ജനുവരി 27ലെ ക്ലസ്റ്റർ പരിശീലനം ചർച്ച ചെയ്യുന്നത് എന്താണ് ?

January 25, 2024 - By School Pathram Academy

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റർ പരിശീലനം ജനുവരി 27 ന് ശനിയാഴ്ച നടക്കും.

ഈ സാഹചര്യത്തിൽ ഒന്ന് മുതൽ 10വരെയുള്ള ക്ലാസുകൾക്ക് അന്ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ.പി തലത്തിൽ 51,515 അധ്യാപകരും യു.പിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ക്ലസ്റ്റർ പരിശീലനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു എ.ഇ.ഒ, ഡി.ഇ.ഒ,ഡി.ഡി, ഡി.പി.സിമാർ എന്നിവർക്ക് പുറമെ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്.ഐ.എ.എസ്, എസ്.എസ്. കെ ഡയറക്ടർ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റർ ഡോ. രാമകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

എൽ.പി തലം ക്ലാസ് അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിലും യു.പിതലം വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി തലത്തിലും ഹൈസ്കൂൾ തലം വിഷയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലതലത്തിലും ആണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടക്കുന്നത്.

40-50 അധ്യാപകർക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റർ പരിശീലനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഒരു ബാച്ചിന് രണ്ട് റിസോഴ്സ് പേഴ്സണുകൾ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിനുശേഷം ക്ലാസിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിർണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കൽ, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകൾ രക്ഷിതാക്കളുടെയും സമൂഹത്തിെൻറയും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നൽകുക എന്നിവയാണ് ക്ലസ്റ്റർ പരിശീലനത്തിെൻറ ഭാഗമായി ഉള്ളത്.

പങ്കാളിത്തം പൂർണ്ണമാക്കാൻ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. ഇതിനുമുമ്പ് 2023 ഒക്ടോബർ ഏഴിനും 20023 നവംബർ 23നുമാണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നത്.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More