാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഈ കണക്കുകള്‍ പ്രകാരം ചൈനയേക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതലാണ് ഇന്ത്യയിൽ. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ഐക്യരാഷ്‌ട്ര സംഘടന ജനസംഖ്യാ കണക്കുകൾ എടുക്കാൻ തുടങ്ങിയ 1950ന് ശേഷം ആദ്യമായാണ് ഇന്ത്യ ചൈനയെ മറികടക്കുന്നത്.

ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. സ്‌ത്രീകള്‍ക്ക് 82 വയസും പുരുഷന്‍മാര്‍ക്ക് 76 വയസുമാണ് ചൈനയിലെ ആയുര്‍ദൈര്‍ഘ്യം. 74 വയസ്, 71 വയസ് എന്നിങ്ങനെയാണ് യഥാക്രമം ഇന്ത്യയിലേത്. ജൂണിൽ ആ​ഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More